ഷാർജയിൽ പഴകിയ മാംസവും മത്സ്യവും പിടികൂടി
text_fieldsഷാർജ: ഷാർജയുടെ തുറമുഖ ഉപനഗരമായ അൽ ഹംറിയ നഗരസഭ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞതും മനുഷ്യാരോഗ്യത്തെ ഗുരുത രമായി ബാധിക്കുന്നതുമായ 40 കിലോ മത്സ്യവും മാംസവും പിടിച്ചെടുത്തു. ഉപഭോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്ത ിൽ, വിവിധ കമ്പോളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് നഗരസഭ ഡയറക്ടർ മുബാറക് റാഷിദ് അൽ ഷംസി പറഞ്ഞു. നഗരസഭ അനുശാസിക്കുന്നതും ലൈസൻസിൽ പരാമർശിക്കുന്നതുമായ ശുചിത്വം, സുരക്ഷാമാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പാലിച്ചാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ പരിശോധ തുടരുമെന്ന് ഷംസി വ്യക്തമാക്കി.
വർഷംതോറും നഗരസഭ നടത്തിയ ബോധവത്കരണ പരിപാടിക്ക് നല്ല ഫലം ലഭിക്കുകയും നിയമലംഘനങ്ങൾ കുറയുകയും ചെയ്തു. മാംസം, മത്സ്യ വിപണികളിലെ തൊഴിലാളികൾക്ക് ബോധവത്കരണവും ആരോഗ്യ വിദ്യാഭ്യാസവും വർദ്ധിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സാധുതയുമായി ബന്ധപ്പെട്ട പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുകയും, ഭക്ഷ്യ സുരക്ഷിതത്വം പാലിക്കുക വഴി പൊതുജനങ്ങളുടെ ആരോഗ്യകാര്യത്തിലുണ്ടാകുന്ന പുരോഗതിയെ കുറിച്ച് വിശദമായി അവരെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്–ഷംസി എടുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.