ഇന്ത്യന്‍ സമൂഹത്തിനായി റാക് െഎ.ആർ.സി ആത്മരക്ഷാ കേന്ദ്രം ഒരുക്കുന്നു
text_fieldsറാസല്‍ഖൈമ: ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ എംബസിക്ക് കീഴിലെ പ്രവാസി ഭാരതീയ സഹായ കേന്ദ്രവുമായി (പി.ബി.എസ്.കെ) സഹകരിച്ച് റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്‍.സി) റാസല്‍ഖൈമയില്‍ ‘ആത്മരക് ഷ’ കേന്ദ്രം തുറന്നു. റാക് ന്യൂ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നീരജ് അഗര്‍വാള്‍ കേന്ദ്രത്തിെൻറ പ്രഖ്യാപനം നടത്തി. മാനസിക സമ്മര്‍ദ്ദം, നിയമ കുരുക്കുകള്‍, തൊഴിലിടങ്ങളിലെ അസ്വസ്ഥതകള്‍ തുടങ്ങി വിവിധ പ്രശ്നങ്ങളിലകപ്പെടുന്നവര്‍ക്ക് മനസ് തുറന്ന് വിഷയങ്ങള്‍ അവതരിപ്പിക്കാനുതകുന്ന വേദിയാണ് ഐ.ആര്‍.സി ‘ആത്മരക്ഷ’യിലൂടെ ലക്ഷ്യമിടുന്നതെന്ന് ജന.സെക്രട്ടറി അഡ്വ. നജ്മുദ്ദീന്‍ പറഞ്ഞു.
ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സാമൂഹിക -സന്നദ്ധ പ്രവര്‍ത്തകരുടെയും വിവിധ കൂട്ടായ്മകളുടെയും സഹകരണം നടപടികള്‍ക്ക് വേഗം നല്‍കാനും പ്രവര്‍ത്തനം സുതാര്യമാക്കാനും സഹായിക്കുമെന്നും അദ്ദേഹം തുടര്‍ന്നു. വേദിയുടെ സേവന മേഖലകളും പ്രവര്‍ത്തന രീതികള്‍ക്കും ഇതുമായി സഹകരിക്കുന്നവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ അന്തിമ രൂപം നല്‍കുമെന്ന് പ്രസിഡൻറ് ഡോ. നിഷാം നൂറുദ്ദീന്‍ വ്യക്തമാക്കി. പുതിയ ഉദ്യമം റാസല്‍ഖൈമയില്‍ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസ കേന്ദ്രമാകുമെന്നും നിഷാം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയ ആത്മരക്ഷാ കേന്ദ്രത്തിലെത്തിയ ആക്ടിങ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നീരജ് അഗര്‍വാളിനെ പി.ബി.എസ്.കെ ദുബൈ ചാപ്റ്റര്‍ മാനേജര്‍ അനീഷ് ചൗധരി, പ്രതിനിധി മുസ്തഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പരാതികളും വിഷമതകളും ഏതൊരാള്‍ക്കും പ്രവാസി ഭാരതീയ സഹായ കേന്ദ്രയുടെ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന 800 46342 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാമെന്ന് അനീഷ് ചൗധരി പറഞ്ഞു.
055 870 3725 നമ്പറില്‍ വാട്സാപ്പ്, എസ്.എം.എസ് വഴിയും പി.ബി.എസ്.കെയുമായി ബന്ധപ്പെടാം. മൂന്ന് മണിക്കൂറിനിടെ റാക് ആത്മരക്ഷ കൗണ്ടറില്‍ പത്തു പേര്‍ എത്തിയതായി ഇവിടെ സേവനമനുഷ്ഠിച്ച അഡ്വ. യാമിനി രാജേഷ് പറഞ്ഞു. നിസാരമായ വ്യക്തിഗത വിഷയങ്ങള്‍ മുതല്‍ ബിസിനസുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരും പരിഹാരമഭ്യര്‍ഥിച്ചവരിലുണ്ട്. കൃത്യമായ സമയത്ത് നല്ല സുഹൃത്തുക്കളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ തേടുന്നത് പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് യാമിനി അഭിപ്രായപ്പെട്ടു. പ്രശ്നം പരിഹരിക്കാമെന്നേറ്റ് ചതിയിലകപ്പെട്ട ആക്ഷേപവും കേന്ദ്രത്തിലത്തെിയവര്‍ ഉന്നയിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ എ.കെ. സേതുനാഥ് പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ക്ക് അധികൃതരുടെ സഹകരണത്തോടെ നീതിപൂര്‍വമായ പരിഹാരം കാണാന്‍ ഐ.ആര്‍.സിയുടെ പുതിയ സംരംഭത്തിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
