കലൂർ സ്വദേശിനി ഷാർജയിൽ നിര്യാതയായി
text_fieldsഅജ്മാൻ: എറണാകുളം കലൂർ എളമക്കര സ്വദേശിനി സീൽദ (67) യു.എ.ഇയിൽ നിര്യാതയായി. ക്രിസ്മസ ്^പുതുവർഷ ആഘോഷങ്ങൾക്കായി ഭർത്താവ് പീറ്ററുമൊത്ത് കഴിഞ്ഞ മാസം ഇരുപതിന് യു.എ.ഇയിലുള്ള മകൻ സിജിെൻറ അടുത്ത് എത്തിയതായിരുന്നു. പുതുവർഷ ദിനത്തിൽ ഉച്ചക്ക് തലയിൽ രക്തസ്രാവത്തെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സീൽദ വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഒഴിവ് ദിനമായിരുന്നെങ്കിലും മരണ സർട്ടിഫിക്കറ്റ്, എംബാമിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സഹകരണം കാരണം വെള്ളിയാഴ്ച്ച രാത്രി തന്നെ ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞുവെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
