രാഹുൽ ഗാന്ധിയുടെ സന്ദർശനം ചരിത്രമാക്കാൻ തീരുമാനം
text_fieldsഅബുദാബി: എ.ഐ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനം ചരിത്ര സംഭവമാക്കു മെന്ന് അബൂദബിയിൽ ചേർന്ന കെ.എം.സി.സി^ഇൻകാസ് സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. അര ലക് ഷത്തിലേറെ പേർ പങ്കെടുക്കുന്ന ദുബൈയിലെ പൊതുസമ്മേളനത്തിൽ അബൂദബിയിൽ നിന്ന് 10000 പ്രവർത്തകരാണ് എത്തുക. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ ചേർന്ന യോഗം ഇൻകാസ് പ്രസിഡൻറ് യേശുശീലെൻറ അധ്യക്ഷതയിൽ എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മതേതര മനസ്സുകളിൽ വർഗീയതയുടെ വിത്തുകൾ പാകി ജനതയെയാകെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്താണ് മോഡി സർക്കാർ ഇന്ത്യ ഭരിക്കുന്നതെന്ന് ഹിമാൻഷു വ്യാസ് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി
പി.കെ കുഞ്ഞാലികുട്ടി എം.പി മുഖ്യ പ്രഭാഷണം നടത്തി.
ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി സുബ്യഹ്മണ്യൻ ,യു.എ.ഇ കെ.എം.സി.സി ട്രഷർ യു.അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡൻറ് എം.പി.എം.റഷീദ്, ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ, മലയാളി സമാജം പ്രസിഡൻറ് ടി.എ നാസർ, ഇൻകാസ് അബൂദബി കമ്മിറ്റി പ്രസിഡൻറ് സലീം ചിറക്കൽ എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ആക്ടിംഗ് പ്രസിഡൻറ് എം ഹിദായത്തുല്ല തുടങ്ങി നിരവധി പേർ പങ്കെടുത്തു. കെ.എം.സി.സി അബൂദബി കമ്മിറ്റി ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ സ്വാഗതവും ട്രഷർ സി സമീർ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
