Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോ​ർ​ഫു​ക്കാ​നി​ലെ...

ഖോ​ർ​ഫു​ക്കാ​നി​ലെ പൈ​തൃ​ക തെ​രു​വ്​ പു​ന​ർ​നി​ർ​മി​ക്കു​ന്നു, പാ​ര​മ്പ​ര്യ ത​നി​മ​യോ​ടെ

text_fields
bookmark_border
ഖോ​ർ​ഫു​ക്കാ​നി​ലെ പൈ​തൃ​ക തെ​രു​വ്​  പു​ന​ർ​നി​ർ​മി​ക്കു​ന്നു, പാ​ര​മ്പ​ര്യ ത​നി​മ​യോ​ടെ
cancel

ഫു​ജൈ​റ: പ്ര​വാ​സ​ത്തി​െ​ൻ​റ ​ച​രി​ത്ര​വും ഇ​മ​റാ​ത്തി​െ​ൻ​റ പൈ​തൃ​ക​വും വി​ള​ങ്ങി നി​ൽ​ക്കു​ന്ന ഖോ​ർ​ഫു ​ഖാ​ൻ തീ​ര​ത്തെ ഇ​തി​ഹാ​സ തെ​രു​വി​െ​ൻ​റ പു​ന​ർ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ സ​ജീ​വ​മാ​യി. ഖോ​ർ​ഫു​ഖാ​ൻ ന ി​വാ​സി​ക​ൾ​ക്ക്​ ഏ​റെ ആ​ത്മ​ബ​ന്ധ​മു​ള്ള ഇൗ ​തെ​രു​വി​െ​ൻ​റ പു​ന​ർ​നി​ർ​മാ​ണം ഷാ​ർ​ജ ഹെ​റി​റേ​റ​ജ് വ​കു ​പ്പി​െ​ൻ​റ മേ​ൽ​നോ​ട്ട​ത്തി​ൽ ഏ​റെ മു​ൻ​പേ തു​ട​ങ്ങി​യി​രു​ന്നു. തീ​ര​ത്തെ പൈ​തൃ​ക നി​ർ​മ്മി​തി​ക​ളു​ടെ പ ു​ന​രു​ദ്ധാ​ര​ണ​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​യ്​​ത​ത്.
പു​ത്ത​ൻ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഓ​ർ​മ്മ തെ​റ്റു​പോ​ലെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഉ​രു​ള​ൻ ക​ല്ലു​ക​ൾ മ​ണ്ണു കു​ഴ​ച്ച് പ​ടു​ത്ത ഭ​വ​ന​ങ്ങ​ൾ ഒ ​ന്നൊ​ന്നാ​യി പു​ന​ർ നി​ർ​മ്മി​ച്ചു വ​രി​ക​യാ​ണ്.

