ഇൻകാസ് യു.എ.ഇ മധ്യമേഖലാ പ്രവർത്തകർ ഒത്തുകൂടി
text_fieldsഷാർജ: രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനത്തിനു മുന്നോടിയായി പാലക്കാട്,തൃശൂർ,എറണാകുളം ജില്ലകൾ ഉൾപ്പെട്ട ഇൻകാസ് യു.എ.ഇ മധ്യമേഖല കൺവൻഷൻ ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഷാർജയിൽ നടന്ന ചടങ്ങിൽ യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറും കോഡിനേറ്ററുമായ എൻ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.ജനറൽ സെക്രട്ടറി എൻ.സുബ്രമണ്യം, തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ.പ്രതാപൻ, പത്തനംതിട്ട മുൻ ഡി.സി.സി. പ്രസിഡൻറ് മോഹൻരാജ്,അഡ്വ.വൈ.എ.റഹീം,പുന്നക്കൻ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. കെ.സി.അബൂബക്കർ സ്വാഗതവും വി.എ.മൊയ്തീൻ നന്ദിയും പറഞ്ഞു. സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ, എ.അൻവർ സാദത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
