Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ​െഎ.​ആ​ര്‍.​സി...

റാ​ക് ​െഎ.​ആ​ര്‍.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും അ​ര്‍ബു​ദ പ​രി​ശോ​ധ​ന​യും 21ന്

text_fields
bookmark_border
റാ​ക് ​െഎ.​ആ​ര്‍.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും അ​ര്‍ബു​ദ പ​രി​ശോ​ധ​ന​യും 21ന്
cancel

റാ​സ​ല്‍ഖൈ​മ: അ​ര്‍ബു​ദ പ​രി​ശോ​ധ​ന ഉ​ള്‍പ്പെ​ടെ​യു​ള്ള സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഈ ​മാ​സം 21ന് ​റാ ​ക് ന്യൂ ​ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് റാ​ക് ഐ.​ആ​ര്‍.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​നി​ഷാം നൂ​റു​ദ ്ദീ​ന്‍, അ​ഡ്വ. ന​ജ്മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. കാ​ര്‍ഡി​യോ​ള​ജി, യൂ​റോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, ടെ​ര്‍മി​റ്റോ​ള​ജി, ഇ.​എ​ന്‍.​ടി, പീ​ഡി​യാ​ട്രി​ക്, ഓ​ര്‍ത്തോ​ള​ജി, എ​ന്‍ഡോ​ക്രി​നോ​ള​ജി, ദ​ന്ത​ല്‍, ന്യൂ​റോ​ള​ജി, ഡ​യ​റ്റീ​ഷ്യ​ന്‍, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ തു​ട​ങ്ങി​യ വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം ക്യാ​മ്പി​ല്‍ ല​ഭി​ക്കും. എ​ക്കോ, ഇ.​സി.​ജി, അ​ള്‍ട്ര സൗ​ണ്ട് സ്കാ​നി​ങ്, കൊ​ള​സ്ട്രോ​ള്‍, ഡ​യ​ബ​റ്റി​സ് തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ളും സൗ​ജ​ന്യ മ​രു​ന്നും ക്യാ​മ്പി​ല്‍ നി​ന്ന് ല​ഭി​ക്കും.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​െ​ൻ​റ പ്ര​ച​ര​ണാ​ര്‍ഥം ഇ​റ​ക്കി​യ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ഐ.​ആ​ര്‍.​സി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ലേ​റ്റി​ലെ വൈ​സ് കോ​ണ്‍സ​ല്‍ ഹ​ര്‍ജി​ത് സിം​ഗ് ഐ.​ആ​ര്‍.​സി പ്ര​സി​ഡ​ൻ​റ്​ ഡോ. ​നി​ഷാ​മി​ന് ന​ല്‍കി നി​ര്‍വ​ഹി​ച്ചു. റാ​സ​ല്‍ഖൈ​മ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ക്യാ​മ്പി​ലേ​ക്ക​ത്തെു​ന്ന​തി​ന് വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തും. പ്രീ ​ര​ജി​സ്ട്രേ​ഷ​ന്‍, ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഓ​ര്‍ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഡോ. നി​ഷാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ന ചൗ​ഹാ​ന്‍, കേ​ര​ള അ​ബൂ​ബ​ക്ക​ര്‍, എ.​കെ. സേ​തു​നാ​ഥ്, ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ഡ്വ. ന​ജ്മു​ദ്ദീ​ന്‍ സ്വാ​ഗ​ത​വും സു​മേ​ഷ് മ​ഠ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. വി​വ​ര​ങ്ങ​ള്‍ക്ക്: 050 6249193, 07 2282448.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story