സായിദ് സംവത്സരം കടന്ന് സഹിഷ്ണുതയുടെ സായൂജ്യത്തിലേക്ക്
text_fieldsഎല്ലാ വർഷങ്ങളിലുമുണ്ടാവും നേട്ടങ്ങളും കോട്ടങ്ങളും. എന്നാൽ ലോകത്തിനു മുഴുവൻ നൻ മ ആഗ്രഹിച്ച, ലോകം മുഴുവൻ പുരോഗതിയിലേക്ക് കുതിക്കുന്ന നല്ല നാളേ സ്വപ്നം കാണാൻ യു. എ.ഇ സമൂഹത്തെ പഠിപ്പിച്ച രാഷ്ട്രപിതാവിെൻറ ജൻമശതാബ്ദി വർഷം ഇൗ നാടിന് സമ്മാനി ച്ചത് സന്തോഷവും സംതൃപ്തിയും തന്നെ. ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ് ങൾ നടത്തുന്ന രാഷ്ട്രം എന്ന ഖ്യാതി യു.എ.ഇ വീണ്ടും നിലനിർത്തി. സ്വന്തമായി വികസിപ്പിച്ചെ ടുത്ത ഖലീഫ സാറ്റ് ഉപഗ്രഹം വാനിലേക്ക് കുതിച്ചുയരുേമ്പാൾ സായിദിെൻറ മക്കൾ വീണ്ടു ം വിനയപൂർവം പുഞ്ചിരിച്ചു. യമനിൽ സമാധാനം പുനസ്ഥാപിക്കുവാനുള്ള സൗദി നേതൃത്വത്തി ലെ സഖ്യത്തിലെ മുഖ്യ ശക്തികളിലൊന്നായ യു.എ.ഇയുടെ ധീരസൈനികരിൽ ചിലർ രക്തസാക്ഷിത ്വം വഹിച്ചു ഇൗ വർഷവും. പക്ഷെ അവരുടെ ജീവത്യാഗം പാഴായില്ലെന്ന് ബോധ്യപ്പെടുത്തുന്ന ശു ഭ സൂചനകളാണ് വർഷം അവസാനത്തേക്കടുക്കുേമ്പാൾ ലഭ്യമാവുന്നത്. യു.എ.ഇയും ഇന്ത്യയും തമ്മിലെ സൗഹൃദം കൂടുതൽ ദൃഢപ്പെട്ട വർഷമാണിതെന്നത് മറ്റൊരു നേട്ടം. നിരവധി വാണിജ്യ കരാറുകൾ ഒപ്പുവെക്കപ്പെട്ടു. ഗാന്ധി^സായിദ് മ്യൂസിയം അബൂദബിയിൽ സമാരംഭിച്ചു.
പ്ര ളയത്തിൽ മുങ്ങിയാണ്ട കേരളത്തെ പിടിച്ചുയർത്താൻ യു.എ.ഇ നൽകിയ ൈകത്താങ്ങിന് എത്ര ന ന്ദി ചൊല്ലിയാലും മതിയാവില്ല. കേരളത്തിലെ നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ പ്രസിഡൻ റ് ശൈഖ് ഖലീഫയുടെ നിർദേശാനുസരണം ഉന്നതതല സമിതിക്ക് രൂപം നൽകി. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും നടത ്തിയ സഹായാഹ്വാനം പതിനായിക്കണക്കിനാളുകൾ ഏറ്റെടുത്തു. അബൂദബി കിരീടാവകാശിയും യു. എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യ ൻ അധികൃതരുമായി ഇൗ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. ഷാർജ ഭരണാധികാരിയും സുപ്രിം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഒാഫീസ് കേരള സർക് കാറിന് സഹായധനം എത്തിച്ചു. പ്രവാസി വ്യവസായികൾ മുതൽ സ്കൂൾ വിദ്യാർഥികൾ വരെ കേരള ത്തിന് കരുതലൊരുക്കാൻ ഒത്തുപിടിച്ചു. ഇന്ത്യൻ വ്യവസായികൾ മുൻനിരയിലേക്ക് കുതിച ്ച വർഷം കൂടിയാണിത്. ഫോബ്സ് മിഡിൽ ഇൗസ്റ്റ് ലിസ്റ്റിലും ഹുറൂൺ സമ്പന്ന പട്ടികയില ുമെല്ലാം മലയാളികളായ വ്യവസായ പ്രമുഖർ യു.എ.ഇയെ പ്രതിനിധീകരിച്ച് മുൻനിരയിൽ തിള ങ്ങി.ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നു പേരുേകട്ട അറ്റ്ലസ് രാമചന്ദ്രൻ മൂന്ന ു വർഷങ്ങൾക്കു ശേഷം തിരിച്ചെത്തിയ വർഷം കൂടിയാണിത്.
