ഫോണ്‍വഴി ലോട്ടറി തട്ടിപ്പ്: അജ്മാനില്‍ 19 പേര് അറസ്റ്റില്‍
text_fieldsഅജ്മാൻ: യു.എ.ഇയിലെ ടെലികോം കമ്പനികളുടെ പേരില്‍ വന്‍തുകയുടെ ലോട്ടറി തട്ടിപ്പ് നട ത്തിയ സംഘത്തിലെ 19 പേര് അജ്മാനില്‍ അറസ്റ്റിലായി. പിടിയിലായവരെല്ലാം ഒരു ഏഷ്യന്‍ രാജ്യ ത്തിൽ നിന്നുള്ള പ്രവാസികളാണെന്ന് അജ്മാന് പൊലീസ് അറിയിച്ചു. നിരവധി പേര്‍ക്കാണ് ഇവരുടെ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമായത്. ടെലികോം കമ്പനികളില്‍ നിന്ന് രണ്ട് ലക്ഷം ദിര്‍ഹമിെൻറ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇവരുടെ രീതി. എല്ലാ സിം കാര്‍ഡുകള്‍ക്ക് പിന്നിലും സാധാരണയായി കാണുന്ന നമ്പര്‍ പറഞ്ഞാണ് ഇവര്‍ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക. സമ്മാനം കൈമാറാനായി ഉപഭോക്താക്കളില്‍ നിന്ന് തുക ഈടാക്കിയും ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കിയുമാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പ് സംഘത്തെ കുറിച്ച് സൂചന ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ചാണ് പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നത്. അജ്മാനിലെ ഒളിസങ്കേതത്തില്‍ നിന്നാണ് സംഘം അറസ്റ്റിലായത്. പിടിയിലായ സംഘം കുറ്റം സമ്മതിച്ചതായി അജ്മാന് പൊലീസ് കുറ്റാന്വേഷണവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഹമദ് ബിന്‍ യഫൂര്‍ അല്‍ ഗാഫ്ലി പറഞ്ഞു. ഇത്തരം സംഘങ്ങള്‍ക്ക് എ.ടി.എം പാസ്വേര്ഡ് പോലുള്ള ബാങ്കിങ് വിവരങ്ങള്‍ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. വ്യാജ രേഖകള്‍ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പായതിനാല്‍ കബളിപ്പിക്കപ്പെട്ടവര്‍ അധികവും പരാതിയുമായി പോകാറില്ല എന്നത് ഇത്തരം സംഘങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാർ ഉപയോഗിക്കുന്ന രേഖകള്‍ നിരപരാധികളായ നിരവധി പേര്‍ക്ക് ദുരിതം സമ്മാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രേഖ ദുരുപയോഗം ചെയ്യപ്പെട്ട് നിരവധി തവണ പൊലീസ് പിടിക്കപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുടെ അനുഭവം നേരത്തെ ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ പ്രമുഖ ടെലിഫോണ്‍ കമ്പനികള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പേരുകള്‍ ഉപയോഗിച്ചാണ് സംഘങ്ങള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇത്തരം തട്ടിപ്പുകാരുടെ ഇടപാടുകളോടെ സഹകരിക്കരുതെന്നും ഇത്തരണം പ്രവണതകളെ കരുതിയിരിക്കണമെന്നും മുഹമ്മദ് ഹമദ് ബിന്‍ യഫൂര്‍ അല്‍ ഗാഫ്ലി ജനങ്ങളെ ഉണര്‍ത്തി.