Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്...

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല ഉടമ മുങ്ങി, ദു​രി​ത​ത്തി​ലാ​യ​ത് ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍

text_fields
bookmark_border
സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല ഉടമ മുങ്ങി,  ദു​രി​ത​ത്തി​ലാ​യ​ത് ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍
cancel

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ശൃം​ഖ​ല അ​ട​ച്ച് പ ൂ​ട്ടി​യ​തി​ലൂ​ടെ ദു​രി​ത​ത്തി​ലാ​യ​ത് മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍. വ​ര്‍ഷ​ങ്ങ​ളാ​യി അ​ജ്മാ​നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച് വ​രു​ന്ന പ്ര​മു​ഖ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ശൃം​ഖ​ല​യാ​ണ് ക​ഴി​ഞ്ഞ ദി​വ​ സം അ​ട​ച്ച് പൂ​ട്ടി​യ​ത്.

യു.​എ.​ഇ യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി 23 ശാ​ഖ​ക​ളു​ള്ള ശൃം​ഖ​ല ഏ​താ​നും ആ​ഴ്ച​ക​ളാ​യി പ്ര​വ​ര്‍ത്ത​നം നി​ല​ച്ച മ​ട്ടി​ലാ​ണ്. നേ​ര​ത്തെ ക​മ്പ​നി ഉ​ട​മ രാ​ജ്യം വി​ട്ടി​രു​ന്നെ​ങ്കി​ലും ക​മ്പ​നി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. ഈ ​അ​ടു​ത്തി​ടെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടി മു​ങ്ങി​യ​തോ​ടെ വി​വി​ധ ശാ​ഖ​ക​ളി​ല്‍ ശ​മ്പ​ളം മു​ട​ങ്ങി. ചെ​റി​യ വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ശ​മ്പ​ളം മു​ട​ങ്ങി​യ​തോ​ടെ നി​ത്യ​ജീ​വി​ത​ത്തി​ന് പ്ര​യാ​സ​ത്തി​ലാ​യി.

വി​വ​ര​മ​റി​ഞ്ഞ സ്പോ​ൺ​സ​ർ ചി​ല​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ചെ​റി​യ രീ​തി​യി​ല്‍ പ​രി​ഹ​രി​ച്ചി​രു​ന്നു. ക​മ്പ​നി പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​തോ​ടെ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​ക​ളി​ലെ ആ​ളു​ക​ള്‍ക്ക് കു​ടി​ശി​ക​വ​ന്നു. മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ര്‍ക്ക് ഈ ​ഇ​ന​ത്തി​ല്‍ വ​ലി​യൊ​രു തു​ക ല​ഭി​ക്കാ​നു​ണ്ട്.

സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ശൃം​ഖ​ല പ്ര​വ​ര്‍ത്ത​നം നി​ല​ച്ച​തോ​ടെ അ​ജ്മാ​ന്‍ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലെ താ​മ​സ​വും അ​വ​താ​ള​ത്തി​ലാ​യി. പ​ണം അ​ട​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം താ​മ​സ കേ​ന്ദ്ര​ത്തി​ലെ വൈ​ദ്യു​തി​യും വെ​ള്ള​വും അ​ധി​കൃ​ത​ര്‍ വി​ച്​ഛേ​ദി​ച്ചി​രു​ന്നു. സ്പോ​ന്‍സ​റു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്ന് താ​മ​സ സ്ഥ​ല​ത്തെ വെ​ള്ള​വും വൈ​ദ്യു​തി​യും പു​ന​സ്ഥാ​പി​ച്ച​താ​യി തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ള്‍ പ​രാ​തി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​നി കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ര്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story