പ്രവാസികൾക്ക് ലാഭവിഹിതം ലഭിക്കുന്ന പലിശരഹിത നിക്ഷേപ പദ്ധതി പരിഗണനയിൽ
text_fieldsദുബൈ: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ജീവിതം പ്രയാസരഹിതമാക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ് ധമാണെന്നും മികച്ച ലാഭവിഹിതം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉൾപ്പെടെ വിവിധ പദ്ധതികൾ പരിഗണനയിലാണെന്നും കേരള പ്രവാസ ി ക്ഷേമനിധിബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്ന മനുഷ്യരുടെ ജീവിതം എത്രമാത്രം കഷ്ടതകൾ നിറഞ്ഞതാണ് എന്ന് ഏവർക്കും വ്യക്തമാണ്. കേരളത്തിലെ കെട്ടിടങ്ങളിലും സൂപ്പർമാർക്കറ്റുകളിലും സെക്യൂരിറ്റി ജോലി ചെയ്യുന്നവരിലേറെയും മുൻപ്രവാസികളാണ്. പ്രവാസകാലത്ത് പ്രയാസപ്പെട്ട് സമ്പാദിച്ചതെല്ലാം കുടുംബം പോറ്റാൻ ചെലവിട്ട് മടങ്ങിയെത്തുന്നവർക്ക് ഒടുവിൽ രോഗങ്ങളും അവഗണനയും മാത്രമാണ് ബാക്കിയുണ്ടാവുക. ഇൗ അവസ്ഥ ഇല്ലാതാക്കുക എന്ന ലഭ്യത്തോടെയാണ് നിക്ഷേപ പദ്ധതിക്ക് തുടക്കമിടുന്നത്. മൂന്നു ലക്ഷം മുതൽ 51ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന പദ്ധതി കേരളത്തിനു പുറത്തു താമസിക്കുന്നവർക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. മൂന്നു വർഷം പിന്നിടുേമ്പാൾ ലാഭവിഹിതം ലഭിച്ചു തുടങ്ങും. അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് പ്രതിമാസം 5500 രൂപ ലാഭവിഹിതമായി ലഭിക്കും.
നിക്ഷേപകൻ അല്ലെങ്കിൽ നിക്ഷേപക മരണപ്പെട്ടാൽ പങ്കാളിക്ക് ഇൗ തുക ലഭിക്കും. ഇരുവരും മരിച്ചാൽ നിയമപരമായ അവകാശികൾക്ക് നിക്ഷേപ തുക അനുബന്ധ ആനുകൂല്യങ്ങളടക്കം തിരിച്ചു നൽകും. നിയമപരമായ അനുമതികൾ കൂടി ലഭിച്ചാൽ ഫെബ്രുവരി മധ്യത്തിൽ ദുബൈയിൽ നടക്കുന്ന ലോക കേരള സഭ പശ്ചിമേഷ്യാ ഉച്ചകോടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പി.ടി. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. കേരള സംസ്ഥാന യുവജനോത്സവത്തിെൻറ മാതൃകയിൽ പ്രവാസഭൂമിയിൽ യുവജനോത്സവം സംഘടിപ്പിക്കാനും ആലോചനയുണ്ട്. ഒാരോ രാജ്യങ്ങളിലും വിവിധ സോണുകളിലായി നടത്തുന്ന മത്സരങ്ങളുടെ വിജയികളെ ദുബൈയിലോ മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ നടക്കുന്ന മുഖ്യ കലോത്സവത്തിൽ പെങ്കടുപ്പിക്കും.വിജയിക്കുന്നവർക്ക് സമ്മാനങ്ങളും സംസ്ഥാന കലോത്സവ വിജയികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും നൽകുവാനാണ് പദ്ധതിയിടുന്നത്. പ്രവാസികളുടെ വിഷയങ്ങൾക്ക് പരിഹാരം തേടാൻ ടോൾഫ്രീ നമ്പർ, കാൾ സെൻറർ തുടങ്ങി നിരവധി പരിപാടികളാണ് പരിഗണനയിലുള്ളതെന്ന് വൈസ് ചെയർമാൻ കെ. വരദരാജൻ, നോർക്ക സി.ഇ.ഒ ഹരികിഷൺ നമ്പൂതിരി, ബോർഡംഗം കൊച്ചുകൃഷ്ണൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