അ​ഞ്ച്​ ദി​ർ​ഹം നോ​ട്ടി​െ​ൻ​റ പി​ന്നി​ൽ കാ​ണു​ന്ന തീ ​ര​ത്തി​ന് ഒ​പ്പ​മു​ള്ള മി​നാ​ര​മു​ള്ള പ്ര​സി​ദ്ധ​മാ​യ സാ​ലിം മു​ത്ത​വ്വ മ​സ്ജി​ദാ​ണ്​ ആ​ദ്യം പു​ന​ർ നി​ർ​ മ്മി​ച്ച​ത്. പാ​ര​മ്പ​ര്യ നി​ർ​മ്മി​തി​യു​ടെ ത​നി​മ ഒ​ട്ടും ചോ​ർ​ന്നു പോ​കാ​തെ​യാ​ണ് പു​ന​രു​ദ്ധാ​ര​ണം. 1960^1970 ക​ളി​ൽ ഖോ​ർ​ഫു​ഖാ​ൻ തീ​ര​ത്ത് ലോ​ഞ്ചു​ക​ളി​ൽ വ​ന്നി​റ​ങ്ങി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കി​യ തെ​രു​വാ​ണി​ത് . തെ​രു​വി​ന് തൊ​ട്ട​ടു​ത്ത മു​ഖൈ​ബി തീ​ര​ത്താ​ണ് അ​ന്ന് ലോ​ഞ്ചു​ക​ൾ അ​ടു​ത്തി​രു​ന്ന​ത്.​പ്ര​വാ​സ​ത്തി​െ​ൻ​റ ഗേ​റ​റ് വേ ​എ​ന്ന്​ വി​ളി​ക്കാ​വു​ന്ന ത​ര​ത്തി​ലെ ഈ ​തീ​രം പ​ഴ​യ വാ​ണി​ജ്യ കേ​ന്ദ്രം കൂ​ടി​യാ​ണ്. ഇ​റാ​ഖി​ലെ ബ​സ​റ​യി​ൽ നി​ന്ന് ഈ​ത്ത​പ്പ​ഴം ഇ​ത് വ​ഴി​യാ​ണ് ബേ​പ്പു​രി​ലേ​ക്കും , ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ലേ​ക്കും പോ​യി​രു​ന്ന​ത്. ഈ​ത്ത​പ്പ​ഴ​ത്തി​െ​ൻ​റ കൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് സ്വ​ർ​ണ്ണം ക​ട​ത്തി പി​ടി​യി​ലാ​യി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കി​ട​ന്ന അ​റ​ബി​ക​ളി​ൽ ഖോ​ർ​ഫു​കാ​നി​ൽ നി​ന്നു​ള്ള​വ​രും ഉ​ണ്ടാ​യി​രു​ന്നു.

ദു​ബൈ പൊ​ന്ന് തേ​ടി ഈ ​തീ​ര​ത്തെ​ത്തി​യ ഹ​ത​ഭാ​ഗ്യ​രാ​യ ന​മ്മു​ടെ നി​ര​വ​ധി മു​ൻ​ഗാ​മി​ക​ൾ ഈ ​ക​ട​ലി​െ​ൻ​റ ആ​ഴ​ങ്ങ​ളി​ൽ മു​ങ്ങി പോ​യി​ട്ടു​ണ്ട്. പ്ര​സി​ദ്ധ​മാ​യ കാ​ലി​ക്ക​റ്റ് ഹോ​ട്ട​ലും ഈ ​തെ​രു​വി​ലാ​ണു​ള്ള​ത് .ഹോ​ട്ട​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ പു​ന​ർ നി​ർ​മ്മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള മു​ഴു​വ​ൻ ചെ​ല​വും ഷാ​ർ​ജ ഹെ​റി​റ്റേ​ജ് വ​കു​പ്പ് വ​ഹി​ക്കും. പ്ര​വാ​സ​ത്തി​െ​ൻ​റ ആ​ദ്യ​കാ​ല​ത്ത് ഈ ​തെ​രു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്വ​ദേ​ശി​ക​ളാ​യ ഹ​സ്സ​ൻ ഖാ​ദി​യും, അ​നു​ജ​ൻ അ​ഹ​മ്മ​ദ്‌ ഖാ​ദി​യും ന​ട​ത്തി​യ മ​ക്ഹ ഖാ​ദി നി​ന്നി​ടം ഇ​ന്ന് പു​ത്ത​ൻ ബ​ഹു​നി​ല കെ​ട്ടി​ട​മാ​ണ്. അ​ലി ഇ​ബ്രാ​ഹി മി​നെ​റ അ​നാ​ദി ക​ട, ക​യ​റും, ഉ​പ്പും, മ​ര​വും വി​ൽ​ക്കു​ന്ന അ​ലി മി​ർ​സ​യു​ടെ ക​ട, അ​ഹ്മ​ദ് ല​ൻ ഗു​വി​െ​ൻ​റ തു​ണി​ക്ക​ട, യൂ​സു​ഫ് യാ​ഖൂ​ബ് അ​ൽ ക​യ്യാ​ത്തി​െ​ൻ​റ ടെ​ല​റിം​ഗ് ഷോ​പ്പ്​, ഹാ​ജി സ​ലേ​ഹി​െ​ൻ​റ മ​ൽ​സ്യ ബ​ന്ധ​ന വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട ,അ​ബ്ദു​ല്ല ല​ൽ ഗു​വി​െ​ൻ​റ ഈ​ത്ത​പ്പ​ഴ​വും ത​മ്പാ​ക്കും വി​ൽ​ക്കു​ന്ന ക​ട എ​ന്നി​വ​യും തെ​രു​വി​ലു​ണ്ടാ​യി​രു​ന്നു.

