Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൈ​പ​ർ​ലൂ​പ്​...

ഹൈ​പ​ർ​ലൂ​പ്​ കു​തി​ക്കു​ക പ​രി​സ്​​ഥി​തി സൗ​ഹൃ​ദ പാ​ള​ങ്ങ​ളി​ൽ

text_fields
bookmark_border
ഹൈ​പ​ർ​ലൂ​പ്​ കു​തി​ക്കു​ക പ​രി​സ്​​ഥി​തി സൗ​ഹൃ​ദ പാ​ള​ങ്ങ​ളി​ൽ
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ ഹൈ​പ​ർ​ലൂ​പ്​ സാ​േ​ങ്ക​തി​ക​വി​ദ്യ​യു​ടെ വി​കാ​സം സു​സ്​​ഥി​ര^​പ​രി​സ്​​ഥി​തി സൗ ​ഹൃ​ദ വ​ഴി​ക​ളി​ൽ. രാ​ജ്യ​ത്തെ നി​ർ​ദി​ഷ്​​ട ഹൈ​പ​ർ​ലൂ​പ്​ പാ​ത​യി​ൽ തി​ര​ശ്ചീ​ന കൃ​ഷി​യി​ട​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും സാ​േ​ങ്ക​തി​ക​വി​ദ്യ സു​സ്​​ഥി​ര പ​രി​സ്​​ഥി​തി ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രി​ക്കു​മെ​ന്നു​മാ​ണ്​ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇൗ ​വ​ർ​ഷാ​വ​സാ​നം ഫ്രാ​ൻ​സി​ലെ ടു​ളൂ​സി​ൽ ഹൈ​പ​ർ​ലൂ​പി​െ​ൻ​റ ആ​ദ്യ പ​രീ​ക്ഷ​ണ​യോ​ട്ട​ങ്ങ​ളി​ലൊ​ന്ന്​ ന​ട​ക്കു​മെ​ന്ന്​ ഹൈ​പ​ർ​ലൂ​പ്​ ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ ടെ​ക്​​നോ​ള​ജീ​സ്​ സ​ഹ സ്​​ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ബി​പോ​പ്​ ഗ്രെ​സ്​​റ്റ അ​റി​യി​ച്ചു. സാ​േ​ങ്ക​തി​ക​വി​ദ്യ പ​ര​മാ​വ​ധി സു​സ്​​ഥി​ര​മാ​ക്കു​ന്ന​തി​ന്​ സൗ​​ര, കാ​റ്റ്, ജി​യോ​തെ​ർ​മ​ൽ സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല​ധി​ക​മാ​യി പ്ര​കൃ​തി​ക്ക്​ തി​രി​ച്ചു​ന​ൽ​കി​യു​ള്ള വി​ക​സ​ന​മാ​യി​രി​ക്കും പൈ​ർ​ലൂ​പി​േ​ൻ​റ​ത്. കാ​റ്റ്, സൗ​ര, കൈ​ന​റ്റി​ക്​ ഉൗ​ർ​ജ​ങ്ങ​ൾ സ​ം​യോ​ജി​പ്പി​ച്ചു​ള്ള ബ​ദ​ൽ സാ​​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

കാ​ർ​ബ​ൺ ഡ​യോ​ക്​​സൈ​ഡ്​ വ​ലി​ച്ചെ​ടു​ക്കു​ന്ന സി​മ​ൻ​റാ​യി​രി​ക്കും പ​ദ്ധ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ക. പാ​ത​ക്ക്​ സ​മീ​പ​ത്തു​ള്ള ജ​ന​ങ്ങ​ൾ​ക്ക്​ കൃ​ഷി സാ​ധ്യ​മാ​ക്കും വി​ധ​മു​ള്ള തി​ര​ശ്ചീ​ന കൃ​ഷി​യി​ട​ങ്ങ​ളും പാ​ത​യി​ലു​ണ്ടാ​കും. ഇൗ ​കൃ​ഷി​യി​ട​ങ്ങ​ൾ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​ന്​ വാ​ട​ക​ക്ക്​ ന​ൽ​കാ​ൻ സാ​ധി​ക്കും. ഹൈ​പ​ർ​ലൂ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ല്ലാം സു​സ്​​ഥി​ര പ​രി​സ്​​ഥി ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും ബി​പോ​ബ്​ ഗ്രെ​സ്​​റ്റ അ​റി​യി​ച്ചു. ഇ​ല​ക്​​ട്രോ മാ​ഗ്​​ന​റ്റി​ക്​ ലെ​വി​റ്റേ​ഷ​ൻ സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ ശ​ബ്​​ദ​വേ​ഗ​ത്തി​ൽ ച​ലി​ക്കു​ന്ന ക്യാ​പ്​​സൂ​ളി​ക​ളി​ൽ യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ ഹൈ​പ​ർ​ലൂ​പ്. അ​ബൂ​ദ​ബി​ക്കും ദു​ബൈ​ക്കും ഇ​ട​യി​ൽ ​സീ​ഹ്​ അ​ൽ സെ​ദീ​റി​യി​ലാ​ണ്​ ഹൈ​പ​ർ​ലൂ​പി​െ​ൻ​റ ആ​ദ്യ വാ​ണി​ജ്യ പാ​ത വി​ഭാ​വ​നം ചെ​യ്​​തി​ട്ടു​ള്ള​ത്. എ​ക്​​സ്​​പോ 2020നും ​അ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​ള​ത്തി​നും സ​മീ​പ​മു​ള്ള സ്​​ഥ​ല​മാ​ണി​ത്. ഇൗ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ മൂ​ന്ന്​ മു​ത​ൽ അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ വ​രെ പാ​ത​യു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story