ദുബൈ ഗുരുദ്വാര ഏഴാം വാർഷികം ആഘോഷിച്ചു
text_fieldsദുബൈ: ജബൽ അലിയിലെ ഗുരുദ്വാര ഗുരുനാനക് ദർബാറിെൻറ ഏഴാം വാർഷികവും ഗുരുഗോബിന്ദ ് സിങിെൻറ പ്രകാശ് പുറബും ആഘോഷിച്ചു. ദുബൈ ഉപഭരണാധികാരിയുടെ ഒാഫീസ് ഡയറക്ടർ മിർസ അൽ സയീഗ്, കോൺസുൽ ജനറൽ വിപുൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലെ സുദൃഢ ബന്ധങ്ങളെക്കുറിച്ചും ഗുരുദ്വാര കേന്ദ്രീകരിച്ച് സിഖ് സമൂഹം നടത്തി വരുന്ന സാമൂഹിക^ജീവകാരുണ്യ പ്രവർത്തനങ്ങളെയും മുഖ്യാതിഥികൾ എടുത്തുപറഞ്ഞു.
യു.എ.ഇയും ദുബൈ സർക്കാറും സിഖ് സമൂഹത്തിന് നൽകുന്ന പിന്തുണക്ക് ശിരോമണി ഗുരുദ്വാര പ്രഭേൽമക് കമ്മിറ്റി സെക്രട്ടറി ജനറൽ ഡോ. രൂപ്സിംങ് നന്ദി അറിയിച്ചു. ആയിരക്കണക്കിന് വിശ്വാസികളും സന്ദർശകരും വാർഷികാഘോഷ പരിപാടികളിൽ സംബന്ധിച്ചു. ീഴു വർഷം കൊണ്ട് സിഖ് ഗുരുദ്വാര മുഖേനെ 70 ലക്ഷം പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഇതിനു പുറമെ ഒട്ടനവധി സാമൂഹിക^ മതസൗഹാർദ പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
