വിദ്യാഭ്യാസ വിപ്ലവത്തിൽ പ്രവാസികളുടെ പങ്ക് നിസ്തുലം –ടി.ടി.ഇസ്മയിൽ
text_fieldsദുബൈ: ജീവകാരുണ്യ മേഖലയിലേത് പോലെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും വിപ്ലവ പ്രവർ ത്തങ്ങൾ നടത്താൻ മുന്നിൽ നിന്നത് പ്രവാസികളാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അ ംഗം ടി.ടി.ഇസ്മയിൽ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ലോഞ്ചിലും, കപ്പലിലുമൊക്കെയായി മരുഭൂമിയിലെത്തിയ പ്രവാസികൾ ഭാവിയിലെ സാധ്യതകൾ തിരിച്ചറിഞ്ഞു തങ്ങളുടെ മക്കളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് നയിച്ചതാണ് ഇന്ന് കേരളത്തിൽ സാമൂഹിക രംഗത്ത് കാണുന്ന വലിയ മാറ്റങ്ങൾക്കുള്ള കാരണമെന്നും ദുബൈ കെ.എം.സി.സി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ മൂന്നാം വാർഷിക കൺവെൻഷനിൽ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് യാസർ മണ്ണാറയിൽ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഇസ്മായിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് പനായി അബ്ദുൽ ഖാദർ, ഒ.കെ ഇബ്രാഹിം, കെ പി മൂസ്സ, വി.കെ.കെ.റിയാസ്, ടി.ടി.മുനീർ, നാസിം പാണക്കാട്, മുസ്തഫ പൂക്കാട്, നിഷാദ് മൊയ്തു, സുബൈർ തിരുവങ്ങൂർ, റിയാസ് കാട്ടിലപ്പീടിക, ജലീൽ മഷ്ഹൂർ തങ്ങൾ, റസാക്ക് കൂടത്തിൽ എന്നിവർ സംസാരിച്ചു. ഉമർ ശരീഫ് സ്വാഗതവും, റിഫിയത്ത് നടുക്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
