Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ...

ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ് ബു​ക്കി​ങ് സം​വി​ധാ​നം ഇ​ന്ന് മു​ത​ൽ

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ് ബു​ക്കി​ങ് സം​വി​ധാ​നം  ഇ​ന്ന് മു​ത​ൽ
cancel

ഷാ​ർ​ജ: ന​ഗ​ര​സ​ഭ​യു​ടെ പാ​ർ​ക്കി​ങ് സ്​​ഥ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന സം​വി​ധാ​നം ബു​ധ​നാ​ ഴ്ച മു​ത​ൽ നി​ല​വി​ൽ​വ​രും. നി​ല​വി​ൽ ഇ​ത്തി​സ​ലാ​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് സേ​വ​നം ല​ഭി​ക ്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​ട്ടും വൈ​കാ​തെ ഡൂ​വി​ലും ഇ​ത് ല​ഭ്യ​മാ​കും. പോ​സ്റ്റ്പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ർ​ക്കി​ങ് നി​ര​ക്ക് മാ​സാ​വ​സാ​നം ബി​ല്ലി​െ​ൻ​റ കൂ​ടെ അ​ട​യ്ക്കാം. എ​സ്.​എം.​എ​സ്. വ​ഴി ബു​ക്കു​ചെ​യ്തു ക​ഴി​യു​മ്പോ​ൾ ത​ന്നെ പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കു​ന്ന വി​ർ​ച്വ​ൽ പെ​ർ​മി​റ്റ് എ​സ്.​എം.​എ​സാ​യി ല​ഭി​ക്കും. പ്രീ​പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പാ​ർ​ക്കി​ങ് നി​ര​ക്ക് ഫോ​ണി​ലു​ള്ള െക്ര​ഡി​റ്റി​ൽ നി​ന്ന് ഈ​ടാ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഫോ​ണി​ൽ ആ​വ​ശ്യ​ത്തി​ന് ബാ​ല​ൻ​സു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.

സ്​​മാ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ച് എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വ​ണ്ടി​യു​ടെ ന​മ്പ​ർ​പ്ലേ​റ്റും പാ​ർ​ക്കി​ങ് ആ​വ​ശ്യ​മു​ള്ള സ​മ​യ​വും കാ​ണി​ച്ച് 5566 എ​ന്ന ന​മ്പ​റി​ലേ​ക്കാ​ണ് എ​സ്.​എം.​എ​സ്. ചെ​യ്യേ​ണ്ട​ത്. പാ​ർ​ക്കി​ങ്ങിെ​ൻ്റ സ​മ​യം തീ​രു​ന്ന​തി​ന് പ​ത്ത് മി​നി​റ്റ് മു​ൻ​പ് വാ​ഹ​ന ഉ​ട​മ​യ്ക്ക് വീ​ണ്ടും എ​സ്.​എം.​എ​സ്. ല​ഭി​ക്കും. ഷാ​ർ​ജ​യി​ൽ റ​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​മാ​ണെ​ങ്കി​ൽ SHJ എ​ന്ന് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ ചൈ​പ്പ് ചെ​യ്ത​തി​ന് ശേ​ഷം വാ​ഹ​ന​ത്തി​െ​ൻ​റ പ്ലേ​റ്റ് ന​മ്പ​റും ആ​വ​ശ്യ​മു​ള്ള സ​മ​യ​വും അ​ടി​ച്ച​തി​ന് ശേ​ഷം 5566 എ​ന്ന ന​മ്പ​റി​ലേ​ക്ക് എ​സ്.​എം.​എ​സ്​ അ​യ​ച്ചാ​ൽ മ​തി. അ​ഞ്ച് മ​ണി​ക്കൂ​ർ വ​രെ ഇ​ത്ത​ര​ത്തി​ൽ ബു​ക്കി​ങ് ചെ​യ്യാം. മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളും ഇ​തേ രീ​തി​യാ​ണ് അ​വ​ലം​ബി​ക്കേ​ണ്ട​ത്. ദു​ബൈ വാ​ഹ​ന​മാ​ണെ​ങ്കി​ൽ DXB എ​ന്നാ​ണ് അ​ടി​ക്കേ​ണ്ട​ത് എ​ന്ന് മാ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story