നികുതിയധിഷ്ഠിത സമ്പദ്വ്യ വസ്ഥ തികച്ചും അപരിചിതമായിരുന്ന രാജ്യത്ത് മൂല്യവർധിത നികുതി നിലവിൽ വന്ന ജനുവ രി ഒന്നിന്. അഞ്ചുശതമാനം വാറ്റ് ആണ് ഏർപ്പെടുത്തിയത്. വാറ്റ് വരുമാനത്തിെൻറ 70 ശതമ ാനം പ്രാദേശിക സർക്കാറുകൾക്ക് നൽകുവാൻ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. റാസൽ ഖൈമയിലെ മർജാൻ ദ്വീപിൽ വെടിക്കെട്ടിൽ ലോക റെക്കോർഡ് സ്ഥാപിച്ചു കൊണ്ടാണ് രാജ്യം പുതുവർഷത്തെ വരേവറ്റത്. ദുബൈ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും തെൻറ സ്ഥാനാരോഹണത്തിെൻറ 12ാം വാർഷിക ം ആഘോഷിച്ചത് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈ ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് നന്ദി പറഞ്ഞു കൊണ്ടാണ്. രാജ്യം മുഴുവൻ നന്ദി ചൊല ്ലി ശൈഖ് മുഹമ്മദിന്. തൊഴിൽ വിസക്ക് അപേക്ഷിക്കുന്നവർ നാട്ടിൽ നിന്ന് സ്വഭാവ സർട്ടി ഫിക്കറ്റ് ഹാജറാക്കണം എന്ന നിർദേശവും ഇൗ വർഷം തുടക്കത്തിൽ നിലവിൽ വന്നിരുന്നു. എന്‍ നാൽ പിന്നീട് ഒഴിവാക്കി. ഫുജൈറയിൽ ദിബ്ബക്കടുത്തുള്ള റോൾ ദാദ ഗ്രാമത്തിൽ വീടിനു തീപി ടിച്ച് കുടുംബത്തിലെ ഏഴു കുഞ്ഞുങ്ങൾ മരിച്ചു. രാജ്യത്തെ നടുക്കിയ ദുരന്തമായിരുന്നു അ ത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫയുടെ മാതാവ് ശൈഖ ഹെസ്സ നിര്യാതയായി.
നരേന്ദ്രമോദി യു.എ.ഇയിൽ
നിരവധി സുപ്രധാന ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ സന്ദർശിച്ചു. ഇ ന്ത്യ^യു.എ.ഇ കരാറുകൾ ഒപ്പുവെച്ച അദ്ദേഹം ലോക സർക്കാർ ഉച്ചകോടിയിൽ വിശിഷ്ടാതിഥി രാജ്യമായി പരിഗണിക്കപ്പെട്ട ഇന്ത്യയെ പ്രതിനിധീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. അബൂ ദബിയിൽ പുതുതായി ഉയരുന്ന ക്ഷേത്രത്തിെൻറ മാതൃക ദുബൈ ഒാപ്പറയിൽ നടന്ന പൊതു ചടങ്ങി ൽ അനാച്ഛാദനം ചെയ്തു.
അറ്റ്ലസ് പര്‍വ്വതം കീഴടക്കി ഇമാറാത്തി പെണ്‍കുട്ടി
അറ് റ്ലസ് പര്‍വ്വത നിര കീഴടക്കി ഇമാറാത്തി പെണ്‍കുട്ടി. അസ്മ ആല് ഖായിദി (13) ആണ് ഈ ചരിത്രം നേ ട്ടത്തിന് അര്‍ഹയായത്. പര്വ്വത്തിെൻറ നെറുകയില്‍ ദേശീയ പതാക നാട്ടിയാണ് അസ്മ മലയിറ ങ്ങിയത്. 2500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പര്‍വ്വതനിര അള്‍ജീരിയ, മൊറോക്കോ, തുണീഷ്യ എന്നീ രാജ്യങ്ങളെ പുണര്‍ന്നാണ് കിടക്കുന്നത്.

കമോൺ കേരള
അറബ് ലോകവുമായി ഇന്ത്യ തുടരുന്ന നൂറ്റാണ്ടുകൾ നീളുന്ന സൗഹൃദ ചരിത്രത്തിന് പുത്തനധ്യായം രചിച്ച് കമോൺ കേര ള ഇൻഡോ^അറബ് സാംസ്കാരിക, വാണിജ്യ സൗഹൃദ മേള കമോൺ കേരള ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ നടന്നു. ഷാർജ കിരീടാവകാശി ഉദ്ഘാടനം ചെയ്ത മൂന്നു ദിവസം നീണ്ട പരിപാടി ഷാർജ എക്സ്പോസെൻററിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ സംഗമം എന്ന ബഹുമതിക്കും അർഹമായി.

ഷാര്‍ജയില്‍ മഴമുറി
‘റെയിന്‍ റൂം’ എന്ന പേരില്‍ മുഴ മുറി ഷാര്‍ജ അല്‍ ബുഹൈറ കോര്‍ണീഷിലെ അല്‍ മജറയില്‍ ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷെൻറ നേതൃത്വത്തില്‍ തുടങ്ങി. മിഡില്‍ ഈസ്റ്റിലെ ആദ്യ മഴമുറി ഷാര്‍ജ സുൽത്താനാണ് രാജ്യത്തിന് സമര്‍പ്പിച്ചത്.
