കോട്ടുമല അനുസ്മരണവും സഹിഷ്ണുതാ സംഗമവും ഇന്ന്
text_fieldsദുബൈ: സമസ്ത നായകനും 33 വർഷം കടമേരി റഹ്മാനിയ്യ പ്രിൻസിപ്പാളുമായിരുന്ന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ കോട്ടുമല ബാ പ്പു മുസലിയാരുടെ അനുസ്മരണവും യു.എ.ഇ സഹിഷ്ണുതാ വർഷ സന്ദേശപ്രചാരണ സംഗമവും ഇന്ന് രാത്രി ഏഴു മണിയ്ക്ക് ദുബൈ അൽ ബറാഹ ആശുപത്രിയിലെ അല്‍ ഉവൈസ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജോ.സെക്രട്ടറിയും കടമേരി റഹ്മാനിയ്യ പ്രിൻസിപ്പാളുമായ എം.ടി അബ്ദുല്ല മുസലിയാര്‍ തുടങ്ങിയവർ പെങ്കടുക്കും. കടമേരി റഹ്മാനിയ്യയും ഗൾഫ് സത്യധാരയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കടമേരി റഹ്മാനിയ്യ പ്രസിഡൻറ് ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി പി.കെ.അബ്ദുല്‍ കരീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തിെൻറ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വീകരിച്ച് വരുന്ന മധ്യമ നിലപാട് കൂടുതല്‍ ചർച്ച ചെയ്യപ്പെടുമെന്നും സംഘാടകർ പറഞ്ഞു.റഹ്മാനിയ്യ കടമേരി ട്രഷറര്‍ കുറ്റിക്കണ്ടി അബൂബക്കര്‍, സ്വാഗത സംഘം കൺവീനര്‍ മിദ്ലാജ് റഹ്മാനി, ഭാരവാഹികളായ വലിയാണ്ടി അബ്ദുല്ല, പാറക്കല്‍ മുഹമ്മദ്,കടോളി അഹമ്മദ്,ടി.വി.പി മുഹമ്മദലി,തെക്കയില്‍ മുഹമ്മദ്,അബ്ദുല്ല റഹ്മാനി, ഇസ്മായീല്‍ ഏറാമല,മൊയ്തു അരൂര്‍, റഹ്മാനീസ് പ്രസിഡൻറ് വാജിദ് റഹ്മാനി,സെക്രട്ടറി റഫീഖ് റഹ്മാനി, ഉസ്മാന്‍ പറമ്പത്ത് തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
