ആർ.ടി.എ കട്ടായം പറയുന്നു: കള്ളടാക്സി കൊള്ളക്കാരോട് സഹിഷ്ണുത കാണിക്കില്ല
text_fieldsദുബൈ: ഏതൊരാളോടും സ്നേഹത്തോടെയും ദീനാനുകമ്പയോടെയും പെറുമാറുക എന്നത് ഇമറാത്തി പൈതൃകമാണ്. ഇമറാത്തി പാര മ്പര്യത്തിെൻറ രാജപാത തെളിയിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദ് പഠിപ്പിച്ച ഏറ്റവും മഹത്തായ പാഠങ്ങളിലൊന്നായ സഹിഷ്ണുതയിലൂന്നിയ പ്രവർത്തനങ്ങളാണ് വരും വർഷം യു.എ.ഇയിൽ നടപ്പാക്കുക. എന്നാൽ സഹിഷ്ണുതാ വർഷത്തിലും വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടാത്ത ഒരു കൂട്ടരുണ്ട്. വഞ്ചനയും നിയമലംഘനവും നടത്തുന്നവർ. രാജ്യത്തിെൻറ അന്തസിനും ജനങ്ങളുടെ സുരക്ഷക്കും ഭീഷണി സൃഷ്ടിച്ച് വ്യാജടാക്സി സർവീസ് നടത്തുന്നവർക്ക് കടുത്ത മുന്നറിയിപ്പു നൽകുകയാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി. അനുമതിയും അംഗീകാരവുമില്ലാതെ വ്യാജ ടാക്സി ഒാടിക്കുന്നവർക്ക് 20000 ദിർഹം മുതൽ അര ലക്ഷം ദിർഹം വരെ പിഴ ചുമത്തും. തെറ്റ് ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും,
പിന്നെ നാട്ടിലേക്ക് കടത്തിവിടും. ഇൗ വർഷത്തിെൻറ അവസാന പാദത്തിൽ നിയമലംഘനം നടത്തിയ 39 ൈഡ്രവർമാരെ നാടുകടത്താൻ ഉത്തരവായിട്ടുണ്ട്. പിഴ ഇൗടാക്കുന്നതോ പണം സമ്പാദിക്കുന്നതോ അല്ല മറിച്ച് ജനങ്ങളുടെ സുരക്ഷയും ദുബൈയുടെ സൽപേരും ഉറപ്പാക്കുകയാണ് ഇൗ നടപടികളുടെ ലക്ഷ്യമെന്ന് ആർ.ടി.എയുടെ പൊതുഗതാഗത വിഭാഗം മോണിറ്ററിങ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മുഹമ്മദ് നബ്ഹാൻ വ്യക്തമാക്കി.അംഗീകൃത ഏജൻസികൾക്കും സ്ഥാപനങ്ങൾക്കുമല്ലാതെ മറ്റൊരാൾക്കും പണം ഇൗടാക്കിക്കൊണ്ട് വാഹന സർവീസ് നടത്താൻ അനുമതിയില്ല. ആരെയെങ്കിലും സഹായിക്കുന്നതോ ബന്ധുക്കളെയോ സുഹൃത്തുക്കളേയോ വാഹനത്തിൽ കൊണ്ടു വിടുന്നതോ ഇതിൽ ഉൾപ്പെടുന്നില്ല. എന്നാൽ സ്വകാര്യ വ്യക്തികൾ വാഹനത്തിൽ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്ത് എത്തിക്കുന്നതിന് പണം വാങ്ങിയാൽ അതു നിയമവിരുദ്ധമാണ് എന്നതിൽ തർക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
