Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ഷ്യ​ൻ ക​പ്പ്​...

ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​​ ഇ​ന്ന്​ തു​ട​ക്കം; ആ​വേ​ശ​ത്തി​ൽ പ്ര​വാ​സി​ക​ൾ

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​​ ഇ​ന്ന്​ തു​ട​ക്കം; ആ​വേ​ശ​ത്തി​ൽ പ്ര​വാ​സി​ക​ൾ
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ. ഇ​ന്ന്​ മു​ത​ൽ ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​െ​ൻ​റ ആ​ര​വ​ത്തി​ൽ മു​ങ്ങും. കാ​ൽ​പ്പ​ന്തു​ ക​ളി​യെ ക​ട​ലോ​ളം സ്​​നേ​ഹി​ക്കു​ന്ന ​പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ഉ​ൽ​സ​വ കാ​ലം കൂ​ടി​യാ​ണ്​ ഇ​നി​യു​ള് ള 28 മ​ൽ​സ​ര ദി​ന​ങ്ങ​ൾ. യു.​എ.​ഇ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ ഉ​ദ്​​ഘാ​ട​ന മ​ൽ​സ​ര​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന മേ ​ള ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ ഫൈ​ന​ലോ​ടെ അ​വ​സാ​നി​ക്കും. ഇ​ന്ത്യ​യും യു.​എ.​ഇ​യും പെ​റ്റ​മ്മ​യും പോ​റ്റ​മ്മ​യും പോ​ലെ​യാ​ണ്​ പ്ര​വാ​സി​ക​ൾ​ക്ക്. പ​രി​ശീ​ല​ന​ത്തി​നും മ​റ്റു​മാ​യി ഏ​റ്റ​വും ആ​ദ്യം യു.​എ.​ഇ​യി​ലെ​ത്തി​യ​താ​ണ്​ ഇ​ന്ത്യ​ൻ ടീം. ​വ​ന്നി​റ​ങ്ങി​യ​തു മു​ത​ൽ ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലു​മാ​യി​രു​ന്നു.

ര​ണ്ട്​ മ​ല​യാ​ളി​ക​ൾ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്​ മ​ല​യാ​ളി ആ​രാ​ധ​ക​രു​ടെ ആ​വേ​ശം കൂ​ട്ടു​ന്നു. എ​തി​രാ​ളി​ക​ളി​ൽ ആ​റ്​ ടീ​മെ​ങ്കി​ലും അ​തി​ശ​ക്ത​രാ​യ​തു​കൊ​ണ്ട്​ വ​മ്പ​ൻ അ​ട്ടി​മ​റി​ക​ൾ സൃ​ഷ്​​ടി​ച്ചു​വെ​ങ്കി​ൽ മാ​ത്ര​മെ ഇ​ന്ത്യ​ക്ക്​ എ​ന്തെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ള്ളൂ. മ​ൽ​സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ ലോ​ക​ക​പ്പി​ലേ​ക്ക്​ വ​ഴി തു​റ​ക്കു​മെ​ന്ന​തി​നാ​ൽ ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​മാ​യി​രി​ക്കും ഒാ​രോ ടീ​മും കാ​ഴ്​​ച​വെ​ക്കു​ക. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ലോ​ക​ത്തി​െ​ൻ​റ നെ​റു​ക​യി​ലേ​ക്ക്​ കു​തി​ക്കു​ന്ന യു.​എ.​ഇ​ക്ക്​ ജ​യി​ക്കു​ക എ​ന്ന​ത്​ അ​ഭി​മാ​ന പ്ര​ശ്​​ന​മാ​ണ്. ഇ​​തി​​ന്​ മു​​മ്പ്​ 1996ലും ​​യു.​​എ.​​ഇ. ഏ​ഷ്യ​ൻ ക​പ്പി​ന്​ വേ​ദി​യൊ​രു​ക്കി​യി​രു​ന്നു. അ​ന്ന്​ ഷൂ​​ട്ടൗ​​ട്ട്​ വ​​രെ നീ​​ണ്ട ഫൈ​ന​ലി​ൽ സ്വ​പ്​​നം പൊ​ലി​ഞ്ഞു. സൗ​ദി​യാ​യി​രു​ന്നു ജേ​താ​വ്. അ​​ഹ്​​​മ​​ദ്​ ഖ​​ലീ​​ൽ, ഇ​​സ്​​​മാ​​യീ​​ൽ മ​​താ​​ർ, അ​​ലി മ​​ബ്​​​കൂ​​ത്​ എ​ന്നി​വ​ർ​ക്ക്​ വേ​ണ്ടി ഗാ​ല​റി​ക​ൾ ഇ​ള​കി മ​റി​യും. ലോ​​ക​​ക​​പ്പി​​ൽ റ​​യ​​ൽ മ​​ഡ്രി​​ഡി​​നെ​​തി​​രെ ക​​ളി​​ച്ച അ​​ൽെ​​എ​​​ൻ ക്ല​​ബി​​ലെ ഏ​​ഴു താ​​ര​​ങ്ങ​​​ളും ദേ​​ശീ​​യ ടീ​​മി​​ലു​​ണ്ട്.

പ​െ​ങ്ക​ടു​ക്കു​ന്ന 24 രാ​ജ്യ​ങ്ങ​ളി​ൽ മി​ക്ക​യി​ട​ത്തു​നി​ന്നു​മു​ള്ള​വ​ർ യു.​എ.​ഇ​യി​ൽ ഉ​ള്ള​തി​നാ​ൽ എ​ല്ലാ ടീ​മു​ക​ൾ​ക്കും ഗാ​ല​റി​യി​ൽ നി​ന്നു​ള്ള പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കാം. ഉ​ദ്​​ഘാ​ട​ന ദി​വ​സം ഒ​രു ക​ളി മാ​ത്ര​മാ​ണ്​ ന​ട​ക്കു​ക. എ​ന്നാ​ൽ ഗ്രൂ​പ്പ്​ മ​ൽ​സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന ജ​നു​വ​രി 16,17 തീ​യ​തി​ക​ളി​ൽ പ്ര​തി​ദി​നം നാ​ല്​ ക​ളി​ക​ൾ വ​രെ ന​ട​ക്കും. അ​ബൂ​ദ​ബി​യി​ൽ മൂ​ന്നി​ട​ത്ത്​ മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കും. സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി സ്​​റ്റേ​ഡി​യം, മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ സ്​​റ്റേ​ഡി​യം, അ​ൽ ന​ഹ്യാ​ൻ സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ​വ. അ​ൽ െഎ​നി​ൽ ഹ​സ ബി​ൻ സാ​യി​ദ്​ സ്​​റ്റേ​ഡി​യം, ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ സ്​​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ക​ളി​ക​ൾ. ദു​ബൈ​യി​ൽ അ​ൽ മ​ക്തൂം സ്​​റ്റേ​ഡി​യം, റാ​ശി​ദ്​ സ്​​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലും ഷാ​ർ​ജ​യി​ൽ ഷാ​ർ​ജ സ്​​റ്റേ​ഡി​യ​ത്തി​ലു​മാ​ണ്​ മ​ൽ​സ​ര​ങ്ങ​ൾ. ജ​നു​വ​രി 18,19,26,30,31 തീ​യ​തി​ക​ൾ വി​ശ്ര​മ​ദി​ന​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story