നാഷനൽ കൗൺസിൽ: 50 ശതമാനം വനിതാ പ്രാതിനിധ്യം നൽകാൻ ശൈഖ് ഖലീഫയുടെ ആഹ്വാനം
text_fieldsദുബൈ: രാജ്യത്ത് അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ ഫെഡറൽ നാഷനൽ കൗ ൺസിലിെൻറ അൻപതു ശതമാനം സാന്നിധ്യം ഉറപ്പാക്കാൻ രാജ്യത്തെ വനിതകളോട് പ്രസിഡൻറ ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്തു. ഇമറാത്തി വനിതകളെ കൂടുതൽ ശാക്തീകരിക്കാനും രാഷ്ട്ര വികസനത്തിൽ അവരുടെ സംഭാവനകൾ കൂടുതൽ ഉൗർജിതമാക്കാനും ഇൗ നടപടി സഹായകമാകുമെന്ന് യു.എ.ഇ ഗവർമെൻറ് കമ്യൂനികേഷൻ ഒാഫീസ് ചൂണ്ടിക്കാട്ടി. നിലവിൽ കൗൺസിൽ ചെയർപേഴ്സനും സ്പീക്കറുമായ ഡോ. അമൽ അൽ ഖുബൈസി ഉൾപ്പെടെ എട്ട് വനിതാ അംഗങ്ങളാണുള്ളത്. രാജ്യവികസനത്തിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുന്ന ഇൗ നടപടി വൻ കുതിപ്പിനു സഹായകമാകുമെന്ന് ശൈഖ് ഖലീഫയുടെ ആഹ്വാനത്തിന് പിന്തുണയേകി വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും അഭിപ്രായപ്പെട്ടു.
സമൂഹത്തിെൻറ പാതി വരുന്ന വനിതകൾക്ക് അത്ര തന്നെ പ്രാതിനിധ്യവും വേണമെന്ന് അദ്ദേഹം പറഞ്ഞു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇമറാത്തി വനിതകളെ അഭിനന്ദനമറിയിച്ചു. രാജ്യത്തെ തീരുമാനങ്ങൾ കൈക്കൊള്ളുന്ന വേദിയിൽ സ്ത്രീകളുടെ പങ്കും സംഭാവനയും ഉറപ്പാക്കാൻ ശൈഖ് ഖലീഫയുടെ തീരുമാനം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം നിലവിൽ വരുന്നതോടെ പാർലമെൻറിൽ ഏറ്റവും മികച്ച പ്രാതിനിധ്യമുള്ള രാജ്യങ്ങളിലൊന്നായി യു.എ.ഇ മാറും. പാർലമെൻറിൽ 32 ശതമാനം പ്രാതിനിധ്യമുള്ള ബ്രിട്ടനേയും കോൺഗ്രസിൽ 19 ശതമാനം പ്രാതിനിധ്യമുള്ള അമേരിക്കയേയും മറികടക്കും യു.എ.ഇ. റുവാണ്ടയിലാണ് ലോകത്ത് ഏറ്റവുമധികം സ്ത്രീ പ്രാതിനിധ്യമുള്ള പാർലമെൻറ്. 61ശതമാനം. രണ്ടാം സ്ഥാനം 53 ശതമാനം വനിതാ പങ്കാളിത്തമുള്ള ബൊളീവിയക്കാണ്.