ഫ്ലൈദുബൈ കോഴിക്കോേട്ടക്ക് സർവീസ് പ്രഖ്യാപിച്ചു
text_fieldsദുബൈ: ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനക്കമ്പനി കോഴിേക്കാേട്ടക്ക് സർവീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന് നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങൾ ഇന്ത്യൻ പ്രവാസികളുടെ പ്രിയഭൂമിയായ കോഴിക്കോേട്ടക്ക് പറക്കുന്നത് . FZ 429 വിമാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്ന് 20:20 (രാത്രി എട്ടര)നാണ് പുറപ്പെടുക. പുലർ ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 3.05ന് പുറപ്പെടുന്ന വിമാനം രാവിലെ 06.05ന് ദുബൈയിൽ വന്നിറങ്ങും.
ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദ്യമായ ബന്ധം എന്നും അഭിമാനാർഹമാണെന്നും ഏതാനും വർഷങ്ങളായി വാണിജ്യ^വിനോദ സഞ്ചാര മേഖലയിൽ ബന്ധം കൂടുതൽ ദൃഢപ്പെട്ടതായും സർവീസ് പ്രഖ്യാപിച്ച ഫ്ലൈദുബൈ സി.ഇ.ഒ ൈഗത് അൽ ഗൈത് ചൂണ്ടിക്കാട്ടി. വ്യോമയാന സൗകര്യങ്ങൾ വിപുലീകരിക്കുന്നത് ഇൗ ബന്ധം കൂടുതൽ മനോഹരമാക്കാൻ ഏറെ സഹായിക്കും.ദുബൈയിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ വരവിൽ ഒരു വർഷം കൊണ്ട് 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017ൽ 20 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഇവിടെ വന്നിറങ്ങിയത്. ഫ്ലൈദുബൈ സർവീസ് ആരംഭിക്കുന്ന ഇന്ത്യയിലെ എട്ടാമത് കേന്ദ്രമാണ് കോഴിക്കോടെന്ന് ഫ്ലൈദുബൈ സീനിയർ വൈസ് പ്രസിഡൻറും മലയാളിയുമായ സുധീർ ശ്രീധരൻ വ്യക്തമാക്കി.
എമിറേറ്റ്സുമായുള്ള പങ്കാളിത്തപ്രകാരം ഇന്ത്യയിൽ നിന്ന് കൂടുതൽ യാത്രക്കാർക്ക് പ്രയാസ രഹിതമായി ദുബൈയിലേക്കും മറ്റു ദേശങ്ങളിലേക്കുള്ള തുടർയാത്രകൾക്കും പുതിയ സർവീസ് നിലവിൽ വരുന്നത് ഏറെ സഹായകമാവും. ബാഗേജിലും വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിലുമെല്ലാം എമിറേറ്റ്സിെൻറ സൗകര്യങ്ങളും ലഭ്യമാവും.അഹ്മദാബാദ്, ചെന്നൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിലേക്കാണ് നിലവിൽ കമ്പനിക്ക് സർവീസുള്ളത്. ബിസിനസ് ക്ലാസിൽ 2,659 ദിർഹം (54,075 രൂപ) മുതലാണ് റിേട്ടൺ ടിക്കറ്റ് നിരക്ക്. ഇക്കണോമി ക്ലാസിൽ 670 ദിർഹം (13,000 രൂപ) മുതലും. flydubai.com സൈറ്റ് മുഖേനയും ട്രാവൽഷോപ്പുകൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
