Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ-​ സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ-​  സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു
cancel

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ലെ വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഉ​പ​യോ​ഗ പ ​രി​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ- സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് റാ​ക് പ​ബ്ലി​ക് ഹെ​ല്‍ത്ത് ആ​ക്ടി​ങ് മാ​നേ​ജ​ര്‍ ഷൈ​മ ത​നൈ​ജി പ​റ​ഞ്ഞു. 79 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നീ​ക​ര​മാ​കു​ന്ന രീ​തി​യി​ലെ വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി.

ഭ​ക്ഷ്യ ഉ​ല്‍പ്പ​ന്ന​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ അ​ധി​ക​വും. റാ​ക് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​റി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് 412 റൗ​ണ്ട് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു. സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ അ​ട​ച്ചു​പൂ​ട്ട​ലും പി​ഴ​യു​മു​ള്‍പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും ഷൈ​മ തു​ട​ര്‍ന്നു. രാ​ജ്യ​ത്തെ നി​യ​മം ക​ര്‍ശ​ന​മാ​യി പാ​ലി​ച്ച് വ്യാ​പാ​ര​ത്തി​ലേ​ര്‍പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. താ​ക്കീ​ത് ന​ല്‍കി​യ സ്ഥാ​പ​ന​ങ്ങ​ള്‍ നി​യ​മ​ലം​ഘ​നം തു​ട​ര്‍ന്നാ​ല്‍ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രും. റാ​സ​ല്‍ഖൈ​മ​യി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ളും വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story