യാത്രക്കാരുടെ ഖൽബായ് കൽബ ബസ്
text_fieldsഷാർജ: ഷാർജയുടെ ശുചിത്വ നഗരമായ ഖൽബയിൽ എന്തിരിക്കുന്നു കാണാൻ, എന്ന് ചോദിക്കുന്നവരോട് പറയാൻ ഒരു ഉത്തരമേയുള്ളു, പ്രകൃതിയുടെ ഖ ൽബിലിരിപ്പുണ്ട് അവിടെയെന്ന്. മനോഹരമായ തോടും, തീരത്തെ കണ്ടൽ കാടും, കാട്ട് ചില്ലയിൽ പൂത്താങ്കിരി പാട്ടും ആസ്വദിക്കണമെങ്കിൽ ഇവിടെ തന്നെ വരണം.
പണ്ടൊക്കെ എങ്ങനെ പോകും ഖൽബയിലേക്കെന്ന് ചോദിക്കുമായിരുന്നു സ്വന്തമായി വാഹനമില്ലാത്തവർ. എന്നാൽ ഷാർജ ജുബൈൽ ടെർമിനലിൽ നിന്ന് 116E ബസ് ഇവിടേക്ക് സേവനം തുടങ്ങിയിട്ടുണ്ട്. മെയ് മാസത്തിൽ തുടങ്ങിയ ബസ് സേവനം ഡിസംബറിലെത്തുമ്പോൾ ഒരു ലക്ഷം പേരാണ് ഉപയോഗപ്പെടുത്തിയത്. ആറു ബസുകളാണ് നിലവിൽ ഇവിടേക്ക് സേവനം നടത്തുന്നത്. ഒട്ടും വൈകാതെ 12 ആക്കി മാറ്റുമെന്ന് ഗതാഗത വിഭാഗം പറഞ്ഞു. പ്രതിദിനം 500ഓളം യാത്രക്കാർ കൽബ ബസിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. യാത്രയിൽ തന്നെ കാണാനേറെയുണ്ട് കാഴ്ച്ചകൾ, അത് കൊണ്ട് തന്നെ അവധി ദിവസങ്ങളിൽ ഒറ്റക്കും കൂട്ടമായും നിരവധി പേർ കൽബയുടെ ഖൽബ് കാണാൻ പോകുന്നു. ഒരുഭാഗത്ത് കായലും മറുഭാഗത്ത് കടലും നടുവിൽ കച്ചവട സ്ഥാപനങ്ങളുമാണ് ഖൽബയുടെ പ്രകൃതി. മഞ്ഞ് കാലമായതോടെ സൈബീരിയയിൽ നിന്നുള്ള ദേശാടന കിളികൾ ധാരാളമായെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