എസ്.എസ്.എല്‍.സി
യു.എ.ഇയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരില്‍ 98.9 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. ആറ് സ്കൂളുകള്‍ നുറു ശതമാനം നേട്ടം കൈവരിച്ചു.
ദുബൈ നഗരത്തില്‍ ശൈഖ് റാശിദ് റോഡില്‍ നിര്‍മിച്ച പുതിയ തുരങ്കപാത തുറന്നു. ദുബൈയുടെ ആരോഗ്യ രംഗം മെച്ചപ്പെടുത്താന്‍ പുതിയ നിയമം ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പ്രഖ്യാപിച്ചു.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാെൻറ നൂറാം ജന്മദിനമായ മെയ് ആറിന് രാജ്യം അദ്ദേഹം അനുസ്മരിച്ചു.
ലോകത്ത് ചലനങ്ങള്‍ സൃഷ്ടിച്ച 75 പ്രബല വ്യക്തികളുടെ പട്ടികയില്‍ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് സ്ഥാനം പിടിച്ചു.
മംഗളൂരു സംഭരണ കേന്ദ്രത്തിലേക്ക് അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയില്‍ (അഡ്നോക്) നിന്ന് 20ലക്ഷം ബാരൽ ക്രൂഡോയിലുമായി കപ്പല്‍ പുറപ്പെട്ടു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദാനധര്‍മം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ലോകത്തെ ആദ്യ ചാരിറ്റബ്ള്‍ എന്‍ഡോവ്മെൻറ് നിയമത്തിന് യു.എ.ഇ പ്രസിഡൻറ് അംഗീകാരം നല്കി. നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനത്തെുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നതിന് യു.എ.ഇ നിരോധനമേര്‍പ്പെടുത്തി.
യു.എ.ഇയിലെ യാത്രക്കാരെ നിരീക്ഷിക്കാന്‍ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നൽകി.
മനുഷ്യ ജീവന് കാവല്‍ നിന്ന് മലയാളി ദമ്പതികള്‍
അപകടത്തില്‍പെട്ട പിക്കപ് ഡ്രൈവര്‍ക്ക് ആശ്വാസം പകരുകയും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പ് സംവിധാനം ഒരുക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്ത മലയാളി ദമ്പതികളെ അബുദാബി പൊലീസ് ആദരിച്ചു. തിരുവനന്തപുരം പാച്ചല്ലൂര്‍ അഞ്ചാങ്കല്ല് സ്വദേശിയും അബുദാബി മുഷ്രിഫ് മാള്‍ ഇത്തിസലാത്ത് ഡ്യൂട്ടി മാനേജറുമായ സുഫിയാന് ഷാനവാസ്, ഭാര്യ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയും മറീന മാള്‍ മാനേജ്മെൻറില്‍ ഫൈനാന്‍സ് സെക്രട്ടറിയുമായ ആലിയ സുഫിയാന് എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.
ഒറ്റമഴയിൽ കുതിർന്ന് യു.എ.ഇ
നവംബർ 25 ന് ഞായറാഴ്ച രാത്രി തുടങ്ങി തിങ്കളാഴ്ച ഉച്ച വരെ നീണ്ട കനത്ത മഴയിൽ യു.എ.ഇ കുതിർന്നു. കടുത്ത വേനലിന് അറുതി വരുത്തി തകർത്തു പെയ്ത മഴയോടെ രാജ്യത്ത് സുഖകരമായ കാലവസ്ഥയും അനുഭവപ്പെട്ടു തുടങ്ങി. സാധാരണ നവംബറിൽ ലഭിക്കുന്ന ശരാശരി മഴയുടെ ഇരട്ടിയാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്.

യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു
ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യു.എ.ഇ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസ പിഴവുകള്‍ തിരുത്തി രാജ്യത്ത് തുടരുവാണോ സ്വന്തം നാട്ടിലേക്ക് മടങ്ങുവാണോ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ച് മൂന്നു മാസത്തേക്കാണ് ആദ്യം മാപ്പ് പ്രഖ്യാപിച്ചത്. പിന്നീട് രണ്ട് തവണയായി കാലാവധി ഡിസംബർ 31 വരെ നീട്ടി. അല്‍ അവീറിലെ പൊതുമാപ്പ് സേവനകേന്ദ്രം ആദ്യദിനം 1534 അപേക്ഷകള്‍ സ്വീകരിച്ചു.

ബഹിരാകാശ ഗവേഷണത്തിൽ മുന്നേറ്റം
യു.എ.ഇയുടെ ബഹിരാകാശ മേഖലയിൽ പുതു ചരിത്രം കുറിച്ച് സമ്പൂർണ യു.എ.ഇ നിർമിത കൃത്രിമോപഗ്രഹം ‘ഖലീഫസാറ്റ്’ വിജയകരമായി വിക്ഷേപിച്ചു. സെയ്ഫ് ആൽ നിയാദി, ഹസ്സ ആൽ മൻസൂറി എന്നിവരെ യു.എ.ഇ പ്രഥമ ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുത്തു.
