ബ്രോഷർ പ്രകാശനം ചെയ്തു
text_fieldsഅബൂദബി: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് അബൂദബി കമ്മിറ്റി സംഘടിപ്പിക്കുന്ന ഖ ുർആൻ പാരായണ മത്സരത്തിെൻറ ബ്രോഷർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാദിയുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലെ 72 മഹല്ലുകളിലെ പള്ളികളിൽ ജോലി ചെയ്യുന്ന ഇമാമുമാർക്കായി മാർച്ച് ആദ്യവാരം കാഞ്ഞങ്ങാട് വെച്ചാണ് ഖിറാഅത്ത് പാരായണ മത്സരം സംഘടിപ്പിക്കുന്നത്. കമ്മിറ്റി പ്രസിഡൻറ് പി.കെ. അഹമ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. സേഫ് ലൈൻ എം.ഡി അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. ചേക്കു അബ്ദുൽ റഹിമാൻ ഹാജി, കെ.കെ. സുബൈർ, ശാഫി സിയാറത്തിങ്കര, എ.കെ. മൊയ്തീൻ ബല്ല, സത്താർ കുന്നുംകൈ, മജീദ് ചിത്താരി, ഇബ്രാഹിം ശഹാമ, ഖാലിദ് ബല്ലാകടപ്പുറം എന്നിവർ പെങ്കടുത്തു. എം.കെ. അബ്ദുൾ റഹിമാൻ ആറങ്ങാടി സ്വാഗതവും കെ.ജി. ബഷീർ ആറങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
