Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമരുഭൂമിയിൽ അപകടം: ...

മരുഭൂമിയിൽ അപകടം: പരിക്കേറ്റ മൂന്ന്​ പേരെ എയർ ആംബുലൻസ്​ രക്ഷപ്പെടുത്തി

text_fields
bookmark_border
മരുഭൂമിയിൽ അപകടം:  പരിക്കേറ്റ മൂന്ന്​ പേരെ എയർ ആംബുലൻസ്​ രക്ഷപ്പെടുത്തി
cancel

അബൂദബി: മരുഭൂമിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന്​ പേരെ അബൂദബി പൊലീസ്​ ഹെലികോപ്​റ്റർ ഉപയോഗിച്ച്​ രക്ഷപ്പെടുത്തി. സായിദ്​ സിറ്റിക്ക്​ സമീപമുള്ള മരുഭൂമിയിലാണ്​ ഏഷ്യക്കാരായ മൂന്ന്​ ​േപർ വാഹനാപകടത്തിൽപെട്ടത്​. രണ്ട്​ യാത്രികരുടെ നിലഗുരുതരമായിരുന്നു. ഡ്രൈവറാണ്​ പരിക്കേറ്റ മൂന്നാമൻ. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ്​ തകർന്നിട്ടുണ്ട്​. എല്ലാവരെയും സായിദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന്​ പൊലീസ്​ അറിയിച്ചു. സംഭവത്തി​​​െൻറ ദൃശ്യങ്ങൾ പൊലീസ്​ ഇൻസ്​റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്​. അപകടവിവരം അറിഞ്ഞയുടന എയർ അംബുലൻസും രക്ഷാപ്രവർത്തകരും അടക്കമുള്ള സംഘമായാണ്​ അബൂദബി പൊലീസ്​ സംഭവ സ്​ഥലത്ത്​ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story