Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ഷിം​ഗ്...

വാ​ഷിം​ഗ് മെ​ഷീ​നി​നു​ള്ളി​ൽ പെ​ട്ട് നാ​ലു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

text_fields
bookmark_border
വാ​ഷിം​ഗ് മെ​ഷീ​നി​നു​ള്ളി​ൽ പെ​ട്ട് നാ​ലു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
cancel

അ​ജ്മാ​ന്‍: അ​ബ​ദ്ധ​ത്തി​ല്‍ വാ​ഷിം​ഗ് മെ​ഷീ​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ട നാ​ലു​വ​യ​സു​കാ​ര​ൻ മ​ര​ണ​പ്പെ​ട്ടു. അ​ജ്മാ​ൻ അ​ല്‍ റ​വ്ദ​യി​ലെ സ്വ​ദേ​ശി കു​ടും​ബ​ത്തി​ലെ കു​ഞ്ഞാ​ണ്​ മ​രി​ച്ച​ത്. കു​ട്ടി​യെ മു​ത്ത​ശ്ശി​യും അ​മ്മാ​വ​നും താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ക്കി മാ​താ​വ് പു​റ​ത്ത് പോ​യ​താ​യി​രു​ന്നു. ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി അ​ബ​ദ്ധ​ത്തി​ല്‍ വാ​ഷിം​ഗ് മെ​ഷീ​നു​ള്ളി​ല്‍ ക​യ​റി ഇ​രി​ന്നു വാ​തി​ല്‍ അ​ട​ച്ച​​ു. വാ​തി​ല്‍ അ​ട​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് ഓ​ട്ടോ​മാ​റ്റി​ക്കാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന വാ​ഷിം​ഗ് മെ​ഷീ​നി​ല്‍ ചൂ​ട് വെ​ള്ളം വ​രി​ക​രും സ്പി​ന്നിം​ഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​തെ മാ​താ​വ് അ​ന്വേ​ഷി​ക്കു​േ​മ്പാ​ഴാ​ണ് വാ​ഷിം​ഗ് മെ​ഷീ​നി​ല്‍ നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. അ​മ്മാ​വ​െ​ൻ​റ സ​ഹാ​യ​ത്താ​ല്‍ പു​റ​ത്തെ​ടു​ത്ത് കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ അ​ജ്മാ​ന്‍ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ജ്മാ​ന്‍ ഹ​മീ​ദി​യ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ മേ​ധാ​വി ല​ഫ്റ്റ​ന​ന്റ് കേ​ണ​ല്‍ യ​ഹി​യ ഖ​ല​ഫ് അ​ല്‍ മ​ത്രൂ​ഷി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story