കള്ളടാക്സിക്കാരനെ കുടുക്കിയ ബ്രിട്ടീഷ് അധ്യാപികയുടെ വിജയകഥ
text_fieldsദുബൈ: വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്ന ആളുകളെ പറ്റിച്ച് പാട്ടിലാക്കാൻ പലരും തക്കം പാത്ത് നിൽക്കുന ്നുണ്ടാവും. സൗഹൃദ^സഹായ ഭാവത്തിൽ എത്തുന്നവരെ വിശ്വസിച്ച് പലരും ആ കുരുക്കിൽ പെടുകയും ചെയ്യും. ഏതാനും ആഴ്ച മുൻ പ് ആദ്യമായി യു.എ.ഇ സന്ദർശിക്കാൻ എത്തിയ ബ്രിട്ടീഷ് അധ്യാപികയെ ഇതുപോലൊരുവൻ പറ്റിച്ച് അടുത്തുകൂടി. ആർ.ടി.എ ട ാക്സിയിൽ പോയാൽ കൂടുതൽ പണം നൽകേണ്ടി വരുമെന്നും കുറഞ്ഞ തുകക്ക് താൻ എത്തിച്ചു തരാമെന്നുമറിയിച്ച് അധ്യാപികയെ തെൻറ വാഹനത്തിൽ കയറ്റി. വളരെ മധുരമായ സംസാരവും പെരുമാറ്റവുമെല്ലാമായപ്പോൾ പറ്റിപ്പുകാരനാണെന്ന ലാഞ്ചനയേ അനുഭവപ്പെട്ടില്ല. ഒരു ഹോട്ടലിൽ എത്തിച്ചു നൽകിയതിന് വാങ്ങിയ പ്രതിഫലം വളരെ കൂടുതലായെന്ന് ഹോട്ടൽ അധികൃതർ പറയുേമ്പാഴാണ് സഞ്ചാരി അറിയുന്നതു തന്നെ. പണം കൂടുതൽ വാങ്ങി എന്നതിനേക്കാളേറെ തന്നെ പറഞ്ഞു പറ്റിച്ചതിൽ വേദന തോന്നിയ സ്ത്രീ ഉടനെ വിമാനത്താവളത്തിലെത്തി ആളെ തിരയാൻ തുടങ്ങി.
ആളുടെ പേരോ നാടോ വാഹനമോ അതിെൻറ നമ്പറോ അറിയില്ലെന്നും തന്നിൽ നിന്ന് അമിത നിരക്ക് ഇൗടാക്കി വഞ്ചിച്ചു എന്നു മാത്രമറിയാമെന്നും ആർ.ടി.എയുെട ഇൻസ്പെക്ടറെ കണ്ടറിയിച്ചു. അവിടമാകെ തിരഞ്ഞെങ്കിലും ആളെ കണ്ടെത്തിയില്ല. എന്നാൽ അങ്ങിനെ രക്ഷപ്പെടാമെന്നു കരുതുന്നത് മണ്ടത്തരമാണെന്ന് ആർ.ടി.എ മോണിട്ടറിങ് വിഭാഗം മേധാവി മുഹമ്മദ് നബ്ഹാൻ വ്യക്തമാക്കുന്നു. സ്ഥിരമായി ഇൗ നിയമലംഘന പ്രവർത്തനം നടത്തുന്നവരുടെ ചിത്രങ്ങൾ ആർ.ടി.എയുടെയും ദുബൈ പൊലീസിെൻറയും പക്കലുണ്ട്. ആ ശേഖരം പരതി രണ്ടു മണിക്കൂർ കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞു. ദുബൈ പൊലീസിെൻറ സഹായത്തോടെ കണ്ടെത്തി പിടികൂടുകയും ചെയ്തു. സംഭവം അറിഞ്ഞ് ആർ.ടി.എ ചെയർമാൻ മത്താർ അൽ തായർ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും ദുബൈയിൽ അതിഥിയായി എത്തിയ ആൾ അനുഭവിച്ച വേദനക്ക് പ്രതിവിധിയായി വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് ടെസ്ലയിൽ സവാരി ഏർപ്പെടുത്തി നൽകാൻ നിർദേശിക്കുകയും ചെയ്തു.
ജീവിതത്തിലെ മറക്കാനാവാത്ത ആതിഥ്യമര്യാദയാണ് ദുബൈ നൽകിയതെന്നുംവീണ്ടും വീണ്ടും സഞ്ചരിക്കാൻ പറ്റിയ സ്ഥലമേതെന്നു ചോദിക്കുന്ന തെൻറ പ്രിയപ്പെട്ടവരോട് ദുബൈ നിർദേശിക്കുമെന്നുമാണ് നാട്ടിൽ തിരിച്ചെത്തിയ അവർ സന്ദേശമയച്ചത്. സുഗമവും സുരക്ഷിതവുമായ സഞ്ചാരം ഉറപ്പുവരുത്തുവാനുള്ള ആർ.ടി.എയുടെ പരിശ്രമങ്ങൾക്ക് ജനങ്ങളും പൊലീസും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് പിന്തുണ നൽകിയതിെൻറ ഫലം കൂടിയാണ് ഇൗ സംഭവമെന്ന് മുഹമ്മദ് നബ്ഹാൻ ചൂണ്ടിക്കാട്ടി. ദുബൈ വിമാനത്താളവത്തിൽ സ്വകാര്യ വാഹനത്തിൽ വന്നിറങ്ങുന്ന ചിലരോട് മഫ്ടിയിലുള്ള ആർ.ടി.എ ഉദ്യോഗസ്ഥർ എത്തി രേഖകളും മറ്റു കാര്യങ്ങളും ചോദിച്ചറിയാറുണ്ട്. കൊണ്ടുവന്നു വിട്ടയാൾ പണം വാങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇൗ നടപടിയെന്നും നബ്ഹാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
