റാക് വാരിയേഴ്സ് ക്രിക്കറ്റ്: ലയണ്‍സ് ആലത്തിയൂര്‍ ജേതാക്കള്‍
text_fieldsറാസല്‍ഖൈമ: 16 ടീമുകളെ പങ്കെടുപ്പിച്ച് റാക് വാരിയേഴ്സ് സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ ് ടൂര്‍ണമെൻറില്‍ ലയണ്‍സ് ആലത്തിയൂര്‍ ജേതാക്കള്‍. കലാശപ്പോരില്‍ റാക് ബ്ലാസ്റ്റേഴ്സായിരുന്നു ലയണ്‍സിെൻറ എതിരാളികള്‍. ദിനു, നിയാസ്, ഇസ്മായില്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. റാക് മുനിസിപ്പാലിറ്റി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ റേഡിയോ ഏഷ്യാ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍, ഇന്ത്യന്‍ ബിസിനസ് പ്രൊഫഷനല്‍ കൗണ്‍സില്‍ വൈസ് പ്രസിഡൻറ് ടി.വി. അബ്ദുല്ല, സാമൂഹിക പ്രവര്ത്തകന് എ.കെ. സേതുനാഥ്, മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ശക്കീര്‍ അഹമ്മദ്, അന്‍സാരി, രാജേഷ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു. അജീഷ്, അന്‍സാരി, ഷഫീഖ്, ആഷിക്, റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
