സുപ്രിം കോടതി സ്റ്റേ ലഭിച്ചില്ലെങ്കിൽ അയോഗ്യനാക്കും –സ്പീക്കർ
text_fieldsദുബൈ: തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈകോടതി വിധിക്കെതിരെ ഒരുമാസത്തിനകം സുപ്രിം കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കാത്ത പക്ഷം കാരാട്ട് റസാഖിനെ അയോഗ്യനാക്കി തീരുമാനം പ്രഖ്യാപിക്കുമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. കെ.എം. ഷാജിയുടെ കാര്യത്തിൽ എടുത്ത അതേ നിലപാട് തന്നെ കാരാട്ട് റസാഖിെൻറ കാര്യത്തിലും കൈക്കൊള്ളുമെന്ന് അദ്ദേഹം ദുബൈയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. കാരാട്ട് റസാഖിന് സുപ്രിം കോടതിയെ സമീപിക്കുന്നതിന് ഹൈകോടതി ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്.
നേരത്തേ കെ.എം. ഷാജിയെ സഭയിൽ വരുന്നത് തടഞ്ഞത് നിയമപരമായ ബാധ്യത പാലിക്കുവാൻ വേണ്ടി മാത്രമാണ്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി സുപ്രിംകോടതിയെ സമീപിക്കാൻ 15 ദിവസം സമയം അനുവദിച്ചിരുന്നു. എന്നാൽ ആ കാലയളവിനുള്ളിൽ സ്റ്റേ സമ്പാദിക്കാൻ കഴിയാഞ്ഞ സാഹചര്യത്തിലാണ് ഷാജിയെ സഭയിൽ വരുന്നതിൽ നിന്ന് വിലക്കിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.ഫെബ്രുവരിയിൽ ദുബൈയിൽ നടക്കുന്ന ലോക കേരള സഭ പശ്ചിമേഷ്യാ ഉച്ചകോടിയുടെ പ്രാരംഭ അവലോകനത്തിന് ദുബൈയിൽ എത്തിയതാണ് സ്പീക്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