ഖലീഫസാറ്റ് പകർത്തിയ ആദ്യ ഒൗദ്യോഗിക ഫോേട്ടാ പാം ജുമൈറയുടെ ചിത്രം മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ (എം.ബി.ആർ.എസ്.സി) എൻജിനീയർമാർ പ്രദർശിപ്പിച്ചു.
ഖലീഫ യൂനിവേഴ്സിറ്റി വിദ്യാർഥികൾ നിർമിച്ച മൈസാറ്റ് ഒന്ന് എന്ന നാനോ സാറ്റലൈറ്റ് വിർജീനിയയിലെ മിഡ് അറ്റ്ലാൻറിക് റീജിയനൽ സ്പേസ് പോയിൻറിൽ നിന്ന് വിക്ഷേപിച്ചു.
ഹാമിൽട്ടന് നാലാം കിരീടം
ലോകചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന് ഫോർമുല വൺ അബൂദബി ഗ്രാൻഡ് പ്രീയിൽ നാലാം കിരീടം. ഇതോടെ ഇൗ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ കീരീടം നേടുന്ന താരമെന്ന ബഹുമതിയും മെഴ്സിഡസ് ഡ്രൈവർ സ്വന്തമാക്കി.
- പ്രകൃതിയോടുള്ള കരുതൽ വീണ്ടും ഉറച്ചു പ്രഖ്യാപിച്ച കാർരഹിത ദിനം ഫെബ്രുവരി നാലിന് വീണ്ടും വിജയകരമായി ആചരിച്ചു.
- ആഗോള ഗ്രാമത്തിൽ എഴുപതിനായിരത്തിലേറെ പേർ പെങ്കടുത്ത ചടങ്ങിൽ മീഡിയാ വൺ ചാനലിെൻറ അഞ്ചാം വാർഷികത്തോടനുബന്ധിച്ച പ്രവാസോത്സവം ആഘോഷിച്ചു.
- ഒട്ടനവധി മനുഷ്യപക്ഷ വാർത്തകൾ റിപ്പോർട്ടു ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ വി.എം. സതീഷ് അന്തരിച്ചു.
- ഷാർജ ബുത്തീനയിൽ വീടിനു തീ പിടിച്ച് ആറു പേർ മരണപ്പെട്ടത് നൊമ്പരപ്പാടായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജുവൈസയിൽ പുതിയ ശാഖ പ്രവർത്തനം തുടങ്ങി
- യമനിൽ സമാധാനം പുനസ്ഥാപിക്കുവാനുള്ള യത്നത്തിനിടെ പരിക്കേറ്റ ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ തിരിച്ചെത്തി. ദുബൈയിലെ സുപ്രധാന റോഡിന് ഇൗ യുവധീരെൻറ നാമം നൽകി.
- രാജ്യാന്തര മത്സരങ്ങളിലേക്കുള്ള പട്ടികകളിൽ ഉൾപ്പെടുത്താതെ അധികൃതർ അവഗണിച്ച ഇന്ത്യൻ താരം സക്കീന ഖാത്തൂൻ ദുബൈയിൽ നടന്ന ആഗോള പാരാ പവർലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടി
- രാഷ്ട്രപിതാവ് ശൈഖ് സായിദിന് പ്രണാമമർപ്പിച്ച് നിർമിച്ച ഫൗണ്ടേഴ്സ് മെമ്മോറിയൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. അബൂദബി കോർണിഷിന് സമീപമാണ് ഇൗ സൗധം.
- വിവാഹ ചടങ്ങിനെത്തിയ ബോളിവുഡ് താരം ശ്രീദേവി മരണപ്പെട്ടു. ഏറെ കോലാഹലങ്ങളും കിംവദന്തികളും പരന്നെങ്കിലും ദുബൈ പൊലീസിെൻറ പക്വവും പഴുതടച്ചതുമായ പരിശോധനകൾക്കൊടുവിൽ സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി.
- പരമോന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡ് മലയാളിയായ ഡോ. ജോർജ് മാത്യുവിന് അബൂദബി കിരീടാവകാശി സമ്മാനിച്ചു.
- ഷാർജ^ഇസ്താംബുൾ വിമാനം തകർന്ന് 11പേർ മരണപ്പെട്ടു.
- അറേബ്യയിലെ ഏറ്റവും മികച്ച സന്തോഷ രാജ്യമായി യു.എ.ഇ വീണ്ടും ലോക സന്തോഷ സൂചികയിൽ ഇടം നേടി.
- ദാവൂദ് അബ്ദു റഹ്മാൻ അൽ ഹാജിരി ദുബൈ നഗരസഭയുെട പുതിയ ഡയറക്ടർ ജനറലായി ചുമതലയേറ്റു.
- 24.45 മീറ്റർ വീതിയുള്ള ലോകത്തെ ഏറ്റവും വലിയ കുട തുറന്ന് അബൂദബി വീണ്ടും ഗിന്നസ് ബുക്കിൽ ഇടം നേടി
- യു.എ.ഇയുടെ പ്രഥമ ആണവ റിയാക്ടർ നിർമാണം പൂർത്തിയായി.
