ലോക ഭാവി ഉൗർജ സമ്മേളനം ഇന്ന് മുതൽ അബൂദബിയിൽ
text_fieldsഅബൂദബി: അബൂദബി സുസ്ഥിര വാരാചരണത്തിെൻറ ഭാഗമായുള്ള ലോക ഭാവി ഉൗർജ സമ്മേളനത്ത ിന് അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ തിങ്കളാഴ്ച തുടക്കമാകും. ലോകത്തിെൻറ ഉൗർജ വെല്ലുവിളി നേരിടുന്നതിനുള്ള ആശയങ്ങളുമായി 170ലേറെ രാജ്യങ്ങളിൽനിന്നുള്ള 850ഒാളം പ്രദർശകർ സമ്മേളനത്തിൽ പെങ്കടുക്കും. ജലം, ജൈവമാലിന്യം, സൗരോർജം, ഹരിത വീടുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം ജനുവരി 17 വരെ നീണ്ടുനിൽക്കും. ലോക ഭാവി ഉൗർജ സമ്മേളനത്തിന് പുറമെ എക്സിബിഷൻ, ഫോറം, കാലാവസ്ഥയുമായി ബന്ധപ്പെട്ട നവീന ആശയ കൈമാറ്റം. അബൂദബി സുസ്ഥിര ധനകാര്യ േഫാറം തുടങ്ങിയവയാണ് വാരാചരണത്തിെൻറ ഭാഗമായി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
