Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ...

ഷാ​ർ​ജ​യി​ൽ ജ​ല​ബൈ​ക്കു​ക​ളു​ടെ പ​ട​യോ​ട്ടം; സ്വ​ദേ​ശി​ക്ക് ലോ​ക ചാ​മ്പ്യ​ൻ പ​ട്ടം

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ ജ​ല​ബൈ​ക്കു​ക​ളു​ടെ പ​ട​യോ​ട്ടം; സ്വ​ദേ​ശി​ക്ക്  ലോ​ക ചാ​മ്പ്യ​ൻ പ​ട്ടം
cancel

ഷാ​ർ​ജ: അ​ൽ മ​ജാ​സി​ലെ ഖാ​ലി​ദ് ത​ടാ​ക​ത്തി​ൽ ആ​രം​ഭി​ച്ച ജ​ല​ബൈ​ക്കോ​ട്ട മ​ത്സ​ര​ങ്ങ​ൾ ആ​വേ​ശ തി​ര​ക​ളു ​യ​ർ​ത്തു​ന്നു. തി​ര​ക​ളി​ൽ ആ​വേ​ശ കൊ​ടു​ങ്കാ​റ്റ് വി​ത​ച്ച് പ​ട​യോ​ട്ടം ന​ട​ത്തു​ന്ന ജ​ല​ബൈ​ക്കു​ക​ൾ ന​ട​ത്തു​ന്ന മാ​സ്​​മ​രി​ക പ്ര​ക​ട​നം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ന​ട​ന്ന യു.​ഐ.​എം എ.​വി.​പി ഫ്രി​സ്റ്റൈ​ൽ ലോ​ക ക​പ്പ് മ​ത്സ​ര​ത്തി​ൽ അ​ബൂ​ദ​ബി​യു​ടെ റാ​ഷി​ദ് ആ​ൽ മു​അ​ല്ല ലോ​ക ചാ​മ്പ്യ​നാ​യി. മ​ത്സ​ര​ത്തി​െ​ൻ​റ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യ ഭ്ര​മ​ണം, ക​റ​ങ്ങി​യ​ടി​ക്ക​ൽ, നീ​ർ​കു​ഴ​ൽ, ക​ര​ണം മ​രി​ച്ചി​ൽ, യോ​ജ​നം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ 90 പോ​യ​ൻ​റ് നേ​ടി​യാ​ണ് 31കാ​ര​നാ​യ റാ​ഷി​ദ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം റോ​ബ​ർ​ട്ടോ മ​റി​യാ​നെ മ​റി ക​ട​ന്നാ​യി​രു​ന്നു യു.​എ.​ഇ താ​ര​ത്തി​െ​ൻ​റ മി​ന്നും പ്ര​ക​ട​നം. റോ​ബോ​ർ​ട്ടോ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ, യു.​എ.​ഇ.​യു​ടെ അ​ലി അ​ബ്ദു​ൽ ജ​ലീ​ൽ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. റ​ഷ്യ​യു​ടെ അ​ല​ക്സാ​ണ്ട​ർ കു​റാം​ഷി​ൻ ആ​യി​രു​ന്നു വി​ധി​ക​ർ​ത്താ​വ്. വി​ശ്ര​മി​ല്ലാ​ത്ത പ​രി​ശ്ര​മ​മാ​ണ് ത​നി​ക്ക് തു​ണ​യാ​യ​തെ​ന്ന് റാ​ഷി​ദ് പ​റ​ഞ്ഞു. മോ​ട്ടോ ഒ​ന്ന്, മോ​ട്ടോ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്ന് വ​രെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story