Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ​യി​ല്‍ ...

ഫു​ജൈ​റ​യി​ല്‍ അ​റേ​ബ്യ​ന്‍ കു​തി​ര സൗ​ന്ദ​ര്യ മ​ത്സ​രം

text_fields
bookmark_border
ഫു​ജൈ​റ​യി​ല്‍  അ​റേ​ബ്യ​ന്‍  കു​തി​ര സൗ​ന്ദ​ര്യ മ​ത്സ​രം
cancel

ഫു​ജൈ​റ: നാ​ലാ​മ​ത് അ​റേ​ബ്യ​ന്‍ കു​തി​ര സൗ​ന്ദ​ര്യ മ​ത്സ​രം ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്‌ മു​ഹ​മ്മ​ദ്‌ ബിന്‍ഹ​മ​ദ് അ ​ല്‍ ശ​ര്‍ഖി​യു​ടെ ര​ക്ഷാ​കൃ​ത്വ​ത്തി​ൽ ഫു​ജൈ​റ ഫോ​ര്‍ട്ട്‌ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്നു. കു​തി​ര​ക​ളു​ടെ ശ​രീ​ര ഘ​ട​ന, ശ​ക്തി, ന​ട​ത്തി​ലെ​യും ഓ​ട്ട​ത്തി​ലെ​യും സൗ​ന്ദ​ര്യം എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍കു​തി​ര​ക​ള്‍ക്കും, ആ​ണ്‍കു​തി​ര​ക​ള്‍ക്കും കു​ട്ടി​കു​തി​ര​ക​ള്‍ക്കും വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി. യു.​എ.​ഇ യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 250-ല്‍ ​അ​ധി​കം കു​തി​ര​ക​ളെ എ​ത്തി​ച്ച​താ​യി ബ്യു​ട്ടി ചാ​മ്പ്യ​ൻ​ഷി​പ്പ് മാ​നേ​ജ​ര്‍ അ​ലി മു​സ​ബ​ഹ് അ​ല്‍ ക​ഹ്ബി പ​റ​ഞ്ഞു. മ​ത്സ​രം കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ർ​ക്ക്​ റാ​ഫി​ള്‍ കൂ​പ്പ​ണു​ക​ളി​ലൂ​ടെ ക്യാ​ഷ് പ്രൈ​സു​ക​ളും മ​റ്റു സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story