ഒ​രു ക​ട ഇ​ന്നും പ​ഴ​മ​യോ​ടെ ത​നി​മ​യോ​ടെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട് ^അ​ൽ ഷ​റ​ഖ്​ ഷോ​പ്പ്. തീ​ര​ത്തെ ആ​ദ്യ കാ​ല ക​ച്ച​വ​ട​ക്കാ​ര​നാ​യ ജാ​സിം മു​ഹ​മ്മു​ദ് സ​ലേ​ഹ് ആ​ണ് ഉ​ട​മ​സ്ഥ​ൻ. 1972 മു​ത​ൽ ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ സ​ഹാ​യി​യാ​യി വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ സ്വ​ദേ​ശി അ​ബ്​​ദു​ൽ വ​ഹാ​ബ് ആ​ണ് ക​ട നോ​ക്കി ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് നി​ന്ന് കൊ​ണ്ടു​വ​രു​ന്ന ചൂ​ടി​ക്ക​യ​ർ, സു​ർ​ക്ക​യി​ൽ മു​ള​ക് ,വെ​ളു​ത്തു​ള്ളി ,കാ​ര​റ്റ എ​ന്നി​വ ഇ​ട്ട്​ ത​യ്യാ​റാ​ക്കി​യ അ​ച്ചാ​ർ,ബ​ദാം വാ​റ്റി എ​ടു​ത്ത താ​ടി മാ​ർ​ക്ക് സി​റ​പ്പ് ,മും​ബെ​യി​ൽ നി​ന്ന് വ​രു​ന്ന ബോ​ട്ടി​െ​ൻ​റ ഇ​രു​മ്പ് ആ​ങ്ക​ർ എ​ന്നി​വ​യാ​ണ് വി​ൽ​പ്പ​ന​ക്ക് വ​ച്ചി​രി​ക്കു​ന്ന​ത്. അ​ച്ചാ​റും സി​റ​പ്പും ഇ​വി​ടെ നി​ന്ന് ദു​ബൈ​യി​ലേ​ക്കും,അ​ബൂ​ദ​ബി യി​ലേ​ക്കും സ്വ​ദേ​ശി​ക​ൾ വാ​ങ്ങി കൊ​ണ്ടു പോ​കു​ന്നു​ണ്ട്.​എ​ങ്കി​ലും ആ​ദ്യ കാ​ല​ത്തെ ക​ച്ച​വ​ട​മി​ല്ല . മ​നു​ഷ്യ സ്നേ​ഹി​യാ​യ ഹ​സ്സ​ൻ ഖാ​ദി​യെ പോ​ലു​ള്ള ഈ ​തീ​ര​ത്തെ ന​ന്മ നി​റ​ഞ്ഞ മ​നു​ഷ്യ​രാ​ണ് ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​തെ പാ​തി​രാ​വി​ൽ ദു​രി​ത ക​ട​ൽ താ​ണ്ടി തീ​ര​മ​ണ​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക് അ​ത്താ​ണി​യാ​യ​ത്.

