‘കാലുഷ്യം നീക്കാൻ കഴിയുന്നത് സ്നേഹത്തിനു മാത്രം’
text_fieldsകൽബ: ക്രിസ്മസും പുതുവത്സരവും നൽകുന്നത് നന്മയുടെയും സ്നേഹത്തിെ ൻറയും ത്യാഗത്തിെൻറയും സന്ദേശമാണെന്ന് ഫാദർ ദേവസ്സിക്കുട്ടി പറഞ ്ഞു. കലുഷിത കാലഘട്ടത്തിൽ ദൈവ ചിന്തകൾക്കും സ്നേഹത്തിനും മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ. കുഞ്ഞുങ്ങൾക്ക് കരുണയും വാത്സല്യവും നൽകുകയും മുതിർന്നവരെ ബഹുമാനിക്കാനും സഹജീവിസ്നേഹം പുലർത്താനും പുതു തലമുറയെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലബ് ജനറൽ സെക്രട്ടറി കെ.സി.അബൂബക്കർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റ്റി പി. മോഹൻദാസ്, ജോ.സെക്രട്ടറി സി.എക്സ് ആൻറണി, ട്രഷറർ വി.ഡി മുരളീധരൻ, ആർട്സ് സെക്രട്ടറി വി.അഷ്റഫ്, കൺവീനർ കെ.സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു. ഗാനമേള, നാടൻ നൃത്തങ്ങൾ, ഒപ്പന, മാർഗം കളി, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, അറബിക് ഡാൻസ്, ക്രിസ്തുമസ് കരോൾ, സാന്താക്ലോസ് തുടങ്ങി വിവിധ കലാപരിപാടികൾ തട്ടുകട തുടങ്ങിയവ ഉണ്ടായിരുന്നു. അബ്ദുൽ കലാം, ശിവദാസൻ, കെ.പി മുജീബ്, സമ്പത് കുമാർ, അഷ്റഫ് പൊന്നാനി, സൈനുദ്ദീൻ നാട്ടിക, വനിതാ വിഭാഗം ഭാരവാഹികളായ ഹസീന അബൂബക്കർ, റജീന ഹസ്സൻ, ജയശ്രീ മോഹൻദാസ്, സീമ ഉദയകുമാർ, റഫിയ ഹംസ, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
