ആധി വരുത്താതെ അവധിക്ക് വാദികളിൽ പോകൂ
text_fieldsഷാർജ: അവധി ദിവസങ്ങളിൽ വാദികൾ കാണാൻ പോകുന്നവർ നിരവധിയാണ്. ശാന്തത, മാനസികോല്ല ാസം, പ്രകൃതി സാഹവാസം, വാഹനങ്ങളുടെ ഇരമ്പലുകളിൽ നിന്നകന്ന് യാത്ര, ആടും പശുവും ഒട്ട കങ്ങളും മേഞ്ഞ് നടക്കുന്ന താഴ്വവരകൾ തുടങ്ങിയവയാണ് ഇത്തരം മേഖലകളിലേക്ക് യാത്രക് കാരെ ആകർഷിക്കുന്നത്. പാറകളിൽ നിന്ന് ഉറവായി വന്ന് കൊച്ചു തടാകമായി രൂപം കൊള്ളുന്നവ, പഴങ്ങളും പച്ചക്കറികളും വിളഞ്ഞു നിൽക്കുന്നവ, പ്രകൃതി കൊത്തിവെച്ച ശിലാശിൽപങ്ങളുമായി നിൽക്കുന്ന വാദികളുടെ കാഴ്ച്ചയിലേക്കാണ് അവധിയാത്രകൾ മലയാളികൾ പ്രധാനമായും നടത്താറുള്ളത്. എന്നാൽ പല വാദികളിലും നമ്മൾ നേരിട്ട് കാണാത്ത പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.
ജലം ഒഴുകിയൊഴുകി ആഴങ്ങളായി മാറിയ തോടുകളിലേക്ക് ഇറങ്ങുമ്പോൾ മുകൾ പരപ്പിൽ ഏത് നിമിഷവും അടർന്ന് വീഴാൻ പാകത്തിൽ നിൽക്കുന്ന, ടൺ കണക്കിന് ഭാരമുള്ള പാറകളെ കുറിച്ചോർത്തിരിക്കണം. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ, ഷാർജയുടെ പൗരാണിക ഗ്രാമമായ വാദി അൽ ഷീസിൽ ഇത്തരമൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. പാതയോരത്തോട് ചേർന്നുള്ള കൂറ്റൻ പാറയാണ് ഏത് നിമിഷവും അടർന്ന് വീണേക്കാം എന്ന മട്ടിൽ നിൽക്കുന്നത്. അഴകിനോടൊപ്പം തന്നെ അപകടങ്ങൾക്കും പേര് കേട്ട വാദിയാണ് ഷീസ്. ഷാർജയുടെ പ്രധാന ജലസംഭരണിയായ റുഫൈസയുടെ സാന്നിധ്യവും പാറമടക്കുകളിലെ ജല സാന്നിധ്യവും ആണ് ഷീസിെൻറ സൗന്ദര്യം കാക്കുന്നത്. ഞാവലും മാവും കാശിതുമ്പയും എരിക്കും മുരിക്കുമെല്ലാം ഈ പ്രദേശത്ത് ധാരാളം. സന്ദർശകരെല്ലാം വാദിയുടെ താഴ്ച്ചയിലേക്ക് നടന്ന് പോകും. ചിലർ പാറമടയിലെ വെള്ളത്തിൽ കുളിക്കും.
വയസായവർ മിനുത്ത പാറയിലിരിക്കും. സെൽഫിയുടെ ബഹളത്തിലേക്ക് പുതുതലമുറ പോകും. ഇതാണ് അവധിദിനത്തിലെ വാദി ഷാസിലെ സ്ഥിരം കാഴ്ച്ച. എന്നാൽ മഴ പെയ്താൽ ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കണം. ചെറിയ മഴയാണെങ്കിലും വെള്ളം ശക്തിയോടെയെത്തുന്നതാണ് ഈ പ്രദേശത്തിെൻറ പ്രത്യേകത. പാറകൾ അടർന്ന് വീഴാൻ സാധ്യത കൂടുതലായിരിക്കും ഇത്തരം ഘട്ടങ്ങളിൽ. വാദി ഷീസിൽ നിന്ന് മദ്ഹയിലേക്കുള്ള യാത്രയിൽ നിരവധി ഗുഹകളുണ്ട്. ഇതിനകത്തേക്ക് യാത്രക്കാർ കയറുകയും ഭക്ഷണം കഴിക്കുകയും ചിലർ ഉറങ്ങുകയുമെല്ലാം ചെയ്യാറുണ്ട്. എന്നാൽ ഇടക്ക് ഗുഹകളിൽ മണ്ണ് ഇടിയുന്നത് അപകടം വരുത്തി വെച്ചേക്കാം.
ഷീസിൽ നിന്ന് മദ്ഹയിലേക്കുള്ള ചെമ്മൺ പാതയിലൂടെ പോകുമ്പോൾ മുടിപിൻ വളവുകളും കയറ്റങ്ങളും ശ്രദ്ധിക്കുകയും ഹോൺ അടിച്ച് എതിരെ വരുന്ന വണ്ടിയുടെ ശ്രദ്ധക്ഷണിക്കുകയും വേണം. അമിത വേഗത ഒരിക്കലും പാടില്ല. ഇതേ റോഡിനോട് ചേർന്നുള്ള കൂറ്റൻ തോടിെൻറ വക്കത്ത് ഒരിക്കലും പോകരുത്, താഴേക്ക് വീണാൽ മരണം ഉറപ്പിക്കാം. വാദി ഷീസ് പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് വാദി സഹവും ഷൗക്കയും. മുടിപിൻ വളവുകളും കയറ്റിറക്കവും പാതകളിൽ ഏത് സമയത്തും പ്രത്യക്ഷപ്പെേട്ടക്കാവുന്ന മൃഗങ്ങളെയും ശ്രദ്ധിച്ച് മിതമായ വേഗതയിൽ പോയാൽ ആധിയില്ലാതെ അവധി ആഘോഷിക്കാം. ഷീസിലെ മലമുകളിലുള്ള പൗരാണിക ഗ്രാമത്തിലേക്ക് കയറുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ സമ്മതം വാങ്ങി വേണം മുകളിലേക്ക് പോകാൻ. സമ്മതമില്ലാതെ കയറാൻ ശ്രമിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
