Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സ്നേ​ഹ​സം​ഗ​മം 2018’ ...

‘സ്നേ​ഹ​സം​ഗ​മം 2018’ ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
‘സ്നേ​ഹ​സം​ഗ​മം 2018’  ശ്ര​ദ്ധേ​യ​മാ​യി
cancel

അ​ബൂ​ദ​ബി: ക​ലാ​കാ​ര​ന്മാ​രു​ടെ ആ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ 'സ​പ്ത​സ്വ​ര രാ​ഗ​ല​യ' യു.​എ.​ഇ. ചാ​പ്റ്റ​ർ, സ്നേ​ഹ​സം​ഗ​മം 2018 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. ക​ല, സം​ഗീ​തം, കൃ​ഷി, പാ​ ച​കം എ​ന്നെ മേ​ഖ​ല​ക​ൾ​ക്കാ​യി വ്യ​ത്യ​സ്ത​മാ​യ ഫെ​യ്‌​സ്ബു​ക്ക് പേ​ജു​ക​ളി​ലൂ​ടെ ഒ​ത്തു ചേ​ർ​ന്ന മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ൾ കൂ​ട്ടാ​യ്​​മ​യി​ലു​ണ്ട്. യു.​എ.​ഇ. ചാ​പ്റ്റ​ർ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ എ​ഴു​പ​തോ​ളം പേ​ർ സം​ബ​ന്ധി​ച്ചു. സം​ഗീ​ത​ജ്ഞ​ൻ സു​ശീ​ല​ൻ മാ​സ്​​റ്റ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സു​ബൈ​ർ ത​ളി​പ്പ​റ​മ്പ, കൊ​ച്ചു ഗാ​യി​ക​മാ​രാ​യ ക​ല്യാ​ണി വ​ർ​മ്മ​ൻ, അ​നീ​നാ അ​നൂ​പ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ അ​ബ്​​ദു​ൽ സ​മ​ദ്, പ്ര​ശാ​ന്ത് നാ​യ​ർ, ബി​ജു കാ​ട്ടാ​മ്പ​ള്ളി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബൈ​ജു ര​വീ​ന്ദ്ര​ൻ, പി.​എം. അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ‘സ​പ്ത സ്വ​ര രാ​ഗ ല​യ’ ഒ​രു​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബം, മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​മ്പ​തോ​ളം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത നി​ശ​യും മി​മി​ക്സ് പ​രേ​ഡ്, കോ​മ​ഡി സ്കി​റ്റ്, ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റി. ബി​ജോ​യ് കേ​ശ​വ​ൻ, ര​ജീ​ഷ് മ​ണി, ബി​ജോ എ​രു​മേ​ലി, അ​നൂ​പ് ദാ​സ്, ശ്രീ​ജി​ത് നാ​യ​ർ, അ​ഖി​ൽ, റ​ഫീ​ഖ്, ചാ​ർ​ളി, സി​നാ​ജ്, ഹ​നീ​ഫ്, പ്രേം​ജി​ത്, രാ​ജേ​ഷ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story