ഭ​ക്ഷ​ണം, കാ​ലി​ലി​ടാ​ൻ ചെ​രു​പ്പ് , ദു​ബൈ​യി​ലേ​ക്കു​ള്ള വ​ണ്ടി കൂ​ലി​യാ​യ ഇ​ന്ത്യ​യു​ടെ 10 രൂ​പ ഇ​വ​യൊ​ക്കെ​യാ​ണ് അ​ന്ന് ന​ൽ​കി​യ​ത്. 2009ലാ​ണ് ഹ​സ്സ​ൻ ഖാ​ദി മ​രി​ച്ച​ത് . ന​ന്മ മ​ര​മാ​യ് മ​ര​ണം വ​രെ അ​ദ്ദേ​ഹം ക​ർ​മ്മ​നി​ര​ത​നാ​യി​രു​ന്നു. ന​ന്മ​ക​ൾ ഇ​വി​ടം കൊ​ണ്ട്​ അ​വ​സാ​നി​ച്ചി​ല്ല, ഇ​ന്നും നി​ര​വ​ധി അ​റ​ബി​ക​ൾ കാ​ലി​ക്ക​റ്റ് ഹോ​ട്ട​ലി​ൽ ചെ​ന്ന് പ​ണം ഏ​ൽ​പ്പി​ക്കും^ പ്ര​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി കൊ​ടു​ക്കാ​ൻ. പ്ര​വാ​സി​യാ​യി എ​ത്തി​യ അ​ബ്​​ദു​ൽ ഖാ​ദ​റും,അ​ബൂ​ബ​ക്ക​ർ മൗ​ല​വി​യും ചേ​ർ​ന്നാ​ണ് കാ​ലി​ക്ക​റ്റ് ഹോ​ട്ട​ൽ തു​ട​ങ്ങി​യ​ത്. പ്ര​വാ​സി​ക​ളാ​യ പാ​വ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക​ഞ്ഞി കൊ​ടു​ത്തി​രു​ന്ന​തി​നാ​ൽ അ​ബു​ബ​ക്ക​ർ മൗ​ല​വി​യെ ക​ഞ്ഞി മൗ​ലാ​നാ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.​ഇ​ന്ന് പാ​ല​ക്കാ​ട്ട് പെ​രു​മ​ണ്ണൂ​ർ സ്വ​ദേ​ശി സി​ദ്ധീ​ഖാ​ണ് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​ത്. ഇ​ദ്ദേ​ഹം അ​ടു​ത്ത കാ​ല​ത്ത് ഏ​റെ തു​ക ചെ​ല​വ​ഴി​ച്ച്​ ന​വീ​ക​രി​ച്ച തൊ​ട്ട​ടു​ത്ത​ള്ള റെ​ഡി​മെ​യ്ഡ് ക​ട​യു​ടെ നി​ർ​മ്മി​തി​ക​ൾ പൊ​ളി​ച്ച് നീ​ക്കി​യാ​ണ് പു​ന​ർ നി​ർ​മാ​ണം.

