അൽ െഎൻ താരാട്ടിെൻറ വസന്തോത്സവം അരങ്ങേറി
text_fieldsഅൽഐൻ: അൽ ഐനിലെ മലയാളി വനിതാ കൂട്ടായ്മയായ അൽ ഐൻ താരാട്ടിെൻറ വാർഷികാഘോഷ പരിപാട ി "വസന്തോത്സവം" അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ അങ്കണത്തിൽ അരങ്ങേറി. താരാട്ട് ജനറൽ സെക്രട്ടറി ജംഷീല ഷാജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് ചിത്ര ജിതേഷ് അധ്യക്ഷയായി. സിനിമാ അഭിനേതാവും പ്രൊഡ്യൂസറുമായ നിഷ ജെയിൻ മുഖ്യാതിഥിയായി. സാഹിത്യ-സാംസ്കാരിക പ്രവർത്തകർ ആയ ലാലി.പി.എം, ഹണി ഭാസ്കരൻ, ഐ.എസ്.സി. അൽ ഐൻ ചെയർലേഡി സോണി ലാൽ എന്നിവർ ആശംസകൾ നേർന്നു. അൽഐനിൽ ആതുര സേവന രംഗത്ത് പതിറ്റാണ്ടുകളായി സേവനം നടത്തുന്ന ഡോ. താഹിറ ആസിഫ് അലി, അധ്യാപന രംഗത്ത് ദീർഘകാലമായി സേവനം നടത്തുന്ന ദീപ ഉല്ലാസ് എന്നിവരെ ആദരിച്ചു.
ട്രഷറർ റസിയ ഇഫ്തിക്കർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കലാ വിഭാഗം സെക്രട്ടറി ജസ്ന ഫൈസലിെൻറ നേതൃത്വത്തിൽ അറുപതിലധികം കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. പ്രദീപ്, രഘു എന്നിവർ സുഗതകുമാരിയുടെ ‘എങ്ങനെ കൊല്ലണം’ എന്ന കവിതയുടെ നൃത്ത-ദൃശ്യാവിഷ്കാരം നടത്തി. നൃത്തങ്ങൾ സംവിധാനം ചെയ്ത സുചിത്ര സുരേഷ്, സോഫി ബിബിൻ, മീനാക്ഷി ബൈജു, സൗപർണ്ണിക സണ്ണി, ഷീജ സജീവൻ, ലിബിത എന്നിവർക്കും നേരത്തെ നടത്തിയ കുടുംബ കായിക മേളയിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
