ശാരീരിക പ്രയാസമുള്ളവർക്ക് വീട്ടിലെത്തി ലൈസൻസ് നൽകാൻ ആർ.ടി.എ
text_fieldsദുബൈ: ശാരീരിക പ്രയാസങ്ങൾ മൂലം ഒാഫീസിലെത്തി ഏറ്റുവാങ്ങാൻ കഴിയാത്തവർക്ക് വീട്ടു പടിക്കലെത്തി ഡ്രൈവിങ് ലൈസൻസും പാർക്കിങ് കാർഡും വിതരണം ചെയ്യുന്ന നൂതന പദ്ധതിയുമ ായി ദുബൈ റോഡ് ഗതാഗത അതോറിറ്റി. മൊബൈൽ കസ്റ്റമർ ഹാപ്പിനസ് സെൻറർ എന്നു പേരിട്ട വാഹനമാണ് ജനങ്ങളുടെ സൗകര്യവും സന്തോഷവും ഉറപ്പാക്കുന്ന പദ്ധതി പ്രകാരം ആവശ്യക്കാരുടെ മുന്നിൽ നേരിെട്ടത്തുക. ലൈസൻസും കാർഡുകളും നൽകുന്നതിനു പുറമെ മറ്റു സേവനങ്ങൾ ലഭ്യമാക്കുവാനുള്ള സജ്ജീകരണങ്ങളും വാനിൽ ഒരുക്കിയിട്ടുണ്ടെന്ന് കസ്റ്റമർ ഹാപ്പിനസ് വിഭാഗം എക്സിക്യുട്ടിവ് ഡയറക്ടർ അഹ്മദ് മഹ്ബൂബ് വ്യക്തമാക്കി.
ശാരീരിക വ്യതിയാനമുള്ള ആളുകൾ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്കെല്ലാം ഇൗ സേവനം ലഭ്യമാവും. സമയവും പ്രയത്നവും ലാഭിക്കുവാനും കൂടുതൽ സംതൃപ്തി ലഭ്യമാക്കാനും ഇതു സഹായകമാവും. ദുബൈ സർക്കാറിെൻറ സ്മാർട്ട് സിറ്റി പദ്ധതിയുടെയും ജനങ്ങളുടെ സന്തോഷവും ദുബൈയുടെ സ്മാർട്ട്നെസ്സും ഉറപ്പുവരുത്തുവാനുള്ള ആർ.ടി.എയുടെ പദ്ധതികളുടെയും ഭാഗമാണ് ഇൗ സംവിധാനം. ദുബൈയുടെ 14 പ്രദേശങ്ങളിലായി എല്ലാ മാസവും 10ദിവസത്തിലേറെ സേവനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
