മരുഭൂമിക്കുള്ളിൽ കുടുങ്ങിയ മലയാളി സംഘത്തെ വീണ്ടെടുത്ത് ദുബൈ പൊലീസ്
text_fieldsദുബൈ: യു.എ.ഇയുടെ മുക്കുമൂലകൾ കൈവെള്ള പോലെ സുപരിചിതമാണെന്ന ധൈര്യത്തിലാണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി മ ുഷ്താഖ് അലിയും സുഹൃത്ത് ഷഹ്നാസ് ഷംസുദ്ദീെൻറയും നേതൃത്വത്തിൽ മൂന്ന് സ്ത്രീകളും ഒന്നരവയസുള്ള കുഞ ്ഞുമുൾപ്പെടെ പത്തംഗ സംഘം അൽ ഖുദ്റക്കടുത്ത മരുഭൂമിയിലേക്ക് വാഹനം പറപ്പിച്ചത്.ബേസിൽ ഫാർമസ്യൂട്ടിക്കൽസിൽ പി. ആർ.ഒ ആയ മുഷ്താഖും കോൺട്രാക്ടിങ് കമ്പനിയിൽ എഞ്ചിനീയറായ ഷഹ്നാസും ഡെസേർട്ട് ഡ്രൈവിന് പോകുന്നത് പതിവുമാണ്. സൂര്യാസ്തമനം കണ്ടാസ്വദിക്കണം, സന്ദർശനത്തിന് നാട്ടിൽ നിന്ന് വന്നിരിക്കുന്ന മാതാപിതാക്കൾക്ക് അൽപം സന്തോഷം പകരണം, കുറച്ച് ചിത്രങ്ങളെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യണം എന്നിങ്ങനെ ആഗ്രഹങ്ങളുമായാണ് പുറപ്പെട്ടത്.
പക്ഷെ ആ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറിയെന്ന് മുഷ്താഖ് പറയുന്നു. മരുക്കാട്ടിൽ ഒറ്റപ്പെട്ടുപോയവരെക്കുറിച്ച് കഥകളിൽ വായിച്ചും മറ്റാരെങ്കിലും പറഞ്ഞു കേട്ടുമുള്ള അറിവല്ലേ നമുക്കുള്ളൂ, പക്ഷെ ഇൗ സംഘം അതു നേരിട്ടനുഭവിച്ചു. ദുബൈ പൊലീസിെൻറ സേവനം തക്കസമയത്ത് ലഭിച്ചില്ലായിരുന്നുവെങ്കിൽ കഥ വേറൊന്നായേനെയെന്നും ഇവർ ഒാർക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് അൽ ഖുദ്റയിൽ നിന്ന് മടങ്ങവെ ഇവർക്ക് വഴി തെറ്റുകയായിരുന്നു. മുന്നോട്ടുപോകുേമ്പാൾ വഴി കണ്ടെത്താനാകുമെന്ന ധൈര്യത്തിൽ മുന്നോട്ടു പോയി നോക്കി. എട്ടു മണി മുതൽ പുലർച്ചെ ഒരു മണി വരെ വഴി തിരഞ്ഞ് നീങ്ങിയെങ്കിലും കൂടുതൽ ഇരുട്ടിലെവിടേയോ ആണ് ചെന്നു പെട്ടത്. വാഹനത്തിൽ തന്നെ ഉറങ്ങി രാവിലെ യാത്ര തുടരാമെന്ന് തീരുമാനിച്ചു. പക്ഷെ നേരം പുലർന്നപ്പോഴേക്കും വാഹനങ്ങൾ മൺകൂനകൾക്കുള്ളിൽ പൂണ്ടുപോയിരുന്നു. കയ്യിലുള്ള ഭക്ഷണവും വെള്ളവും തീരുക കൂടി ചെയ്തതോടെ പ്രശ്നം സങ്കീർണ്ണമാവുന്നതായി തിരിച്ചറിഞ്ഞു.കൂടുതൽ സാഹസത്തിനു നിൽക്കാതെ ദുബൈ പൊലീസിനെ വിളിക്കാൻ തീരുമാനിച്ചതാണ് രക്ഷയായത്.
ജി.പി.എസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല എന്നതിനാൽ ഹെലികോപ്റ്ററിൽ എത്തിയാണ് തെരച്ചിൽ നടത്തി പൊലീസ് വ്യോമസേനാംഗങ്ങൾ ഇവരെ കണ്ടെത്തിയത്. വിമാനത്തെ പിൻതുടർന്ന് എത്തിയ 4x4 റെസ്ക്യൂ സംഘം മണ്ണിൽ പൂണ്ടുപോയ വാഹനം വീണ്ടെടുത്തു നൽകി. ഭക്ഷണവും വെള്ളവും നൽകി, പിന്നെ നഷ്ടപ്പെട്ടു പോയ മനസമാധാനവും. മുറഖബ് മരുഭൂമി പ്രദേശത്താണ് തങ്ങൾ എത്തിപ്പെട്ടിരിക്കുന്നതെന്ന് അപ്പോൾ മാത്രമാണ് സംഘം മനസിലാക്കുന്നതു തന്നെ. ഇത്ര സാഹസപ്പെട്ട് രക്ഷാ പ്രവർത്തനം നടത്തുേമ്പാഴും സംഘത്തെ പുഞ്ചിരിയോടെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും പൊലീസ് സംഘം സമയം കണ്ടെത്തിയെന്നും ലോകത്തെ ഏറ്റവും മികച്ച പൊലീസ് സംഘമാണ് ദുബൈയുടേത് എന്നതിന് വീണ്ടുമൊരു തെളിവാണ് തങ്ങളുടെ അനുഭവമെന്നും മുഷ്താഖും സംഘവും സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