- ഖോർഫുക്കാനിൽ മാരിടൈം അക്കാദമി സ്ഥാപിക്കുന്നതിന് ധാരണാ പത്രം ഒപ്പുവെച്ചു
- ദുബൈ ലോക കപ്പ് കുതിരയോട്ട മത്സരത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിെൻറ ‘അശ്വ സേന’ ഗോഡോള്ഫിനില്പ്പെട്ട തണ്ടര്‍ സ്നോ വിശ്വ വിജയിയായി. ക്രിസ്റ്റൊഫെ സെമിലോണ്‍ നയിച്ച തണ്ടര്‍ സ്നോ 2000 മീറ്റര്‍ ഓട്ടത്തില്‍ മുന്നിലത്തെിയാണ് ഒരു കോടി അമേരിക്കന്‍ ഡോളര്‍ സമ്മാനത്തിനര്‍ഹനായത്.
- ദുബൈ മറീനയിലെ വാട്ടര്‍ ബസുകള്‍ക്ക് പകരം ശീതീകരിച്ച അത്യാധുനിക അബ്രകള്‍ ഇറക്കാൻ ആര്.ടി.എ ജല ഗതാഗത വിഭാഗം തീരുമാനിച്ചു. യു.എ.ഇയുടെ ഭാവി വെല്ലുവിളികള്‍ ഏറ്റെടുക്കാനും ദേശീയ അജണ്ട 2021െൻറ ലക്ഷ്യങ്ങള്‍ നേടാനും 2071ല്‍ നടക്കുന്ന രാഷ്ട്രരൂപവത്കരണത്തിെൻറ ശതാബ്ദിയാഘോഷ പദ്ധതികള്‍ക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടുള്ള ദേശീയ ശാസ്ത്ര അജണ്ട 2031 പ്രഖ്യാപിക്കപ്പെട്ടു.
- റാക് സാമ്പത്തിക വികസന വകുപ്പിെൻറ മുന്‍കൈയില്‍ ആയിരം ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയ ബോര്‍ഡ് ഗിന്നസ് നേട്ടത്തിന് അര്‍ഹമായി. 1563 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
- അജ്മാനില്‍ ടാക്സി നിരക്ക് രണ്ടര ദിര്‍ഹം വര്‍ധിച്ചു.
- അബൂദബി മീഡിയയുടെ കീഴില്‍ സായിദ് ഡിജിറ്റല്‍ ചാനലിന് തുടക്കമായി.
- 2017 സെപ്റ്റംബറില്‍ ഒമ്പത് രാജ്യങ്ങളില്‍ മാത്രം അംഗീകാരമുണ്ടായിരുന്ന യു.എ.ഇ ലൈസന്‍സിന് 41 രാജ്യങ്ങള്‍ കൂടി അംഗീകാരം നല്കി.
- അഡ്നോക് ഡിസ്ട്രിബ്യൂഷെൻറ സര്‍വീസ് സ്റ്റേഷനുകളില്‍ സ്വയം ഇന്ധനം നിറക്കാനുള്ള സംവിധാനം ഒരുക്കി.
- 12ാമത് ശൈഖ് സായിദ് പുസ്തക പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. സിറിയന്‍ നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ഖലീല്‍ ഇഖ്ബാല്‍ അല്‍ നദാം സാഹിത്യ പുരസ്കാരവും യു.എ.ഇ എഴുത്തുകാരി ഹെസ്സ ആല് മുഹൈരി ബാലസാഹിത്യ പുരസ്കാരവും നേടി.
- നാലു പതിറ്റാണ്ട് പിന്നിട്ട അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെൻററിെൻറ (ഐ.എസ്.എസ്) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
- ഷാര്‍ജ ഇന്‍വെസ്റ്റ്മെൻറ് ആൻറ് ഡെവലപ്പ്മെൻറ് അതോറിറ്റി (ശുറൂഖ്) 75 മില്യണ്‍ ചെലവിൽ ഷാര്‍ജ അല്‍ റഹ്മാനിയ പ്രദേശത്ത് ഒരുക്കാൻ കരാറുണ്ടാക്കി.
- അബൂദബി നഗരസഭയുടെ നഗരാസൂത്രണ വകുപ്പ് ഹുദൈറിയാത്ത് ഐലൻറ്, മിന, അബുദാബി ഗേറ്റ് എന്നിവിടങ്ങളിൽ മൂന്ന് ജെട്ടികള്‍ തുറന്നു.
- ഖോര്ഫക്കാന് തുറമുഖത്ത് 7000 കണ്ടെയ്നറുകളുമായി ഫ്രാന്‍സില്‍ നിന്നുള്ള സി.എം.എ.സി.ജി.എം കമ്പനിയുടെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലെത്തി.
- ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിന് 11 ബില്യണ്‍ ദിര്ഹത്തിെൻറ സാമൂഹിക ക്ഷേമപദ്ധതിക്ക് യു.എ.ഇ കാബിനറ്റ് അംഗീകാരം നല്കി.
- സ്ത്രീകള്‍ക്ക് തുല്യാവസരം ഉറപ്പു വരുത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള സ്ത്രീ -പുരുഷ തുല്യ വേതന നിയമത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്കി.
- ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിലെ വിമാനത്താവളങ്ങളിലത്തെുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്ത് എവിടെയും സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന തരത്തില്‍ വിസ അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭയുടെ തീരുമാനിച്ചു. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആവൈ യു.എ.ഇ സന്ദര്‍ശിച്ചു.
- കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ പൊതു ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അബൂദബി പബ്ലിക് പ്രോസിക്യൂഷന് ആപ്ലിക്കേഷന്‍ പുറത്തിറക്കി. കുറ്റകൃത്യം, സ്ഥലം, സമയം തുടങ്ങിയവയൊക്കെ വിവരിക്കാന്‍ സൗകര്യമുള്ള ആപ്ലിക്കേഷനില്‍ ഫോട്ടോയും വീഡിയോയും അയക്കാനാകും.
- പ്രതിബന്ധങ്ങളിലൂടെ കടന്നുപോകുന്നത് കൊണ്ടാണ് ജലം ഏത് ആകൃതിയിലേക്കും മാറുന്നതെന്ന കാഴ്ചപ്പാടിനെ ആസ്പദമാക്കിയുള്ള പുസ്തക രചനക്കായി അബൂദബിയില്‍ താമസിക്കുന്ന ബ്രിട്ടിഷ് എഴുത്തുകാരി ഇംഗ്ളീ
- ഷ് ചാനല്‍ നീന്തികടക്കാന്‍ തിരുമാനിച്ചു.
- 20 എലികളെ വരെ പിടിക്കുവാനുള്ള ഹൈടെക് കെണിയുമായി ദുബൈ നഗരസഭ രംഗത്തെത്തി. എലിവന്നതും കുടുങ്ങിയതും എണ്ണവും പെസ്റ്റ് കണ്ട്രോള് വിഭാഗത്തില്‍ എത്തിക്കാന്‍ തക്ക ശേഷിയുള്ളതായിരുന്നു ഹൈടെക് കെണി.
- പ്രധാന ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് മൂന്ന് ലക്ഷം ദിര്‍ഹം കൈക്കൂലി കൈപ്പറ്റിയ കേസില്‍ ഊര്‍ജ കമ്പനിയിലെ യു.എ.ഇ പൗരനും മറ്റൊരു അറബ് വംശജനും അബൂദബി പ്രാഥമിക ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു.
- ഫുജൈറയിലെ അല്‍ ഹൈല്‍ ഭാഗത്ത് മലയാളിയായ സജി ചെറിയാന് മുസ്ലീം സഹോദരങ്ങള്‍ക്കായ് സാഹോദര്യത്തിെൻറ പള്ളി നിര്‍മിച്ചു.
- സായിദ് വര്‍ഷം പ്രമാണിച്ച് ലൈസന്‍സ് പുതുക്കാത്തതിന്െറ പേരില്‍ ദുബൈ ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്‍്റ് ചുമത്തിയ പിഴകളെല്ലാം 2018 അവസാനം വരെ റദ്ദാക്കി കൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തും ഉത്തരവിറക്കി.
- രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിനുള്ള നയതന്ത്ര പങ്കാളിത്ത ഉടമ്പടിയില്‍ യു.എ.ഇയും റഷ്യയും ഒപ്പുവെച്ചു.
- 4019 വിദ്യാര്‍ഥികള്‍ക്ക് വേപ്പിന് തൈ വിതരണം നടത്തി മലയാളിയായ സുധീഷ് ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി.
- കടുത്ത ചൂട് കണക്കിലെടുത്ത് പുറംജോലിക്കാര്‍ക്ക് ഉച്ചവിശ്രമം നടപ്പിലാക്കി. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് അമേരിക്കന്‍ ഹാഫിസ് അഹ്മദ് ബുര്‍ഹാന്‍ ജേതാവായി.
- 2893 മീറ്റര്‍ നീളത്തില്‍ ഒരുക്കിയ ഇഫ്താര്‍ തീന്മേശയില് ആറായിരത്തോളം പേരെ നോമ്പു തുറപ്പിച്ച് അജ്മാന് നഗരസഭ ഗിന്നസ് ബുക്കില്‍ ഇടം നേടി.
- ഇസ്ലാമിനെ അവഹേളിച്ച ഷെഫിനെ പഞ്ചനക്ഷത്ര ഹോട്ടല്‍ പുറത്താക്കി.
- യു.എ.ഇ വിസാ നിയമത്തില്‍ സമഗ്ര പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. തൊഴിലാളിക്ക് 3000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം റദ്ദാക്കി. ഇതുവരെ ലഭിച്ച 14 ശതകോടി ബാങ്ക് സെക്യൂരിറ്റി കമ്പനികള്‍ക്ക് തിരിച്ച് നല്‍കും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് വിസ നീട്ടാനും അനുമതി. ഇ. അഹമ്മദിനെ കുറിച്ചുള്ള പുസ്തക പ്രകാശന വേദിയില്‍ കേന്ദ്രസര്‍ക്കാറിനെ, മാധ്യമം പ്രവര്‍ത്തക ഭാഷാ സിംഗ് ശക്തമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇറങ്ങിപ്പോയി. നിപ വൈറസിനെ തുടര്‍ന്ന് കേരളത്തിലേക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര വിലക്ക് യു.എ.ഇ നീക്കി.
- യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടു. കൃത്രിമ കാലുവെച്ച് യാചന നടത്തി വന്ന ഏഷ്യക്കാരനില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം പൊലീസ് കണ്ടെടുത്തു. ബഹിരാകാശ പേടകത്തിനു ചൂടു കുറക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഗവിന്‍ വസന്ദാനിയുടെ ആശയം നാസ പരീക്ഷിക്കാന്‍ തിരുമാനിച്ചു.
- അബൂദബിയിലെ മര്‍വ ദ്വീപില്‍ 8000 വര്‍ഷം പഴക്കമുള്ള ഗ്രാമം കണ്ടെത്തി. യു.എ.ഇ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍െറ ജന്മശതാബ്ദിയും ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്ഷികവും ആഘോഷിക്കുന്ന വേളയില്‍ അബൂദബിയില്‍
- സായിദ് ഗാന്ധി ഡിജിറ്റല്‍ മ്യൂസിയം ഒരുക്കാന്‍ തിരുമാനിച്ചു. നിപയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ നീക്കി. സായിദ് ചിത്രം ജിഗ്സോ പസിലാക്കി ദുബൈ വീണ്ടും ഗിന്നസ് ബുക്കില്‍ ഇടം നേടി. മധുരമെന് മലയാളം അബുദബിയില്‍ അരങ്ങേറി.
- ആഗോള സര്വേഗവേഷണ ഏജന്‍സിയായ ഇപ്സോസ്, ജി.സി.സി രാജ്യങ്ങളില്‍ നടത്തിയ ഏറ്റവും പുതിയ റീഡര്‍ഷിപ്പ് സര്‍വേയില്‍ പ്രവാസി മലയാളിയുടെ മുഖപത്രമായ ഗള്‍ഫ് മാധ്യമം പ്രചാരത്തിലും വായനയിലും മുന്നിലത്തെി. ഷാര്‍ജയില്‍ വധശിക്ഷക്ക് വിധിച്ച പഞ്ചാബ് കപൂര്‍തല സ്വദേശി സന്ദീപ് സിങിന് 11 വര്‍ഷത്തിന് ശേഷം മോചനം ലഭിച്ചു. ഡോ. എസ്.പി. സിങ് ഒബ്റോയിയുടെ ശ്രമഫലമായാണ് ജീവിതം തിരികെക്കിട്ടിയത്. പ്രളയ കെടുതിയില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ യു.എ.ഇ രംഗത്തത്തെി. ഗള്‍ഫ് മലയാളികളും സന്നദ്ധ സംഘടനകളും സജീവമായി. പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സാധാരണക്കാരിലത്തെിക്കുവാന് സന്നദ്ധ പ്രവര്‍ത്തകര്‍ നേരിട്ടിറങ്ങി. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ഈ കാലയളവില്‍ നിരവധി തവണ മുടങ്ങി.
- മഹാനഗരമായി വളരവെ ദുബൈയുടെ അടയാളമായി തലയുയർത്തി നിന്ന കെട്ടിടങ്ങളെ ആധുനിക പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ ദുബൈ നഗരസഭ തീരുമാനിച്ചു. വഴിതെറ്റി 13 കിലോമീറ്റര്‍ ക്രീക്കിലൂടെ സഞ്ചരിച്ച കുഞ്ഞു തിമിംഗല സ്രാവിനെ പരിസ്ഥിതി മന്ത്രാലയം രക്ഷിച്ചു. പ്രവാസി പ്രശ്നങ്ങളില്‍ ഇടപെടാന്‍ ലോക കേരള സഭ സെക്രട്ടറിയേറ്റ് നിലവില്‍ വന്നു. ലംബോര്‍ഗിനിയില്‍ ബ്രിട്ടീഷ് സഞ്ചാരി പറപറന്നു; നാലു മണിക്കൂറിനകം 170000 ദിര്‍ഹം പിഴ. കൃത്യമായ നികുതി റിട്ടേണ്‍ സമര്‍പ്പണം; പ്രോത്സാഹിപ്പിക്കാന്‍ ‘ടാക്സ് ക്ലിനിക്’ കാമ്പയിന് തുടങ്ങി. തീവ്ര താപ പരീക്ഷണം അതിജയിച്ച് ബറക ആണവ നിലയം. അബൂദാബി പുസ്തകമേളയില്‍ ഇന്ത്യ അതിഥി രാജ്യം.
