നാല് പതിറ്റാണ്ട് നീണ്ട പ്രവാസം മതിയാക്കി കെ.എച്ച്.എം അഷ്റഫ് തലസ്ഥാനത്തേക്ക്
text_fieldsഷാർജ: സാമൂഹിക–സാംസ്കാരിക–ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായ തിരുവനന്ത പുരം കണിയാപുരം കരിച്ചാറ സ്വദേശി കെ.എച്ച്.എം അഷ്റഫും പത്നി സഫ്ല ബീവിയും പ്രവാസഭൂമി യിൽ നിന്ന് യാത്ര പറയുന്നു. 1976ൽ അബൂദബിയിൽ തുടങ്ങിയ സംഭവ ബഹുലമായ പ്രവാസമാണ് 2018െൻറ അ വസാന പാദത്തിൽ ഷാർജയിൽ സമാപിക്കുന്നത്. കഴക്കൂട്ടം എം.എൽ.എ ആയിരുന്ന പരേതനായ ഹക്കീംജിയുടെ മകനാണ് അഷ്റഫ്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരിക്കെ പ്രവാസഭൂമിയിലെത്തിയ ഇദ്ദേഹം യു.എ.ഇ കെ.എം.സി.സിയുടെ ഉപാധ്യക്ഷ പദവിയിലിരിക്കെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. അബൂദബിയിലെ കോൺട്രാക്റ്റിങ് കമ്പനിയിൽ ഒരു വർഷം പ്രവർത്തിച്ച ശേഷം ഡിഫൻസിൽ ജോലി ലഭിച്ചു, ഷാർജയിലായിരുന്നു നിയമനം. ജോലിയേക്കാളേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവെക്കുകയായിരുന്നു.
ഇതിനിടയിൽ ഒരു കേസിലും കുടുങ്ങി. ഷാർജയിൽ വെച്ച് മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങുകയും അത് ഇവിടെ തന്നെ ഖബറടക്കുകയും ചെയ്തു. ഇന്നത്തെ പോലെയുള്ള സൗകര്യങ്ങൾ ഒട്ടുമില്ലാത്ത കാലമായിരുന്നു അത്. മയ്യത്ത് കാണാൻ തന്നെ നിരവധി കടമ്പകൾ കടക്കണമായിരുന്നു. എന്നാൽ ഖബറടക്കത്തിന് ശേഷം നാട്ടിൽ നിന്ന് ചില ബന്ധുക്കൾ നൽകിയ പരാതിയാണ് കേസിലേക്ക് നയിച്ചത്. ഇന്ത്യൻ നയതന്ത്ര കാര്യാലയം സംഗതിയുടെ നിജസ്ഥിതി അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷമാണ് കേസ് ഒഴിവായത്. അന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന പരേതനായ എ.എ. റഹീമിെൻറ ഇടപ്പെടലാണ് തുണയായത്. ആ സംഭവം ഇദ്ദേഹത്തെ പിന്തിരിപ്പിക്കുകയല്ല മറിച്ച് കാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുകയാണ് ചെയ്തത്.
മയ്യത്ത് പരിപാലന രംഗത്ത് നിറസാന്നിധ്യമായിരുന്നു കെ.എച്ച്.എം. 1980ൽ തെക്കൻ മേഖലയിൽ നിന്നെത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട രീതിയിൽ മതപഠനം സാധ്യമാക്കാൻ, മതകാര്യ വിഭാഗത്തിെൻറ അനുമതിയോടെ മദ്രസ തുറന്നു. ഷാർജ ഇന്ത്യൻ അസോസിയേഷെൻറ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് കെ.എച്ച്.എം. അസോസിയേഷൻ ഉപാധ്യക്ഷ പദവിയിൽ ഒരു തവണ എത്തിയ അദ്ദേഹം 10 വർഷം മാനേജിങ് കമ്മറ്റി അംഗവുമായിരുന്നു. സാധാരണക്കാർക്ക് അസോസിയേഷനിൽ അംഗമാകാൻ എളുപ്പമല്ലാതിരുന്ന കാലത്ത്, ഷാർജ പഴം–പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരെ ഓഡിനറി മെമ്പർമാരാക്കാനും ഏറെ പരിശ്രമിച്ചു. നാട്ടിലെത്തിയാലും സാമൂഹിക രംഗത്ത് സജീവമാകാനാണ് തീരുമാനം. യു.എ.ഇയുടെ ഓരോകുതിപ്പും നേരിട്ട് കാണാൻ സാധിച്ചത് വലിയ നേട്ടമാണ്. ഷാർജ ജല–വൈദ്യുത വകുപ്പിൽ എൻജിനിയറായ താരിഖ് അഷ്റഫ് ഏക മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
