കുട്ടികൾക്കും വനിതകൾക്കും ആവേശം പകർന്ന് ആഘോഷം
text_fieldsദുബൈ: നൂറു കണക്കിന് വിദ്യാർഥികൾക്കും വീട്ടമ്മാർക്കും പ്രതിഭ തെളി യിക്കാൻ മികച്ച അവസരമൊരുക്കി മോഡൽ സർവ്വീസ് സൊസൈറ്റിയുടെ യു.എ.ഇ ദേശീയ ദിനാഘോഷം. ദുബൈ ഖിസൈസിലെ ആപ്പിൾ ഇൻറർനാഷണൽ സ്ക്കൂളിൽ നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ ഗ്രേഡ് ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളാണ് പങ്കുചേർന്നത്. ഒപ്പം ഒട്ടേറെ വനിതകളും. 11 സ്കൂളുകളിലെ 29 ടീമുകളിൽ നിന്ന് തെരഞ്ഞെടുത്ത ആറ് ടീമുകളെ പങ്കെടുപ്പിച്ച് കണ്ണു ബക്കറിെൻറ നേതൃത്വത്തിൽ നടത്തിയ ‘എം.എസ്.എസ് സൂപ്പർ ക്വിസ് ചാമ്പ്യൻഷിപ്പ്’ ഏറെ ശ്രദ്ധ നേടി. സമാപന ചടങ്ങിൽ മുഹമ്മദ് യൂസുഫ് അൽസബ (അജ്മാൻ മുനിസിപ്പാലിറ്റി), ആത്തിയ അൽ സുവൈദി (ഡയറക്ടർ, ദുബൈ കോടതി), മൂസ ഹാജി (ഫാത്തിമ സൂപ്പർ മാർക്കറ്റ്), ഡോ. സാക്കിർ തുടങ്ങിയവർ സംബന്ധിച്ചു. ജന.സെക്രട്ടറി റഷീദ് അബ്ദു പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ നസീർ അബൂബക്കർ സ്വാഗതവും പ്രോഗ്രാം കൺവീനർ നിസ്താർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