- ആണവപ്രസരണവുമായി ബന്ധപ്പെട്ട അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് അബൂദബി പൊലീസ് പുതിയ യൂനിറ്റ് രൂപവത്കരിച്ചു. ദുബൈയുടെ കസ്റ്റംസ് വിഭാഗത്തിലേക്ക് പുതുപുത്തൻ സ്മാർട്ട് ത്രിഡി സി.ടി സ്കാനിങ് സംവിധാനം. ലോകത്തെ നവീന പള്ളികളിൽ ഏറ്റവും ആകർഷണീയതയുള്ളതായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു. അൽെഎൻ ശൈഖ് ഖലീഫ മസ്ജിദ് നിർമാണ സ്ഥലത്തിന് സമീപത്തുനിന്ന് പുരാവസ്തു ശാസ്ത്രജ്ഞർ ആയിരത്തിലേറെ വർഷം പഴക്കമുള്ള പള്ളി കണ്ടെത്തി. ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബൂദബിയെ തെരഞ്ഞെടുത്തു. കവി കെ. സച്ചിദാനന്ദന് ചിരന്തന^ യു.എ.ഇ എക്സ്ചേഞ്ച് സാഹിത്യ പുരസ്കാരം.
- യു.എ.ഇയിൽനിന്ന് മൃതദേഹങ്ങൾ നാട്ടിേലക്ക് കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കിയ നടപടി എയർ ഇന്ത്യ പിൻവലിച്ചു. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. 6030 കോടി ദിർഹമിെൻറ ബജറ്റാണ് 2019 സാമ്പത്തിക വർഷത്തേക്കായി അവതരിപ്പിച്ചത്. അബൂദബി ബനിയാസിൽ വീടിന് തീപിടിച്ച് ഇമാറാത്തി കുടുംബത്തിലെ എട്ടുപേർ മരിച്ചു. എല്ലാ എമിറേറ്റുകളിലും ഏകീകൃത ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഏർപ്പെടുത്തുന്നതിനുള്ള പ്രക്രിയക്ക് യു.എ.ഇ തുടക്കം കുറിച്ചു. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളില്ലാതെ യാത്ര സാധ്യമാകുന്ന സ്മാർട്ട് ടണൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തമാരംഭിച്ചു.
- യു.എ.ഇയിലെ ഒാരോ താമസയിടവും അഗ്നിബാധയിൽനിന്ന് സംരക്ഷിക്കാൻ ആറു വർഷ പദ്ധതി അവതരിപ്പിച്ചു. ‘ഹസനതുക് ഫോർ വില്ലാസ്’ എന്ന പേരിലുള്ള പദ്ധതി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ ആണ് അവതരിപ്പിച്ചത്.
- ജീവെൻറ വില ഒാർമിപ്പിക്കുന്ന വമ്പൻ സന്ദേശം തയാറാക്കി ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) ഗിന്നസ് ലോക റെക്കോർഡ് സൃഷ്ടിച്ചു. .
- നവ കേരള നിർമിതിക്ക് പ്രവാസികളുടെ സഹകരണം തേടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലെത്തി.
- സന്ദർശക^വിനോദസഞ്ചാര വിസക്കാർക്ക് രാജ്യത്തുനിന്ന് പുറത്തുപോകാതെ സമാന വിസ വീണ്ടും നേടാവുന്നതുൾപ്പെടെ മൂന്ന് പരിഷ്കരണങ്ങൾ നടപ്പായി
- ഐ.എസ്.ആര്.ഒ. ചാരക്കേസിൽ തനിക്കൊപ്പം കള്ളക്കേസിൽ കുടുക്കപ്പെട്ടവര്ക്ക് കൂടി നീതി ലഭിക്കണമെന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണന്. ദുബൈയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച എജുകഫേയില്‍ ആവശ്യപ്പെട്ടു.
- 37ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങി. മികച്ച ഗൾഫ് അധ്യാപകർക്കുള്ള മുഹമ്മദ് ബിൻ സായിദ് അവാർഡ് റാശിദ് അലി ഹാഷിം സ്വന്തമാക്കി. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവയും സംഘവും യു.എ.ഇ. സന്ദർശിച്ചു.
- ഇത്തിസലാത്തിനും ഡുവിനും 5^ജി ഫ്രീക്വൻസി അനുവദിച്ചു. അബൂദബിയിലെ അൽ വത്ബ കോൾനിലം സംരക്ഷിത പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ ഉൾപ്പെടുത്തി.
- യു.എ.ഇ. പാസ്പോർട്ട് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടായി. അബൂദബിയിൽ ഗാന്ധി-സായിദ് ഡിജിറ്റൽ മ്യൂസിയം തുറന്നു. സ്വന്തം കറൻസികളിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന സ്വാപ് കരാർ ഉൾപ്പെടെ രണ്ട് കരാറുകളിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു.
- അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ദുബൈ ഇന്ത്യക്കു കൈമാറി.
- അൽ ഹൊസൻ കോട്ട നവീകരിച്ചു തുറന്നുകൊടുത്തു.
- ലോകത്തെ ആദ്യ ഡിജിറ്റൽ കോർട്ട് റൂം അബൂദബിയിൽ തുറന്നു.
- ദമാസ്കസിലെ യു.എ.ഇ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചു.
- 2019 സഹിഷ്ണുതാ വർഷമായി ആചരിക്കുമെന്ന പ്രഖ്യാപനത്തോടെ രാജ്യം പുതുവർഷത്തിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
