ഷാർജക്ക് 25.7 ബില്യെൻറ ബിഗ് ബജറ്റ്; തൊഴിലവസരങ്ങൾ കൂടും
text_fieldsഷാർജ: അടിസ്ഥാന വികസനത്തിനും പുതിയ തൊഴിൽ മേഖലകൾക്കും വിദ്യാഭ്യാസ പുരോഗതിക്കും ഉൗന്നൽ നൽകി 2019ലേക്കുള്ള ഷാർ ജ ബജറ്റ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി പ്രഖ്യാപിച്ചു. 25.7 ബില്യനാണ് ബജറ്റ് തുക. കഴിഞ്ഞ വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് 10 ശതമാനം അധികം. പൊതു സുരക്ഷ, നിക്ഷേപ^മൂലധന വർധന പരിപാടികളുടെ ചെലവും വർദ്ധിപ്പിക്കും.
സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാംസ്കാരിക മേഖലകളിൽ ഷാർജയുടെ തന്ത്രപ്രധാന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും. വിവിധ രൂപങ്ങളിലുള്ള സാമൂഹിക സഹായ വ്യവസ്ഥക്കും മുൻഗണന നൽകും. എല്ലാ പൗരൻമാരുടെയും ആവശ്യങ്ങൾ കണക്കിലെടുക്കും.
43 ശതമാനം തുക ശമ്പളവുമായി ബന്ധപ്പെട്ടാണ് ചെലവിടുക. 23 ശതമാനം ഷാർജയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പുരോഗതിക്കും വിനിയോഗിക്കും. യു.എ.ഇ ദർശനം 2021 അനുസരിച്ച്, ബജറ്റ് എമിറേറ്റിെൻറസുസ്ഥിരമായ കെട്ടുറപ്പിലും വികസനത്തിലും പൗരൻമാരുടെ ജീവിതവും സാമൂഹ്യ പുരോഗതിയും ശക്തിപ്പെടുത്തുന്നതിന് േപ്രാത്സാഹിപ്പിക്കും. പൗരന്മാർക്കായി 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 2019 ൽ സർക്കാർ വരുമാനം 20 ശതമാനം വളർച്ച കൈവരിക്കും. 2019 ലെ ബജറ്റ് ഷാർജയെ ലോക സാമ്പത്തിക ഭൂപടത്തിൽ ഒരു പ്രധാന ശക്തിയായി വളർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം എമിറേറ്റിലെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുമെന്ന് ഷാർജ സെൻട്രൽ ഫിനാൻസ് ഡിപ്പാർട്ട്മെൻറ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സൗദ് ആൽ ഖാസിമി പറഞ്ഞു.