Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ...

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​തി​ര​ക്കി​െ​ൻ​റ ദി​വ​സ​ങ്ങ​ൾ വ​രു​ന്നു, യാ​ത്ര​ക്കാ​ർ നേ​ര​ത്തേ ഇ​റ​ങ്ങ​ണ​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​

text_fields
bookmark_border
ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​തി​ര​ക്കി​െ​ൻ​റ ദി​വ​സ​ങ്ങ​ൾ  വ​രു​ന്നു, യാ​ത്ര​ക്കാ​ർ നേ​ര​ത്തേ ഇ​റ​ങ്ങ​ണ​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​
cancel

ദു​ബൈ: ഇൗ ​വാ​രാ​ന്ത്യ​ത്തി​ൽ ദു​ബൈ വ​ഴി വി​മാ​ന​യാ​ത്ര​ക്ക്​ പ​ദ്ധ​തി​യു​ണ്ടോ, എ​ങ്കി​ൽ അ​വ​സാ​ന നി​മി​ഷ ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ ഇ​പ്പോ​ൾ ത​ന്നെ ബാ​ഗു​ക​ൾ ത​യ്യാ​റാ​ക്കി വെ​ച്ചോ​ളൂ. യാ​ത്ര നി​ശ്​​ച​യി​ച്ചി​രി​ക്കു​ന്ന സ​മ​യം ആ​വു​ന്ന​തി​ന്​ കു​റ​ച്ച​ധി​കം നേ​​ര​ത്തേ ത​ന്നെ വീ​ട്ടി​ൽ നി​ന്ന്​ ഇ​റ​ങ്ങു​ക​യും ചെ​യ്​​തോ​ളൂ. ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ തു​ട​ക്ക ദി​വ​സ​മാ​യ അ​ന്ന്​ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പെ​രും തി​ര​ക്കാ​യി​രി​ക്കു​മെ​ന്ന്​ വ്യ​ക്​​ത​മാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ടെ​ർ​മി​ന​ൽ മൂ​ന്നി​ൽ മാ​ത്രം ഒ​രു ല​ക്ഷം യാ​ത്ര​ക്കാ​രു​ണ്ടാ​കു​മെ​ന്നാ​ണ്​ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​െ​ൻ​റ ക​ണ​ക്കു​കൂ​ട്ട​ൽ. 30000 പേ​ർ യാ​ത്ര ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടു​ണ്ട്. 14ന്​ ​മാ​ത്ര​മ​ല്ല, അ​ടു​ത്ത വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്കാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

റോ​ഡ്​ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ത്തേ​തി​നേ​ക്കാ​ൾ സ​മ​യം വേ​ണ്ടി വ​ന്നേ​ക്കും എ​യ​ർ​പോ​ർ​ട്ട്​ റോ​ഡ്​ ക​ട​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​ൻ. അ​തു കൊ​ണ്ട്​ യാ​ത്ര​ക്കാ​ർ മു​ഴു​വ​ൻ ഒ​രു സ​മ​യ​ത്ത്​ ത​ന്നെ വാ​ഹ​ന​മെ​ടു​ത്ത്​ റോ​ഡി​ലേ​ക്കി​റ​ങ്ങി​യാ​ൽ വ​മ്പ​ൻ കു​രു​ക്കി​നും സ​മ​യ​ത്തി​ന്​ എ​ത്താ​ൻ ക​ഴി​യാ​തി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.യാ​ത്ര​ക്ക്​ 48 മ​ണി​ക്കൂ​ർ മു​ൻ​പ്​ വീ​ട്ടി​ൽ നി​ന്നു ത​ന്നെ ഒാ​ൺ​ലൈ​നി​ൽ ചെ​ക്ക്​ ഇ​ൻ ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യാ​ൽ ആ​റു മ​ണി​ക്കൂ​ർ മു​ൻ​പ്​ ത​ന്നെ സാ​ധി​ക്കും. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ജ​ന്യ വൈ​ഫൈ ഉ​ണ്ട്, വീ​ട്ടി​ൽ നി​ന്നു ഭ​ക്ഷ​ണം കൊ​ണ്ടു വ​ന്നാ​ൽ ഇ​രു​ന്നു ക​ഴി​ക്കാ​ൻ സ്​​ഥ​ല​മു​ണ്ട്, ഇ​ഷ്​​ടം പോ​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളു​ണ്ട്. അ​തു കൊ​ണ്ട്​ ബോ​റ​ഡി​ക്കു​മെ​ന്ന്​ വി​ഷ​മ​മേ വേ​ണ്ട. ക​ഴി​യു​ന്ന​ത്ര നേ​ര​ത്തേ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യാ​ൽ യാ​ത്ര ശു​ഭ​യാ​ത്ര​യാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story