‘മേഘംവിതച്ച്’ പോയവർഷം ‘കൊയ്തത്’ 15 ശതമാനം മഴ
text_fieldsദുബൈ: പോയവർഷം രാജ്യത്ത് ലഭിച്ച മഴയുടെ 15 ശതമാനവും സാധ്യമായത് ദേശീയ കാലാവസ്ഥാ കേന്ദ്ര (എൻ.സി.എം) ത്തിെൻറ നേതൃത്വത്തിൽ നടത്തിയ ക്ലൗഡ് സീഡിങ് പ്രക്രിയയുടെ ഫലമായി. 18 7 തവണയാണ് മേഘവിത നടത്തിയത്. ഇൗ ദൗത്യം കൂടുതൽ വ്യാപിപ്പിക്കാൻ തയ്യാറാണെന്നും എന്നാ ൽ ശരിയായ രീതിയിലെ മേഘം കണ്ടെത്താനായാൽ മാത്രമേ വിജയകരമായി പദ്ധതി പൂർത്തിയാക്കാൻ കഴിയൂ എന്നും എൻ.സി.എമ്മിെൻറ ക്ലൗഡ് സീഡിങ് വിദഗ്ധൻ സുഫിയാൻ ഫറാഹ് വ്യക്തമാക്കി. മഴ ഉണ്ടാക്കുകയല്ല, അതിനുള്ള സാഹചര്യം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം 10 മുതൽ 15 ശതമാനം വരെ മഴ ഇൗ വിധത്തിൽ ലഭിച്ചു. അര മണിക്കൂർ വരെ മഴ നീളുന്ന അവസ്ഥയിലേക്ക് ദൈർഘ്യമേറ്റാനും ഇതുവഴി സാധിച്ചു. യു.എ.ഇയുടെ തീരമേഖലയിൽ വർഷം ശരാശരി 120 മില്ലിമീറ്റർ മഴയാണ് ലഭിക്കാറ്. എന്നാൽ മലനിരകളിൽ ഇത് 350 മില്ലിമീറ്റർ വരെ ഉയരും.
എല്ലാ ദിവസവും രാവിലെ കാലാവസ്ഥാ രീതി പരിശോധിച്ചാണ് ക്ലൗഡ് സീഡിങിെൻറ സാധ്യത ആരായുന്നത്. ശരിയായ രീതിയിലെ മേഘങ്ങൾ ഏതെങ്കിലും പ്രദേശത്ത് രൂപപ്പെടുന്നതായി കണ്ടെത്തിയാലുടൻ അവിടേക്ക് വിമാനങ്ങൾ അയക്കും. ആറ് മുഴുവൻ സമയ പൈറ്റുമാരും നാല് ബീച്ച് ക്രാഫ്റ്റ് കിങ് വിമാനങ്ങളും സർവ്വസജ്ജമായി നിർത്തിയിട്ടുണ്ട്. ക്ലൗഡ് സീഡിങിന് അനുകൂല സാഹചര്യം കണ്ടാലുടൻ അവിടെയെത്തി യന്ത്രസഹായത്തോടെ മേഘവിത നടത്തുകയാണ് പതിവ്. പത്തു മുതൽ പതിനഞ്ച് മിനിറ്റു വരെ നേരം ഡ്രൈ െഎസ്, സിൽവർ െഎയഡൈഡ് എന്നിവ മേഘത്തിൽ നിക്ഷേപിക്കുന്നതാണ് പ്രക്രിയ. ഇവ മഴപെയ്യുന്നതിനുള്ള സാധ്യതയെ ബലപ്പെടുത്തുന്നു. മഞ്ഞുപരലുകൾ രൂപപ്പെടുകയും അവ മഴയായി പെയ്യുകയുമാണ് ചെയ്യുന്നത്. അനുകൂല കാലാവസ്ഥാ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനായി അൽെഎൻ അന്താരാഷ്ട്ര വിമാനത്താവളമാണ് ക്ലൗഡ് സീഡിങിന് ഉപയോഗിക്കുന്ന വിമാനങ്ങളുടെ കേന്ദ്രമാക്കിയിരിക്കുന്നത്.
ൈപലറ്റുമാർ ദക്ഷിണാഫ്രിക്കയി നിന്നുള്ളവരാണെങ്കിലും ക്ലൗഡ് സീഡിങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം ചെയ്യുന്നത് ഇമറാത്തി വിദഗ്ധരാണെന്നും സുഫിയാൻ ഫറാഹ് കൂട്ടിച്ചേർത്തു. ക്ലൗഡ് സീഡിങിനൊപ്പം ജലസുരക്ഷാ പദ്ധതികൾക്കും എൻ.സി.എമ്മിെൻറ നേതൃത്വത്തിൽ മികച്ച പരിശ്രമങ്ങൾ നടന്നു വരുന്നുണ്ട്. ജലലഭ്യതക്ക് പ്രയോജനകരമായ ഏറ്റവും ചിലവു കുറഞ്ഞതും വിശ്വസനീയമായതും പരിസ്ഥിതിക്ക് ദോഷം സൃഷ്ടിക്കാത്തതുമായ മാർഗമാണ് ക്ലൗഡ് സീഡിങ് എന്ന് മഴവർധിപ്പിക്കൽ ഗവേഷണ പദ്ധതിയുടെ ഡയറക്ടർ ആലിയ അൽ മസ്റൂഇ വ്യക്തമാക്കി. മേഘങ്ങളിൽ പ്രയോഗിക്കുന്ന വസ്തുക്കൾ യാതൊരു തരം ദോഷവും ഉണ്ടാക്കുന്നില്ല. അതു കൊണ്ട് തന്നെ ഏറ്റവും ശുദ്ധവും സുരക്ഷിതവുമായ വെളളം ലഭിക്കുന്നതിനുള്ള മികച്ച സംവിധാനമൊരുക്കുക കൂടിയാണ് ചെയ്യുന്നതെന്നും ആലിയ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