വ്യാ​പ​ര​ത്തി​െ​ൻ​റ​യും സ​മൃ​ദ്ധി​യു​ടെ​യും ഒ​രു സു​വ​ർ​ണ്ണ കാ​ല​ഘ​ട്ട​വും ഈ ​തെ​രു​വി​െ​ൻ​റ ച​രി​ത്ര​ത്തി​ൽ ഉ​ണ്ട് . യു.​എ.​ഇ പെ​ട്രോ ഡോ​ള​റി​ൽ വ​ള​ർ​ന്ന​പ്പോ​ൾ തെ​രു​വി​ന് തൊ​ട്ട​ടു​ത്തു​ള്ള ഖോ​ർ​ഫു​ഖാ​ൻ പോ​ർ​ട്ടി​ലു​ടെ ഇ​റാ​നി​ലേ​ക്ക് ച​ര​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന കാ​ലം .1970 മു​ത​ൽ 1981 വ​രെ ഇ​റാ​നി​ലേ​ക്ക് ലോ​ഞ്ചു​ക​ളി​ൽ തെ​രു​വി​ലെ മ​ല​യാ​ളി ക​ച്ച​വ​ട​ക്കാ​രാ​ണ് ലോ​ഡ് ക​ണ​ക്കി​ന് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ദു​ബൈ​യി​ൽ നി​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന​ത്. ഇ​റാ​ൻ^​ഇ​റാ​ഖ് യു​ദ്ധ​ത്തോ​ടെ ആ ​പ്ര​താ​പം അ​സ്ത​മി​ച്ചു.​അ​ൽ ക​ബീ​ർ ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന ശാ​ന്ത​പു​രം സ്വ​ദേ​ശി ഉ​സ്മാ​നെ പോ​ലു​ള്ള​വ​ർ ക​ച്ച​വ​ടം കു​റ​ഞ്ഞ​തോ​ടെ പി​ടി​ച്ച് നി​ൽ​ക്കാ​നാ​വ​തെ രം​ഗ​മൊ​ഴി​ഞ്ഞു. ഇ​തി​നി​ട​യി​ൽ ഖോ​ർ​ഫു​ഖാ​നും ഏ​റെ വ​ള​ർ​ന്നു. പു​ത്ത​ൻ റോ​ഡു​ക​ളും ക​ട​ക​ളു​മാ​യി. ഇ​ന്ന് കാ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി പ​രേ​ത​നാ​യ മൊ​യ്തി​ൻ ഹാ​ജി​യു​ടെ കേ​ര​ള സ്​​റ്റോ​ർ കാ​ലി​ക്ക​റ്റ് ഹോ​ട്ട​ൽ തെ​രു​വി​െ​ൻ​റ പ്ര​താ​പ ശേ​ഷി​പ്പാ​യി ബാ​ക്കി​യു​ണ്ട്.

ഒ​മാ​ൻ പ്ര​വി​ശ്യ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന ഈ ​തീ​ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം 1965 മു​ത​ൽ 77 വ​രെ ബ്രി​ട്ടി​ഷ് സേ​ന​ക്കാ​യി​രു​ന്നു അ​ന്നൊ​ക്കെ സ്വ​ദേ​ശി​ക​ളാ​യ അ​റ​ബി​ക​ൾ കു​വൈ​ത്തി​ലേ​ക്കും സൗ​ദി​യി​ലേ​ക്കും ജോ​ലി തേ​ടി പോ​കു​ക​യാ​യി​രു​ന്നു പ​തി​വ് .അ​രി ,ഗോ​ത​മ്പ്, പ​ഞ്ച​സാ​ര ,മ​ണ്ണെ​ണ്ണ , തു​ട​ങ്ങി ജീ​വി​താ​വ​ശ്യ​ത്തി​നു​ള്ള എ​ല്ലാ സാ​ധ​ന​ങ്ങ​ളും പു​റ​മേ നി​ന്ന് വ​ര​ണം .വീ​ട്​ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​രം ഇ​ന്ത്യ , ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ത്തി​യി​രു​ന്ന​ത്. ലോ​ഞ്ചു​ക​ൾ അ​ടു​ക്കാ​ൻ ആ​ദ്യം കി​ട്ടു​ന്ന ക​ര എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​തീ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു.​വ​ലി​യ ലോ​ഞ്ചു​ക​ൾ​ക്ക് അ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ട​ലി​ൽ നി​ന്ന് ചെ​റി​യ വ​ഞ്ചി​ക​ളി​ൽ ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഗ​ത​കാ​ല സ്മ​ര​ണ​ക​ൾ പു​തു​ക്കി സ്വ​ദേ​ശി​ക​ൾ ഇ​ന്നും പ്ര​ഭാ​ത​ങ്ങ​ളി​ൽ കാ​ലി​ക്ക​റ്റ് ഹോ​ട്ട​ലി​ന് മു​ന്നി​ലി​ട്ട ക​സേ​ര​യി​ൽ ഇ​രു​ന്ന് ഒ​രു പ്ലെ​യി​റ്റി​ൽ നി​ന്ന് സ​ബ് ജി​യും, കീ​മ​യും , പൊ​റോ​ട്ട​യും ക​ഴി​ക്കാ​നെ​ത്താ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story