കരാട്ടെ-കുബുഡൊ സെമിനാർ സമാപിച്ചു
text_fieldsഅബൂദബി: ട്രഡീഷണൽ മാർഷൽ ആർട്സ് (ടി.എം.എ) സംഘടിപ്പിച്ച അന്താരാഷ്ട്ര കരാട്ടെ^കുബു ഡൊ സെമിനാർ അബൂദബിയിൽ സമാപിച്ചു. സൗദി അറേബ്യ, ഇന്തോനേഷ്യ, ജപ്പാൻ, ഇന്ത്യ, നേപ്പാൾ രാജ് യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഗ്രേഡ് ടെസ്റ്റ്, കരാട്ടെ സെമിനാർ, കുബുഡൊ സെമിനാർ, ആരോഗ്യ സെമിനാർ, പൊതു സമ്മേളനം എന്നിവ നടന്നു. ഒക്കിനാവ കരാട്ടെ ഡു ഷോറിൻ റ്യു ഷോറിൻകായ് ഒക്കിനാവ ജാപ്പാൻ ഹെഡ് ക്വാർട്ടേഴ്സ് ഗ്രാൻഡ് മാസ്റ്ററുംപ്രസിഡൻറും അന്താരാഷ്ട്ര ഒക്കിനാവ ഷോറിൻ റ്യൂ കരാട്ടെ യൂനിയൻ പ്രസിഡൻറുമായ ഹൻഷി കിഷിൻ, സെൻസായി സൻജീവ് സ്രേത്ത, സെൻസായി ധനാൻ പ്രഭാവൊ, കോശി സുനിൽ കുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
പരിപാടിയിൽ ടി.എം.എ സ്ഥാപകനും എം.ഡിയുമായ സെൻസായി ഫാഇസിനെ ഷോറിൻ റ്യു ഷോറിൻകായി ഷിഹാൻ പദവി നൽകി ആദരിച്ചു. സമാപന സമ്മേളനത്തിൽ ഖാലിദ് ഖാമിസ് മുഖ്യാതിഥി ആയിരുന്നു. ഹൻഷി കിഷിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെൻസായി ഹാരിസ്, സെൻസായി റഈസ്, സെൻസായി ഹഷിം, സെൻസായി രാഹുൽ, സെൻബായി ഷുകൂർ എന്നിവർ പങ്കെടുത്തു. സെൻസായി ഹാരിസ് സ്വാഗതവും ഷബീബ് അബ്ദുൽ ഷുകൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
