ഭാവി നേതാക്കളെ വാർത്തെടുക്കാൻ ദേശീയ നൈപുണ്യ പദ്ധതിയുമായി യു.എ.ഇ
text_fieldsഅബൂദബി: പ്രതിഭകളായ ഇമിറാത്തികളെ ഭാവി നേതാക്കളായി രൂപപ്പെടുത്തിയെടുക്കാനുള്ള പദ്ധതിക്ക് യു.എ.ഇ. തുടക്കം കുറിച്ചു. വിവിധ മേഖലകളിലെ വിദഗ്ധരെ തദ്ദേശീയമായി വളർ ത്തിയെടുക്കാനുള്ള പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്. സമൂഹത്തിൽ പ്രതിഭ തെളിയിച്ച 20 പേരെ ഇതിനായി െതരഞ്ഞെടുത്തിട്ടുണ്ട്. ദേശീയ നൈപുണ്യ പദ്ധതിയെന്ന് പേരിട്ടിരിക്കുന്ന ആറ് മാസത്തെ പരിശീലനം കഴിയുേമ്പാൾ ഇവരെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. വിശ്വാസവും സത്യസന്ധതയുമുള്ളവരായി രാജ്യത്തിെൻറ മാതൃകകളായി മാറണമെന്ന് അബൂദബി ക്രോണിക്കിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ അബൂദബി കീരീടാവകാശിയും യു.എ.ഇ. സായുധ സോനയുടെ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായദ് ആൽ നഹ്യാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
തങ്ങളുടേതായ മേഖലകളിൽ ഇൗ യുവതീ യുവാക്കൾ നേതൃത്വം നൽകുന്നത് രാഷ്ട്രപിതാവ് ശൈഖ് സായിദിനും അഭിമാനകരമാണെന്ന് അേദ്ദഹം കൂട്ടിച്ചേർത്തു. മനുഷ്യ വിഭവശേഷി വളർത്തിയെടുക്കേണ്ടതിെൻറ പ്രാധാന്യം ശൈഖ് സായിദ് തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിെൻറ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യവും അതായിരുന്നു ശൈഖ് മുഹമ്മദ് പറഞ്ഞു. നാല് പതിറ്റാണ്ട് മുമ്പ് കടൽ വെള്ളം കയറുന്നത് തടയുന്നതിനുള്ള മതിൽ നിർമ്മിക്കാൻ ശൈഖ് സായിദ് സ്വീകരിച്ച മാർഗ്ഗം അദ്ദേഹം അനുസ്മരിച്ചു. കടൽ തീരത്ത് കല്ലുകൾ നിക്ഷേപിക്കണം എന്ന വ്യവസ്ഥയിൽ തദ്ദേശീയർക്ക് കാറുകൾ നൽകുകയാണ് അദ്ദേഹം ചെയ്തത്. പ്രാദേശിക മനുഷ്യ ശേഷി ഉപയോഗിക്കുക വഴി വിദേശകമ്പനികൾക്ക് നൽകേണ്ടി വരുമായിരുന്ന പണമാണ് ലാഭിച്ചത്. അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തികം, അടിസ്ഥാന വികസന സൗകര്യം, പരിസ്ഥിതി, സാമൂഹിക ക്ഷേമം, സുരക്ഷയും അന്താരാഷ്ട്ര കാര്യങ്ങളും തുടങ്ങി വിവിധ ഭാഗങ്ങളായി തിരിച്ചാണ് ആറ് മാസത്തെ പരിശീലനം നൽകുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായിരിക്കും ഇതിന് നേതൃത്വം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
