Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​മ്പ​താ​മ​ത്...

ഒ​മ്പ​താ​മ​ത് ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന സം​ഗ​മം ഇ​ന്ന് അ​ജ്മാ​നി​ല്‍

text_fields
bookmark_border
ഒ​മ്പ​താ​മ​ത് ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന സം​ഗ​മം ഇ​ന്ന് അ​ജ്മാ​നി​ല്‍
cancel

അ​ജ്മാ​ന്‍: എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​െ​ൻ​റ യു.​എ.​ഇ യി​ലെ പ്ര​വ​ര്‍ത്ത​ന കൂ​ട്ടാ​യ്മ​യാ​യ സേ​വ​നം സെ​ൻ​ട ്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​മ്പ​താ​മ​ത് ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന സം​ഗ​മം ഇ​ന്ന് അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കും. ശി​വ​ഗി​രി​യി​ലെ തീ​ര്‍ഥാ​ട​ന​ത്തി​െ​ൻ​റ സ​മ്പൂ​ര്‍ണ ആ ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ണ് അ​ജ്മാ​നി​ല്‍ സം​ഗ​മം ന​ട​ക്കു​ന്ന​ത്. യു.​എ.​ഇ യി​ലെ എ​ല്ലാ എ​മി​രേ​റ്റു​ക​ളി​ല്‍ നി​ന്നു​മാ​യി ആ​റാ​യി​ര​ത്തി​ല്‍ പ​രം ആ​ളു​ക​ൾ ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ക്കും.
രാ​വി​ലെ നാ​ല​ര​ക്ക് ശാ​ന്തി ഹ​വ​ന​ത്തോ​ട് കൂ​ടി പ​രി​പാ​ടി ആ​രം​ഭി​ക്കും. ഏ​ഴ് മ​ണി​ക്ക് കൊ​ടി​യേ​റ്റം. തു​ട​ര്‍ന്ന് പ്ര​ഭാ​ത പൂ​ജ, ഐ​ശ്വ​ര്യ പൂ​ജ എ​ന്നി​വ ന​ട​ക്കും. പ​ത്ത് മ​ണി മു​ത​ല്‍ യു.​എ.​ഇ യി​ലെ വി​വി​ധ എ​മി​രേ​റ്റു​ക​ളി​ലെ എ​ട്ട് യു​ണി​യ​നു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ​ദ​യാ​ത്ര ന​ട​ക്കും. പ​തി​നൊ​ന്ന് മ​ണി​ക്ക് അ​റു​പ​തി​ല്‍ പ​രം വ​നി​ത​ക​ള്‍ ന​യി​ക്കു​ന്ന ദൈ​വ​ദ​ശ​കം പ്രാ​ര്‍ഥ​നാ ഗീ​ത​ത്തി​നോ​പ്പം പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ക്കും എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ ചെ​യ​ര്‍മാ​ന്‍ എം.​കെ രാ​ജ​ന്‍ പൊ​തു​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മു​ഖ്യാ​തി​തി​ക​ളാ​യി ശി​വ​ഗി​രി മ​ഠം ട്ര​ഷ​റ​ര്‍ ബ്ര​ഹ്മ​ശ്രീ സ്വാ​മി ശാ​ര​ദാ​ന​ന്ദ​യും ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം മ​ടാ​ധി​പ​തി സ്വാ​മി ശി​വ​സ്വ​രൂ​പാ​ന​ന്ദ​യും പ​ങ്കെ​ടു​ക്കും. തീ​ര്‍ഥാ​ട​ന ല​ക്ഷ്യ​ങ്ങ​ളെ കു​റി​ച്ച് സ്വാ​മി​മാ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള മു​ന്‍ ഡി.​ജി.​പി. ടി.​പി. സെ​ന്‍കു​മാ​ര്‍, എ​സ്.​എ​ഫ്.​സി ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ കെ.​മു​ര​ളീ​ധ​ര​ൻ, യോ​ഗം യു.​എ.​ഇ ചെ​യ​ർ​മാ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​ധ​ര​ൻ പ്ര​സാ​ദ്, സെ​ക്ര​ട്ട​റി കെ.​എ​സ്. വാ​ച​സ്പ​തി, ഫൈ​നാ​ൻ​സ് ക​ൺ​വീ​ന​ർ ജെ.​ആ​ർ.​സി. ബാ​ബു, യൂ​ത്ത് വി​ങ്​ വൈ​സ് ചെ​യ​ർ​മാ​ൻ സാ​ജ​ൻ സ​ത്യ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഉ​ഷാ ശി​വ​ദാ​സ​ൻ, ശി​വ​ദാ​സ​ന്‍ പൂ​വാ​ര്‍, ഷൈ​ന്‍ കെ. ​ദാ​സ് തു​ട​ങ്ങി നി​ര​വ​ധി​പേ​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. പൊ​തു​സ​മ്മേ​ളാ​ന​ന്ത​രം ര​ണ്ട് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍ വൈ​കീ​ട്ട് ആ​റു​വ​രെ തു​ട​രും. തു​ട​ര്‍ന്ന്‍ വി​ള​ക്ക് പൂ​ജ, വൈ​കീ​ട്ട് ഏ​ഴ​ര​ക്ക് കൊ​ടി​യി​റ​ക്കം. എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ​യും ഉ​ച്ച​ക്കും ഗു​രു​പ്ര​സാ​ദ​മാ​യി ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ക്കും. വി​വി​ധ എ​മി​രേ​റ്റു​ക​ളി​ലാ​യി ന​ട​ന്നു വ​ന്നി​രു​ന്ന ക​ലാ​സാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണ​വും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story