സേവനവീഥിയിൽ ശൈഖ് മുഹമ്മദിെൻറ 50 വര്‍ഷം
text_fieldsദുബൈ: ലോകത്തെ ഏറ്റവും പ്രഗല്ഭ ഭരണാധികാരികളില്‍ ഒരാളായി എണ്ണപ്പെടുന്ന യു.എ.ഇ വൈ സ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ദുബൈ പൊലീസിെൻറ മേധാവിയായി എത്തുന്നത് 1968 നവംബര്‍ ഒന്നിനാണ്. ചുമതലകളില്‍ അൻപത് വര്‍ഷം പിന്നിട്ട അദ്ദേഹത്തിന് നന്ദി അറിയിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് സന്ദേശമയച്ചു. 1971 ല്‍ പ്രതിരോധമന്ത്രിയായി മന്ത്രിസഭയിലെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് 1974 ജനുവരിയിലാണ് ദുബൈ കിരീടാവകാശിയാകുന്നത്.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവെല്‍, ദുബൈ ഇൻറര്‍നെറ്റ് സിറ്റി, ദുബൈ മീഡിയ സിറ്റി, സര്‍ക്കാര്‍ സേവനങ്ങളുടെ ഇലക്ട്രോണിക് വത്കരണം തുടങ്ങി ലോകശ്രദ്ധ ദുബൈയിലേക്ക് ആകര്‍ഷിച്ച ആശയങ്ങളുടെ പിന്നിലെല്ലാം ശൈഖ് മുഹമ്മദിന്റെ ദീര്‍ഘ വീക്ഷണമായിരുന്നു. സഹോദരന് ശൈഖ് മക്തൂം ബിൻ റാശിദ് ആൽ മക്തൂമിന്റെ നിര്യാണത്തെ തുടര്‍ന്ന് 2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് ദുബൈ ഭരണാധികാരിയാകുന്നത്. തൊട്ടടുത്ത ദിവസം ജനുവരി അഞ്ചിന് യു.എ.ഇ പ്രധാനമന്ത്രിയായും നിയമിതനായി. ഭരണസാരഥ്യം ഏറ്റെടുത്തതിെൻറ വാർഷിക ദിനങ്ങളും രാജ്യത്തിെൻറയും ജനങ്ങളുടെയും പുരോഗതിക്ക് ഉതകുന്ന പദ്ധതികൾ പ്രഖ്യാപിക്കാനും സമാരംഭിക്കുവാനുമാണ് ഭരണാധികാരി നീക്കിവെക്കാറ്. വിവിധ എമിറേറ്റ് ഭരണാധികാരികളും സർക്കാർ^സ്വകാര്യ സ്ഥാപനങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് പ്രിയപ്പെട്ട ശൈഖിന് ആശംസകൾ അർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
