ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ക്രിസ്മസ് ആഘോഷം
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടന്നു. പ്രസിഡൻറ് ഇ.പി.ജോൺസെൻറ അധ്യക്ഷതയിൽ ഷാർജ സെൻറ് ഗ്രിഗേറിയസ് ഓർത്തഡോക്സ് ചർച്ച് ബിഷപ്പ് ഫാ.ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി സ്വാഗതവും ആക്ടിംഗ് ട്രഷറർ ഷാജി.കെ.ജോൺ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് എസ്.മുഹമ്മദ് ജാബിർ, ഓഡിറ്റർ മുരളീധരൻ വി.കെ.പി, കൾച്ചറൽ കമ്മിറ്റി കോഡിനേറ്റർ ജാഫർ കണ്ണാട്ട്, കൺവീനർ മനോജ് വർഗീസ്, ഫെസ്റ്റിവൽ കമ്മിറ്റി കോഡിനേറ്റർ അബ്രഹാം ചാക്കോ, കൺവീനർ സിജു ചെറിയാൻ, മാനേജിംഗ്കമ്മിറ്റി അംഗങ്ങളായ മാധവൻ നായർ പാടി, ടി.പി.അബ്ദുൽ ജബ്ബാർ, അജയ്കുമാർ എസ്.പിള്ള, ഹരിലാൽ, രഞ്ചി.കെ.ചെറിയാൻ,നസീർ.ടി.വി,നൗഷാദ് ഖാൻ,ത്വയ്യിബ് ചേറ്റുവ എന്നിവർ സംബന്ധിച്ചു. ക്രിസ്മസ് ട്രീ മത്സരത്തിൽ ഒ.ഐ.സി.സി.ഷാർജ ഒന്നാം സ്ഥാനം നേടി. ടീം ബെൻഹർ,മാസ് ഷാർജ എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. ആഘോഷ പരിപാടിയുടെ ഭാഗമായി എത്യോപ്യ,ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരുൾപ്പെടെയുള്ളവരുടെ കരോൾഗാനങ്ങളും ഭിന്ന ശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
