കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsഅബൂദബി: കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി അബൂദബിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാ റപ്പള്ളി മദ്രസ്സക്ക് സമീപം താമസിക്കുന്ന മൊയ്തീൻ കുഞ്ഞി(42)യാണ് വ്യാഴാഴ്ച രാവിലെ മുസഫ 13ൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. കണ്ണൂർ വാരം സ്വദേശി വി പി മൊയ്തീെൻറ ഉടമസ്ഥതയിലുള്ള അറബ് ലാൻറ് ട്രാൻസ്പോർട്ട് കമ്പനിയിൽ പത്ത് വർഷത്തിലേറെയായി ജോലി ചെയ്യുന്ന മൊയ്തീൻ കുഞ്ഞി അഞ്ചു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. രണ്ട് തവണ നെഞ്ച് വേദന അനുഭവപ്പെട്ടതായും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കും മുമ്പ് മരണവും സംഭവിച്ചതായും റൂമിലുള്ളവർ പറയുന്നു.
അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ നേരത്തെ ആംബുലൻസ് ഡ്രൈവറായിരുന്ന കുഞ്ഞബ്ദുല്ലയുടെയും ഫാത്തിമയുടെ മകനാണ്. ഭാര്യ: താഹിറ ബേക്കൽ. മക്കൾ: വിദ്യാർത്ഥികളായ അബ്ദുല്ല,സിനാൻ,സിയാഫാത്തിമ.സഹോദരങ്ങൾ: ഫൈസൽ (അബൂദബി), യൂസഫ് (അജ്മാൻ) അബ്ദുൽ റഹിമാൻ (ഷാർജ) ഹനീഫ, സാദിഖ്,സീനത്ത്. പാറപ്പള്ളി മുസ്ലിം ജമാഅത്തിെൻറ സജീവ പ്രവർത്തകനുമായിരുന്നു. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ അബൂദബി കെ.എം.സി.സി പ്രവർത്തകർ നാസർ കാഞ്ഞങ്ങാടിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
