അജ്മാനിലെ ആദ്യത്തെ വിനോദ ചതുരം ഉടനെ തുറക്കും
text_fieldsഅജ്മാന്: അജ്മാനിലെ ആദ്യ വിനോദ വിശ്രമ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ഈ വര്‍ഷം ആദ്യ പാദത്തിൽതുറക്കുന്ന ഈ കേന്ദ്രം അജ്മാന് സ്ക്വയര്‍ എന്ന പേരിലാണ് അറിയപ്പെടുക. കഫേകള്‍, ഭക്ഷണശാലകള്‍, കുട്ടികളുടെ കളിസ്ഥലം, കായിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടങ്ങള്‍, നടപ്പാത,തുറന്ന ഇരിപ്പിടങ്ങള്‍ എന്നിവ ഈ കേന്ദ്രത്തില്‍ സജ്ജമായിരിക്കുമെന്ന് അജ്മാന് നഗരസഭ ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന് അല്‍ നുഐമി പറഞ്ഞു. ഇത് അജ്മാനെ വിനോദ സഞ്ചാര മേഖലയില്‍ അടയാളപ്പെടുത്തുന്ന സംരംഭമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിൽപങ്ങളും ചുവര്‍ചിത്രങ്ങളാലും അലങ്കരിക്കുന്ന നഗരസഭയുടെ ആദ്യത്തെ സംരംഭം കൂടിയാണിതെന്ന് അബ്ദുല്‍ റഹ്മാന് അല്‍ നുഐമി പറഞ്ഞു. കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ആനന്ദകരമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ഒരുങ്ങുന്നതെന്നും അദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
