അൽ ബൈത്ത് ഷാർജ ബ്യൂട്ടിക് ഫൈവ്സ്റ്റാർ ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു
text_fieldsഷാർജ: പഴമയുടെ തനത് രൂപം നിലനിർത്തി അതിനെ പഞ്ചനക്ഷത്ര തിളക്കത്തിലേക്ക് കൊണ്ട് വ ന്നാൽ എങ്ങനെയിരിക്കും, പൗരാണികതയും ആധുനികതയും സംഗമിച്ച് അഞ്ച് നക്ഷത്രങ്ങളായി ജ് വലിച്ചാൽ എങ്ങനെയിരിക്കും അതാണ് അൽ ബൈത് ഷാർജ ബ്യൂട്ടിക് ഫൈവ്സ്റ്റാർ ഹോട്ടൽ. യു.എ.ഇ സാംസ്കാരിക തലസ്ഥാനത്തിെൻറ ഹൃദയത്തിൽ ആഢംബര യാത്രികർക്കായി ഒരു പുതിയ താമസസ്ഥലം ഒരുക്കിയിരിക്കുകയാണ് എമിറേറ്റ്സ് ഹെറിറ്റേജ് ഡിസ്ട്രികിൽ. അൽ ബൈത്തിെൻറ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ആൽ ഖാസിമി നിർവ്വഹിച്ചു.
ഷാർജ നിക്ഷേപ വികസന അതോറിറ്റി (ശുരൂക്ക്) ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് മുഹമ്മദ് ആൽ ഖാസിമി, ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി, ഭരണാധികാരിയുടെ ഓഫീസ് ഡയറക്ടർ ശൈഖ് സലീം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി, ശുരൂക്ക് സി.ഇ.ഒ മർവാൻ ബിൻ ജാസിം അൽ സർക്കൽ എന്നിവർ സന്നിഹിതരായിരുന്നു. രാജ്യ പൈതൃകവും സംസ്കാരവും മേളിക്കുന്ന ആദ്യ പഞ്ചനക്ഷത്ര ഹോട്ടലെന്ന ഖ്യാതി അൽ ബൈത്തിന് സ്വന്തം. ഷാർജുടെ ചരിത്രവും സാമൂഹികമായ ചുറ്റുപാടുകളും അൽ ബൈത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. രണ്ട് കോടി ദിർഹം ചിലവിട്ട് നിർമിച്ച അൽ ബൈത്തിൽ 53 ലക്ഷ്വറി മുറികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
